വ്യവഹാരത്തെ സത്യമെന്നു വിടാതെ പരമാര്‍ത്ഥത്തെ ബോധിക്കില്ല. എനിക്ക് വ്യവഹാരത്തില്‍ നിന്ന് കൊണ്ട് പരമാര്‍ത്ഥത്തെ ബോധിക്കണം എന്നാ ചിന്ത തന്നെ പരമാര്‍ത്ഥത്തെ ബോധിക്കാന്‍ തടസ്സമാകുന്നു. വ്യവഹാരത്തെ വിട്ടു പരമാര്‍ത്ഥത്തെ ബോധിച്ചാലോ, പിന്നെ വ്യവഹാരം എന്നൊന്ന് രണ്ടാമതായി ഇല്ല. അവിടെ പിന്നെ ഒന്നിനെയും സാക്ഷീകരിക്കുന്ന ആധാരമായി നില്‍ക്കുന്ന മറ്റൊന്ന് എന്നതില്ല. എല്ലാം സത്യമായി സത്യഭിന്നമല്ലാതെ എന്നൊക്കെ പറയാം. ഇത് സ്വയം ബോധിക്കുന്നത് വരെ നമ്മളില്‍ പല സംശയങ്ങളും അതിനു താല്‍ക്കാലിക ഉത്തരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും. അതെല്ലാം യുക്തിയുടെ കളികള്‍.
No comments:
Post a Comment