Saturday, February 17, 2018

 ആത്മ കല്പനകള്‍ "

ആത്മാവ് നിത്യമുക്തമാണ്, സാക്ഷീ സ്വരൂപമാണ്. എന്തൊക്കെയോ ആയി തീരണം, അനുഭൂതിസ്ഥനാകണം എന്നെല്ലാം ഉള്ള മിഥ്യാ ധാരണകള്‍ ആണ് നമ്മള്‍ സാക്ഷീ ഭാവത്തില്‍ എത്തണം, മനസ്സിന്റെയും സുഷുപ്തിയുടെയും മറ്റും എന്തിന്റെ ഒക്കെയോ അപ്പുറത്ത് പോകണം,അതിവര്ത്തിക്കണം എന്നും മറ്റും തോന്നുന്നത്. 

നിത്യ മുക്തമായ ശുദ്ധമായ സ്വന്തം ആത്മാവിനെ എന്തൊക്കെയോ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങളൊക്കെ അജ്ഞാനം കൊണ്ട് എന്ന് അറിയേണം. ഇവിടെ ഒന്നും ആയിതീരാനില്ല. ഒന്നിനെയും നീക്കാനില്ല, സ്വീകരിക്കാനില്ല. എങ്കിലും എന്തൊക്കെയോ ആകണം, സാക്ഷി അല്ലാതെ ഇരുന്നിട്ട് പിന്നീട് ആകണം, മുക്തമാക്കണം എന്നുള്ള പല ചിന്തകള്‍ തന്നെ ആണ് മാറേണ്ടത്. ഇത് തന്നെ ആണ് അജ്ഞാനം.

എന്തെങ്കിലും ചെയ്താലോ ഇല്ലെങ്കിലോ, സാക്ഷീകരിച്ചാലോ ഇല്ലെങ്കിലോ, മുക്തമായാലോ ഇല്ലെങ്കിലോ ഒന്നും തന്റെ സ്വരൂപമായ ആത്മാവിനു ഒന്നും സംഭവിക്കുന്നില്ല, താന്‍ ഒരിടത്ത് എന്തൊക്കെയോ ചെയ്തു കൂട്ടി സാക്ഷിയും ഭൂതവും ഒന്നും ആകുന്നില്ല എന്നാ തിരിച്ചരിവ് തന്നെ ആണ് ആത്മബോധം.

ശരിയായ ആത്മജ്ഞാനം കൊണ്ട് പോലും ഒന്നും ആയിതീരുന്നില്ല. ആയിതീരുന്നതെല്ലാം കല്പനകള്‍ മാത്രം. അവിടെ സ്വരൂപം നിത്യമുക്തം എന്ന് ബോധിക്കുകയെ ചെയ്യുന്നുള്ളൂ.

അവിടെ പിന്നെ എന്ത് എങ്ങിനെ എന്നൊന്നും ഇല്ല. ചോദ്യങ്ങള്‍ എല്ലാം നിവര്‍ത്തിച്ചിരിക്കുന്ന സ്ഥാനം. എല്ലാം എങ്ങിനെ പഴയത് പോലെ ആണോ അത് പോലെ തന്നെ.

"എല്ലാ ആരോപിത പ്രത്യെകതകളും കല്പനകള്‍ മാത്രം".

എല്ലാ കല്പനകളും ആത്മാവിന്റെ സ്വരൂപ ജ്ഞാനത്താല്‍ അസ്തമിക്കേണ്ട കാര്യങ്ങള്‍. വീണ്ടും അത്തരം കല്പനകളെ ഒന്ന് വിട്ടു മറ്റോന്നു കണ്ടു പുണരാതെ സ്വയം എല്ലാത്തിനെയും നിഷേധിച്ചു ഉണരൂ..

നേതി നേതി 

No comments: