" എന്താണ് സത്യം "
സത്യാന്വേഷികള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. പക്ഷെ എന്താണ് സത്യം എന്ന് തീര്‍ത്തും ഒറ്റ വാക്കില്‍ അല്ലെങ്കില്‍ വരിയില്‍ പറയാന്‍ സാധ്യമാണോ ?!
സാധ്യമാണ് ..
'അവനവനു' യുക്തിപരമായോ വിശ്വാസപരമായോ മറ്റും ഉള്ള കാര്യങ്ങളാല്‍ വ്യതിചലിക്കാത്ത മനസ്സിന്റെ അചഞ്ചലമായ ഒരു തത്വബോധം തന്നെ ആണ് 'സത്യം'.
അപ്പോള്‍ ചിന്തിക്കുന്നവന് സ്വാഭാവീകമായും തോന്നാം, അങ്ങിനെ വരുകില്‍ പല വ്യക്തികളുണ്ട് എന്നതിനാല്‍ പല സത്യങ്ങളും ഉണ്ടോ എന്ന് !!. ആ ചോദ്യം തന്നെ അസ്ഥാനത്താണ്. കാരണം ആ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറ്റൊരു സത്യം സ്വന്തം മനസ്സിന്റെ തത്വബോധത്തിന്റെ ഉറപ്പിനെ ഖണ്ടിക്കുന്നതായി മറ്റൊന്നില്ല. ഉണ്ടെങ്കില്‍ അത് സ്വയം സത്യമായി കണക്കാക്കാന്‍ സംശയത്താല്‍ സാധ്യമല്ലാതെ വന്നേനെ.
പക്ഷെ ഇങ്ങനെ പറയാം, അതായത് പല സത്യങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് താന്‍ ബോധിച്ച തത്വത്തിനു ബാധ വരുന്നില്ല എങ്കില്‍ പല സത്യങ്ങളും സത്യമാണെന്ന് ചിന്തിക്കുന്നതില്‍ സത്യവിരോധം വരുന്നില്ല.
തത്വം സ്വയം ബോധ്യമെങ്കില്‍ തര്‍ക്കത്തിലൂടെ എന്തിനു സ്ഥാപിക്കണം എന്ന് ചിന്തിക്കാം. അവിടെ തര്‍ക്കം സ്വന്തം തത്വത്തെ പുനസ്ഥാപിക്കാന്‍, ഉറപ്പിക്കാന്‍ അല്ല. അത് ഉറപ്പില്ലാത്തവന് ഉറപ്പാക്കാന്‍ മാത്രം. അത് കൊണ്ട് ഒരു സത്യത്തെയും നമ്മള്‍ വിചാരിച്ച രീതിയില്‍ ഖണ്ടിക്കുകയല്ല.. മറിച്ചു സ്വയം ബോധിച്ച തത്വം, അത്തരം തത്വസംസ്ക്കാരം ഉള്ള മറ്റൊരുവന് അജ്ഞാന സംശയ വിപര്യയങ്ങള്‍ അകറ്റി ബോധിപ്പിക്കാന്‍ മാത്രം.
അപ്പോള്‍ സത്യം എന്താണ് ?.
അവനവന്റെ അന്തക്കരണത്തിന്റെ അജ്ഞാന സംശയ വിപര്യയങ്ങള്‍ അകന്ന "ബോധ്യം" തന്നെ. ഇത് ശാസ്ത്രീയമായ ഒരു വരിയിലൂടെ ചിന്തിക്കാം...
" ബദ്ധോ ബദ്ധാഭിമാനീ .. മുക്തോ മുക്താഭിമാനീ "
അവിടെ പിന്നെ ഒരു യുക്തിയോ വിശ്വാസമോ മറ്റോ അതിനപ്പുറമായി ഇല്ല. അവിടെ തത്വത്തിലുള്ള ചിത്തവിശ്രാന്തി എന്നൊക്കെ പറയാം

No comments:
Post a Comment