" തൃപ്തി, ക്രുതകൃത്യത "
ആത്മാവിനെ, സ്വ സ്വരൂപത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും സ്വയം അവസാനിക്കുന്ന മനസ്സിന്റെ സ്ഥാനം എന്നോ തത്വത്തിലുള്ള പരിപൂര്‍ണ തൃപ്തി എന്നോ ഒക്കെ ജീവന്മുക്തിയെ വിശേഷിപ്പിക്കാം.
അവിടെ ഒരു ഉദാഹരണമോ, സ്വപ്ന സുഷുപ്തി അനുഭവമോ, ആത്മബോധാത്തിനായി പറഞ്ഞിട്ടുള്ള മറ്റു പ്രകരണങ്ങളോ എടുത്ത് വീണ്ടും ചിന്തിച്ചു സ്വന്തം മുക്താവസ്ഥയെ നിശ്ചയിക്കേണ്ടി വരുന്നില്ല. ഒരു ക്രിയ കൊണ്ടും അത് സാധ്യമല്ല. ഇനി മുക്തി എന്നാ പേരില്‍ ഒന്നും ചെയ്യാനില്ല എന്നാ ക്രുതകൃത്യത, തത്വനിഷ്ഠ. അത് ആത്മാവിന്റെ തന്നെ, സൂര്യന് വെളിച്ചം എന്നാ പോലെ സ്വഭാവം എന്ന് പറയാം. സ്വയം ചിത്തം, ആത്മാവ് ജ്ഞാനസ്വരൂപമായി സ്ഫുരിക്കുന്നു.
ഒരിടത്തും തന്റെ മുക്തി പൂര്‍ണമായോ എന്ന് ചോദിക്കേണ്ടി വരില്ല. തത്വത്തില്‍, സത്യത്തില്‍ ഉള്ള തൃപ്തിയില്‍ അത് സ്വയം നിശ്ചയമാണ്.
അതായത് തത്വത്തിലെ പരിപൂര്‍ണ തൃപ്തി തന്നെ ജീവന്റെ മുക്തി, ക്രുതകൃത്യത

No comments:
Post a Comment