ശ്രീ മഹാ ഭാഗവതത്തിലെ ദശമ സ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതഗോവിന്ദം തുടങ്ങുന്നത് "മേഘൈർമേദുരമംബരം" എന്ന ശ്ലോകത്തോടു കൂടിയാണ്. ഗർഗ്ഗസംഹിത ഗോലോക ഖണ്ഡം പതിനാറാം അദ്ധ്യായത്തിൽ നിന്നുള്ള "മേഘൈർഭൂന്മേദുരമംബരം ച തമാലനീപദ്രുമ പല്ലവൈശ്ച" എന്ന ശ്ലോകത്തിന്റെ അനുകരണമാണിത്. തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു.geetagovindam blog
No comments:
Post a Comment