Wednesday, August 21, 2019

*🎼സ്ഥിതപ്രജ്ഞനായ* ഒരുവന് ഇന്ദ്രിയ വിഷയങ്ങളിൽ താല്പര്യമില്ലായെന്നും ആത്മാവിലാണ് അഭിരമിക്കുന്നതെന്നും നാം ഇതിനകം മനസ്സിലാക്കി കഴിഞ്ഞു. ഇന്ദ്രിയ വിഷയങ്ങളെല്ലാം അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നതാണെന്നും അത് നശിക്കുന്നതാണെന്നും നാം മനസ്സിലാക്കി കഴിഞ്ഞു. യഥാർത്ഥത്തിൽ ജീവിതത്തിന്റെ അർത്ഥമിരിക്കുന്നത് സ്ഥിതപ്രജ്ഞനായ മുനിയുടെ താല്പര്യമുണർന്നിരിക്കുന്ന മേഖലയിലാണ്. അത് ആത്മാവിലാണ്. ഇതാകട്ടെ ലൗകികന് അറിയാത്തതാണ്. ഇന്ദ്രിയങ്ങൾ കൊണ്ട് ഒരിക്കലും ആത്മാവിനെ അറിയുവാൻ സാധ്യമല്ല. യഥാർത്ഥത്തിൽ ജീവിതത്തിന്റെ അർത്ഥമന്വേഷിക്കുന്നവർക്ക് മാത്രമേ സ്ഥിതപ്രജ്ഞന്റെ മേഖലയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. ലൗകീക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കി ജീവിതത്തിന്റെ പരമാർത്ഥ ലക്ഷ്യത്തിലേക്ക് പ്രവേശിക്കുവാൻ ഭഗവാൻ നമ്മെ പ്രേരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. എന്ന് വിചാരിച്ച് കർമ്മങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. ഈശ്വരാർപ്പിതമായി കർമ്മം ചെയ്യുന്ന ഗൃഹസ്ഥൻ മുനിയേക്കാൾ ശ്രേഷ്ഠൻ എന്ന് ശ്രീ നാരായണ ഗുരു പറയുന്നുണ്ട്. എല്ലാവരും യജ്ഞമായി കർമ്മങ്ങൾ ചെയ്ത് മുന്നോട്ട് പോവുക.

No comments: