Saturday, August 24, 2019

*ശ്രീമദ് ഭാഗവതം 253*

ആത്മസാക്ഷാത്ക്കാരം ചോദിച്ചു വരുന്നവർ ലോകത്ത് വളരെ വിരളം. ഭഗവാൻ വിപ്രപത്നികൾക്ക്  ചോദിച്ചത് കൊടുത്തു.

യേ യഥാ മാം പ്രപദ്യന്തേ
താംസ്തൈഥൈവ ഭജാമ്യഹം
മമ വർത്മാനുവർതന്തേ
മനുഷ്യാ: പാർത്ഥ സർവശ:

ഇവര് മുമുക്ഷക്കളായിട്ട് വന്നു.
അതുകൊണ്ട് ഭഗവാൻ മോക്ഷം കൊടുത്തു. കണ്ണനെ കണ്ട ക്ഷണം അവർ മുക്തരായി.

ഇതുവരെ കണ്ണൻ അവരോട്  മിണ്ടീട്ടേ ഇല്ല്യ.
അത് കഴിഞ്ഞ് ചോദിച്ചു.

സ്വാഗതം വോ മഹാഭാഗാ ആസ്യതാം
വരൂ വരൂ സുഖല്ലേ? ഇരിക്കൂ എന്താ വിശേഷം?

പുറമേ നോക്കുന്നവർക്ക് ഇപ്പോഴാണ് ആദ്യമായി അവരോട്  communicate ചെയ്യുന്നതെന്ന് തോന്നും. യഥാർത്ഥ  communication ഭഗവാന്റെ  ആദ്യത്തെ ദൃഷ്ടിയിലേ കഴിഞ്ഞു. കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞു. വാങ്ങേണ്ടത് വാങ്ങി ക്കഴിഞ്ഞു.
ഹൃദയം ഹൃദയത്തിനോട് ചേർന്ന് കഴിഞ്ഞു. പിന്നീട് ഭഗവാൻ അവരോട് വളരെ casual ആയിട്ട് പറയാണ്.

സൗഖ്യല്ലേ നിങ്ങൾക്ക്? നിങ്ങള് വന്നത് നന്നായി. പ്രാണൻ മനസ്സ് ബുദ്ധി യേക്കാളും ഒക്കെ എല്ലാവർക്കും പ്രിയം ആത്മാവാണല്ലോ. അതുകൊണ്ടാണ് നിങ്ങൾ വന്നിരിക്കണത്. ഇനിയിപ്പോ തിരിച്ചു പോവാ. ഭർത്താക്കന്മാരൊക്കെ നിങ്ങളെ കാത്തുകൊണ്ടിരിക്കണ്ടാവും. അവരുടെ അടുത്തേയ്ക്ക് പോകൂ.

അപ്പോ വിപ്രപത്നികൾ പറഞ്ഞു. ഭഗവാനേ തിരിച്ചു ചെല്ലാൻ പറഞ്ഞാൽ ശരിയാവില്യ.
സത്യം കുരുഷ്വ നിഗമം

വേദം പറയുന്നത്
യദ്ഗത്വാ ന നിവർതന്തേ  എന്നൊക്കെ ആണ്. അവിടെ  (പരംധാമം) ചെന്ന് കഴിഞ്ഞാൽ പിന്നെ തിരിച്ചു വരവില്യ എന്നാണ് വേദവാണി. അങ്ങനെ യിരിക്കുമ്പോ എവിടെ എത്തണോ അവിടെ എത്തി. ഇനി ഞങ്ങള് എങ്ങനെ തിരിച്ചു പോകും.

സത്യം കുരുഷ്വ നിഗമം
ഞങ്ങളെ ഇനി തിരിച്ചയക്കരുത്. തിരിച്ചു ചെന്നാലും ഞങ്ങളുടെ ഭർത്താക്കന്മാര് ഞങ്ങളെ സ്വീകരിക്കില്യ. ഞങ്ങൾ വിലംഘനം ചെയ്താണ് ഇവിടെ വന്നിരിക്കണത്.

രണ്ടു വിധത്തിലാണ് ഭഗവാന്റെ ആശീർവാദം.
ചിലരെ ഭഗവാൻ പൂർണമായി സന്യാസികളാക്കും. ഭക്തന്മാർ ഗോപികകളെപോലെ ഉള്ളവരുണ്ടാവും. വിപ്രപത്നികളെ പോലെ ഉള്ളവരും ണ്ടാവും.

എന്തിനാ ഈ രണ്ടു തരം ഭക്തന്മാരെന്ന് ഭഗവാന് മാത്രമേ അറിയൂ. രണ്ടു കൂട്ടരും ഒരേ സ്ഥിതിയിൽ ആണെങ്കിലും രണ്ടു കൂട്ടരോടും ഉള്ള ഭഗവാന്റെ  dealings രണ്ടു വിധത്തിലാണ്.

ഗോപികകൾക്ക് സർവ്വവും പോയി . കുടുംബം ഭർത്താവ്  ഒരു ഭേദവും ഇല്ലാതെ ഒക്കെ വിട്ടു പോയി. സന്യാസി എന്നാൽ അതാണ്. ഭഗവദ് ഭക്തിയില് എല്ലാം വിട്ടു പോയി. സർവ്വവ്യവഹാരവും പോയി. സർവ്വസംഗപരിത്യാഗികളായി നടക്കുന്ന യതികൾ.

വിപ്രപത്നികൾക്ക് എല്ലാ ജ്ഞാനവും കൊടുത്ത് നിങ്ങള് പോവാ. കുടുംബത്ത് പോയി ഇരിക്കാ. ഒന്നു കൊണ്ടും നിങ്ങൾ ബാധിക്കപ്പെടില്യ. നിങ്ങൾ തിരിച്ചു ചെല്ലൂ. നിങ്ങളുടെ ഭർത്താക്കന്മാര് നിങ്ങളെ സ്വീകരിക്കും. മാത്രമല്ല ഭക്തിയോടുകൂടെ സ്വീകരിക്കും. എന്റെ ഭാര്യ ഭഗവദ്പ്രാപ്തി നേടിയവളാണല്ലോ. അവൾക്ക് കിട്ടിയത് എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഓരോ ഭർത്താവും ആശ്ചര്യപ്പെടുന്ന വിധത്തിൽ ബഹുമാനിക്കുന്ന വിധത്തിൽ ഭഗവാൻ അനുഗ്രഹിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: