Wednesday, August 21, 2019

🌹 *ശ്രീകൃഷ്ണ ജന്മാഷ്ടമി*🌹

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

*മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്*.

*ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണിനക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ഗ്രിഗോറിയൻ കലണ്ടറിൽ പ്രകാരം ഇക്കൊല്ലം ശ്രീകൃഷ്ണ ജയന്തി  മറ്റന്നാൾ   ആഗസ്ത് 23,  നാണ്  ആഘോഷിക്കുന്നത്*. (ചിങ്ങം 7) .

*ശ്രാവണ മാസത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്*

*ഭഗവാൻ ശ്രീക‍ൃഷ്ണൻ അവതരിച്ച ജന്മാഷ്ടമി ദിനത്തിലെ പൂജകള്‍ക്ക് വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പൂജ ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധമായതിനാൽ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ അനുഷ്ഠിക്കാവൂ. ജന്മാഷ്ടമി ദിനത്തിലെ പൂജകള്‍ ഓരോ പ്രദേശങ്ങളിലും പലരൂപങ്ങളിലായാണ് നടത്തിവരുന്നത്*.

*അഷ്ടമി രോഹിണി ദിനത്തിൽ വ്രതം അനുഷ്ടിച്ചാൽ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം*.

*ശ്രീകൃഷ്ണജയന്തി മുഹൂര്‍ത്തം*


*ഓഗസ്റ്റ് 23, 2019പൂജാ മുഹൂര്‍ത്തം*


*12.01 പിഎം-12.46 എഎംഅഷ്ടമി തിഥി ആരംഭം: ഓഗസ്റ്റ് 23 ന് രാവിലെ 8.08*

 *അഷ്ടമി തിഥി അവസാനം: ഓഗസ്റ്റ് 24 ന് രാവിലെ 8.31*


 *പാരായണത്തിനുള്ള സമയം: ഓഗസ്റ്റ് 24 ന് സൂര്യോദയത്തിന് ശേഷം*

🕉 *കൃഷ്ണാവതാരം*🕉


*ഭൂമിയിൽ അധര്‍മ്മം വിളയാടിപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു എട്ടാമത്തെ അവതാരമായ ശ്രീക‍ൃഷ്ണനായി ജന്മമെടുക്കുന്നത്. മഥുരയിലെ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായാണ് സാക്ഷാൽ ശ്രീകൃഷ്ണൻ ഭൂമിയിൽ പിറന്നത്. എന്നാൽ മാതുലനായ കംസൻ്റെ ഉപദ്രവത്തെ തുടര്‍ന്ന് വസുദേവര് കൃഷ്ണനെ അമ്പാടിയിലെ നന്ദഗോപരുടെയും യശോദയുടെയും അടുത്തെത്തിച്ചു. അങ്ങനെ, അമ്പാടിയിൽ ശ്രീകൃഷ്ണൻ കളിച്ചുവളര്‍ന്നു. ശ്രീകൃഷ്ണനെ വധിക്കാനുള്ള കംസൻ്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതോടെ ധനുര്‍യാഗം നടത്തി കൃഷ്ണനെ ഇല്ലാതാക്കാൻ കംസൻ ശ്രമിച്ചു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ കൃഷ്ണൻ കംസനെ വധിച്ചു*.


*ജന്മാഷ്ടമി പൂജാവിധികള്‍*

*ജന്മാഷ്ടമി ദിനം ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാ ഭവനങ്ങളിലും എത്തുമെന്നാണ് സങ്കൽപ്പം. ഇതിന് മുന്നോടിയായി വീടുകള്‍ വൃത്തിയാക്കുന്ന ചടങ്ങ് നടത്തിവരുന്നുണ്ട്. വീട്ടിൽ അരിപ്പൊടിയും നിറങ്ങളും ഉപയോഗിച്ച് കാൽപാദം വരയ്ക്കുന്ന ചടങ്ങ് പൊതുവേ ഉത്തരേന്ത്യയിൽ കണ്ടുവരുന്നു. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. പൂജാമുറിയിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹം ഒരുക്കി പൂജയാരംഭിക്കാം. പൂജാസമയത്ത്*

 ''ഓം നമോ ഭഗവതേ വാസുദേവായ''

*എന്ന ശ്രീകൃഷ്ണൻ്റെ മൂലമന്ത്രം ജപിക്കുന്നത് ഉത്തമമാണ്*.

*ജന്മാഷ്ടമി വ്രതം എങ്ങനെ അനുഷ്ഠിക്കാം*

*ജന്മാഷ്ടമിദിവസം വ്രതം അനുഷ്ടിച്ചാൽ വളരെയേറി ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം*  *മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം*

*ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാൻ മഹാവിഷ്ണു സാക്ഷാൽ ശ്രീകൃഷ്ണനായി അവതരിച്ച ദിനമാണ് ജന്മാഷ്ടമി. ചിങ്ങമാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമി തിഥിയും ഒത്തുചേര്‍ന്ന അപൂര്‍വ്വ ദിനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ അവതരിക്കുന്നത്*. 


*വ്രതാനുഷ്ഠാനം ഇങ്ങനെ*
*ജന്മാഷ്ടമി ദിനത്തിൻ്റെ തലേന്ന് സപ്തമി തിഥിയിൽ തന്നെ ജന്മാഷ്ടമി വ്രതാനുഷ്ഠാനം ആരംഭിക്കും*. *അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതോടെ വ്രതം തുടങ്ങും. ഈ ദിവസം ആഹാരകാര്യങ്ങളിൽ ശ്രദ്ധ നൽകണം*. *മത്സ്യമാംസാദികള്‍, അരിയാഹാരം എന്നിവ ഒഴിവാക്കുക. പാല്, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം*.

*രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തണം. പാൽപ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, തുളസിമാല എന്നിവ വഴിപാടായി സമര്‍പ്പിക്കുന്നത് ഭഗവൽപ്രീതിക്ക് അനുകൂലമാണ്. കൂടാതെ ഭാഗ്യസൂക്ത അര്‍ച്ചന, രാജഗോപാല മന്ത്രാര്‍ച്ചന, വിഷ്ണുസഹസ്രനാമ അര്‍ച്ചന, സന്താനഗോപാല മന്ത്രാര്‍ച്ചന എന്നിവ വഴിപാടായി കഴിക്കുന്നതും ഉത്തമമാണ്. ജന്മാഷ്ടമി ദിനത്തിൽ നെയ്‍വിളക്ക് സമര്‍പ്പിച്ചാൽ കുടുംബ ജീവിത ഭദ്രത കൈവരും എന്നാണ് വിശ്വാസം*.


*ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ശേഷം വിഷ്ണു സഹസ്രനാമം, വിഷ്ണു ഗായത്രി മന്ത്രം എന്നിവ ജപിക്കുക. വ്രതദിവസം ഭഗവാൻ ശ്രീകൃഷ്ണൻ്റെ മൂലമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചാൽ ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം*.

*സപ്തമി ദിനത്തിൽ ആരംഭിച്ച് അഷ്ടമി ദിനത്തിൽ തുടര്‍ന്ന് നവമി ദിവസം രാവിലെ അവസാനിപ്പിക്കാം. നവമി ദിവസം പുലര്‍ച്ചെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തുളസി തീർ‍ത്ഥം സേവിച്ചശേഷം മാത്രമേ വ്രതം അവസാനിപ്പിക്കാവൂ*.

*ഈ ദിവസം നടത്തേണ്ട വഴിപാടുകൾ;ഫലങ്ങൾ*

*1. ഭാഗ്യസൂക്ത അര്‍ച്ചന*

*ക്ഷേത്രങ്ങളിൽ ഭക്തൻ്റെ ഭാഗ്യലബ്ധിക്കായി നടത്തിവരുന്ന വഴിപാടാണ് ഭാഗ്യസൂക്ത അര്‍ച്ചന. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇഷ്ടദേവതയെ മനസിൽ വിചാരിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്*.

*ഭാഗ്യസൂക്തം മന്ത്രം 36 തവണ വിട്ടിരുന്നു ജപിക്കുക*

''ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു''

*2. രാജഗോപാല മന്ത്രാര്‍ച്ചന*

*ക്ഷേത്രത്തിൽ ഭക്തൻ്റെ സമ്പൽസമൃദ്ധിക്കായി നടത്തി വരുന്ന വഴിപാടാണ് രാജഗോപാല മന്ത്രാര്‍ച്ചന. തൊഴിൽപരമായ ക്ലേശങ്ങള്‍ക്കും ഉദ്യോഗ ഉന്നതിക്കും ഈ മന്ത്രാര്‍ച്ചന ഉത്തമാണ്*.

*3. വിഷ്ണുസഹസ്രനാമ അര്‍ച്ചന*

*ക്ഷേത്രങ്ങളിൽ ഭക്തന് ഐശ്വര്യലബ്ധിക്കായി നടത്തിവരുന്ന വഴിപാടാണ് വിഷ്ണുസഹസ്രനാമ അര്‍ച്ചന. ഭഗവാൻ വിഷ്ണുവിൻ്റെ 1000 പേരുകള്‍ ഉച്ഛരിച്ചുകൊണ്ടുള്ള സ്തുതിയാണ് വിഷ്ണുസഹസ്രനാമം. നിത്യവും വിഷ്ണു സഹസ്രനാമം ജപിച്ചാൽ കാര്യസിദ്ധി, പരീക്ഷാവിജയം, തുടങ്ങിയവയാണ് ഫലങ്ങള്‍*.

*4. സന്താനഗോപാല മന്ത്രാര്‍ച്ചന*

*ക്ഷേത്രങ്ങളിൽ ഭക്തന് സന്താനലബ്ധിക്കായി നടത്തിവരുന്ന വഴിപാടാണ് സന്താനഗോപാല മന്ത്രാര്‍ച്ചന. അഷ്ടമി ദിനത്തിൽ സന്താനഗോപാല മന്ത്രം ജപിച്ചാൽ സന്താന ലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ മന്ത്രം 41 പ്രാവശ്യമാണ് ജപിക്കേണ്ടത്*.



*സന്താനഗോപാല മന്ത്രം*

''ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത''

*വിഷ്ണു ഗായത്രിമന്ത്രം*

*എല്ലാ ദിവസവും വിഷ്ണു ഗായത്രിമന്ത്രം ജപിച്ചാൽ കുടുംബത്തിൽ ഐക്യവും ഐശ്വര്യവും സാമ്പത്തിക ഉന്നമനവും ഉണ്ടാകുമെന്നാണ് വിശ്വാസം. നിത്യവും ഒൻപത് പ്രാവശ്യം വിഷ്ണു ഗായത്രിമന്ത്രം ജപിക്കുക*.

''ഓം നാരായണായ വിദ്‍മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്''



*കാരിക്കോട്ടമ്മ അഡ്മിൻ പാനൽ*

No comments: