Sunday, August 25, 2019

കൃഷ്ണാ ഗുരുവായൂരപ്പാ🙏
ശരണം അംബികേ🙏
ആ കവിത ഓട്ടൂർ ജി അമ്മയെ കാണുന്നതിന് എത്രയോ വർഷം മുന്നേ എഴുതിയതാണ്!
ആട്ടവും കഴിഞ്ഞമ്മതൻ
മടിത്തട്ടിലേക്കെന്നു വീഴും ഞാൻ
വീണുമമ്മതൻ ശീതളാങ്കത്തിൽ സാനന്ദമെന്നുറങ്ങും ഞാൻ

1983 ലാണ് ആദ്യമായി ഓട്ടൂർ ജി അമ്മയെ കണ്ടത്.അദ്ദേഹത്തിന്  85 വയസ്സ് അമ്മയ്ക്ക് 30 വയസ്സും. പിന്നീട് അമ്മയോടൊത്തായിരുന്നു അദ്ദേഹത്തിന്റെ വാസം. കുഞ്ഞുങ്ങളെ പോലെ ആയിരുന്നത്രേ അദ്ദേഹം. അതുകൊണ്ട് അമ്മ വാത്സല്യത്തോടെ അതീവസ്നേഹത്തോടെ ഉണ്ണിക്കണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ അവസാന ശ്വാസം അമ്മയുടെ മടിത്തട്ടിലാവണം എന്ന് അമ്മയോട് എപ്പോഴും  പറയുമായിരുന്നത്രേ. തികഞ്ഞ ഭാഗവതകാരനും ഗുരുവായൂരപ്പന്റെ ഉത്തമഭക്തനുമായ അദ്ദേഹം സാക്ഷാൽ ജഗദീശ്വരിയെ  തന്നെയാണ് അമ്മയിൽ ദർശിച്ചത്.
ആറുവർഷത്തെ അവിടുത്തെ വാസത്തിനുശേഷം 1989 മദ്ധ്യത്തോടെ ഓട്ടൂർജിയുടെ കാഴ്ച മങ്ങിത്തുടങ്ങി. ആരോഗ്യവും മോശമായി തുടങ്ങി. ഒരു രാത്രിയിൽ ഒരു കുഞ്ഞിനെപ്പോലെ വിതുമ്പി കരഞ്ഞു പറഞ്ഞു. അമ്മേ എന്നെ വേഗം തിരിച്ചു വിളിക്കൂ. ഓട്ടൂർജിയുടെ നെഞ്ചിലും നെറ്റിയിലും തടവി കൊണ്ട് ആരോ അമ്മയ്ക്ക് സമ്മാനിച്ച കിടക്കയിൽ  വിശ്വജനനിയുടെ തൃക്കരങ്ങൾകൊണ്ട് തന്നെ അദ്ദേഹത്തെ(his body was very weak and skinny) എടുത്ത് കിടത്തി.

"അമ്മേ എന്നെ എന്നേക്കുമായി ഉറക്കൂ അമ്മേ"
ഇങ്ങനെ വിതുമ്പി കൊണ്ടിരുന്നു അദ്ദേഹം. അദ്ദേഹത്തെ നോക്കി പ്രേമപൂർവ്വം  ഒന്ന് മന്ദഹസിച്ചിട്ട് അമ്മ മുറിയിൽ നിന്ന് പോയി. അന്ന് രാത്രി അദ്ദേഹം ചൊല്ലിക്കൊടുത്ത് പകർത്തിയ കവിതയാണ് (ഇവിടെ പണ്ടൊരിക്കൽ പോസ്റ്റ് ചെയ്തിരുന്നു എന്ന് തോന്നുന്നു) ഇത്.

എന്നെ ചികിത്സിച്ചു ഭിക്ഷക്കു തോറ്റു
ഭഗ്നാശരായ് ബന്ധുജനങ്ങളെല്ലാം
സസ്നേഹമമ്മേ മടിയിൽ കിടത്തി
രക്ഷിച്ചുതള്ളാതെയിരുന്നീടണേ
ഹേ ശാരദാമണി സുധാമണി മാതൃദേവീ
സസ്നേഹമെന്നെ മൃദുവാം മടിയിൽ കിടത്തി
അമ്പാടിതൻ വിധുവിനെ  സ്വമുഖത്തൂകാട്ടി
വൈകാതെകണ്ടമൃതമേകിയനുഗ്രഹിക്കൂ
നന്ദാത്മജനാമമ്പിളി
യമ്മാമനെയമ്മ കാട്ടി വദനത്തിൽ
ഉണ്ണിക്കണ്ണനെ മടിയിൽ
ച്ചായികിടത്തീട്ടുറക്കണേ വേഗം.

അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന് രാവിലെ ഓട്ടൂർ ജി യെ care ചെയ്യാൻ ഏർപ്പാടാക്കിയിരുന്ന നാരായണൻ ജിയെ അമ്മ വിളിപ്പിച്ചു. തന്റെ ഭൗതികശരീരം എവിടെ സംസ്ക്കരിക്കണം. അതിനെപ്പറ്റി   അദ്ദേഹത്തിന്റെ ആഗ്രഹം ആരാഞ്ഞു. വളരെ നേർത്തശബ്ദത്തോടെ എങ്കിലും വളരെ വ്യക്തമായി പറഞ്ഞു അദ്ദേഹം. തന്നെ ഇവിടെ ഈ പുണ്യസന്നിധിയിൽ തന്നെ ദഹിപ്പിക്കണം.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ദേഹത്യാഗം സംഭവിച്ചു. അവസാനനിമിഷങ്ങളിൽ അദ്ദേഹം ഒരു സമാധിസ്ഥിതിയിൽ ആയിരുന്നത്രേ.  ഒരു പുഞ്ചിരിയോടുകൂടി അമ്മ അരികിലിരുന്ന് അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ശിരസ്സ് മൃദുവായി തലോടി തന്റെ മടിയിലേക്ക് കിടത്തി. ആ കണ്ണുകളിൽ വാത്സല്യത്തോടെ  മെല്ലെ തലോടി കൊണ്ടിരുന്നു. ആ കണ്ണുകള്‍ സാവധാനം അടഞ്ഞു. Yes. his last breath was on the divine lap of jagatjanani.
ജന്മപുണ്യം! അല്ലാതെ എന്താ പറയുക!
Lakshmi prasad 

No comments: