Thursday, August 22, 2019

*ശ്രീമദ് ഭാഗവതം 251*

ഗോപികകളെ പോലെയല്ല ഈ വിപ്രപത്നികൾ .  ഇവർ മുമുക്ഷുക്കളാണ്. പക്ഷേ അവർക്ക് ഗൃഹസ്ഥധർമ്മം വിട്ട് പുറത്തുപോകാനും വയ്യ.

ഈ സമയത്താണ് ഭഗവാൻ ഇവരെ അനുഗ്രഹിക്കാനായിട്ട് മുഞ്ജാരണ്യത്തിലേക്ക് വന്നിരിക്കണത്. ആദ്യം ഗോപബാലന്മാരെ പറഞ്ഞയച്ചു.  ബ്രാഹ്മണർ ഒന്നും പറഞ്ഞില്ല ഭക്ഷണം ഉണ്ടെന്നും പറഞ്ഞില്യ ഇല്ല്യാന്നും പറഞ്ഞില്യ . ഗോപന്മാർ തിരിച്ചു വന്നു.

കൃഷ്ണൻ ചോദിച്ചു.
വല്ലതും കിട്ടിയോ?

"ഇല്ല്യ വിശപ്പ് കൂടിയത് മിച്ചം."

ദർശയൻ ലൗകികീം ഗതിം
ലോകഗതിയെ കാണിച്ചു തരുന്നതുപോലെ ഭഗവാൻ പറഞ്ഞു

അവിടെ അടുത്ത് പത്നീശാല ണ്ടാവും. വിപ്രപത്നികൾ അവിടെ ണ്ടാവും. അവരോട് ചെന്ന് പറയാ.

വീണ്ടും ഗോപന്മാർ ചെന്നു. കൃഷ്ണൻ എന്ന് പറഞ്ഞപ്പോഴേയ്ക്കും അവര് ജഡശരീരത്തിന് ജീവൻ വന്നതുപോലെ കുതിച്ചെഴുന്നേറ്റു.

കൃഷ്ണനിവിടെ എവിടെ വന്നിരിക്കണു?

കൃഷ്ണൻ ഇവിടെ മുഞ്ജാരണ്യത്തിൽ അടുത്ത് വന്നിട്ടണ്ട്. ഞങ്ങൾക്ക് വിശക്കണൂ. അല്പം ഭക്ഷണം തരോ?

അവർ അവിടെ എന്തൊക്കെ ഭക്ഷണം ണ്ടാക്കി വെച്ചിട്ടുണ്ടോ ഈ ഭർത്താക്കന്മാരായ ബ്രാഹ്മണർക്ക് യാഗം ചെയ്തു വരുമ്പോ കൊടുക്കാനായിട്ട് വെച്ചിട്ടുള്ള ഭക്ഷണം പോലും,

ചതുർവ്വിധം ബഹുഗുണം അന്നം ആദായ ഭാജനൈ:

പാത്രത്തിൽ വിവിധ ഭക്ഷണപദാർത്ഥങ്ങൾ എടുത്ത് കൊണ്ട് വന്നു.
 ഭഗവാനെ ധാരാളം കേട്ടിട്ടണ്ട്

ഭഗവതീ ഉത്തമശ്ലോകേ ദീർഘ ശ്രുത ധൃതാശയാ:
കുറേ കാലമായി കേട്ടു കേട്ട് അവരുടെ ചിത്തം ഭഗവദ് സ്വരൂപത്തിൽ ദൃഢരൂഢമാണ്. ഇപ്പോഴാണ് കൃഷ്ണനെ കാണാനുള്ള ഭാഗ്യം കിട്ടിയിരിക്കണത്. ഭക്ഷണപദാർത്ഥങ്ങളുമായി ഓടിക്കൊണ്ട് വന്നു. ദൂരത്ത് നിന്ന് കണ്ണനെ കാണാണ്.

ശ്യാമം ഹിരണ്യപരിധിം വനമാല ബർഹ-
ധാതുപ്രവാള നടവേഷം അനുവ്രതാംസേ
വിന്യസ്തഹസ്തം ഇതരേണ ധുനാനം അബ്ജം
കർണ്ണോത്പലാളകകപോലമുഖാബ്ജഹാസം
അത്ഭുതകരമായ വർണ്ണന!!

ഒരു  ജീവന് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാര്യം ണ്ട്.
മറ്റെന്തു മറന്നുപോയാലും,
 *അവരവരുടെ സദ്ഗുരുവിനെ ആദ്യമായി*  *കണ്ടത് മറക്കാനേ സാധ്യല്ല.*

ഇവിടെ ഇവര് ഭഗവാന്റടുത്ത് മുമുക്ഷുക്കളായിട്ടാണ് വരണത്.
ഭഗവാനെ ദൂരത്ത് നിന്ന് കാണുന്നു.
കാണുമ്പോ ഭഗവാൻ ഇവർക്ക് ആദ്യം കൊടുക്കുന്ന ദർശനം യോഗേശ്വരനായിട്ടാണ്.

നടവേഷം! 
ഒരു പശു നില്ക്കണണ്ട്.
ഒരു ഗോപബാലൻ അടുത്ത് നില്ക്കണണ്ട്.

ശ്യാമം ഹിരണ്യപരിധിം
നീലമേഘശ്യാമളനാണ് കണ്ണൻ.
സ്വർണ്ണവർണത്തിലുള്ള പീതാംബരം ധരിച്ചിട്ടുണ്ട്. കഴുത്തിൽ വനമാല ണ്ട്.
ധാതുപ്രവാള
മാന്തളിര് പലവിധത്തിലുള്ള കാട്ട് പുഷ്പങ്ങൾ ഒക്കെ ചേർത്തു കെട്ടിയിട്ടുള്ള മാല കഴുത്തിൽ ധരിച്ചിട്ടുണ്ട്.

ഒരു ഗോപന്റെ തോളിൽ കൈയ്യിട്ട് ണ്ട്.
മറ്റേ കൈയ്യില് ഒരു താമര പിടിച്ചിട്ടുണ്ട്. കാലുകൾ പിണച്ചുവെച്ചുകൊണ്ട്, ഈ താമര ഇങ്ങനെ ചുഴുറ്റിക്കൊണ്ട് നില്ക്കണ്ട്. വിപ്രപത്നികൾക്ക് ദർശനം അങ്ങനെ ആണ്.

നീലമേഘശ്യാമളനായി, പീതാംബരധാരിയായി,
ഇതരേണ ധുനാനമബ്ജം
കൈയ്യിലൊരു താമരയും പിടിച്ചു കൊണ്ട് നില്ക്കുന്ന ആ രൂപം!! കൃഷ്ണാ....😥🙏🙏

ശ്യാമം ഹിരണ്യപരിധിം വനമാല ബർഹ-
ധാതുപ്രവാള നടവേഷം അനുവ്രതാംസേ
വിന്യസ്തഹസ്തം ഇതരേണ ധുനാനം അബ്ജം
കർണ്ണോത്പലാളകകപോലമുഖാബ്ജഹാസം!!!🙏🙏🙏
ഈ ശ്ലോകം വായിച്ചു ചൈതന്യമഹാപ്രഭു ഭാവസമാധിമഗ്നനായിട്ട് വീണു. ഭഗവാനെ അങ്ങനെ ആണ് വിപ്രപത്നികൾ ദൂരത്ത് നിന്ന് കാണുന്നത്.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: