Monday, August 26, 2019

ഒരു സ്വപ്നദർശി സ്വന്തം ആത്മാവിൽ തന്നെ അവനവനു യാതൊരു മാറ്റവും വരാതെ വിചിത്ര ങ്ങളായ കാഴ്ചകൾ അനുഭവിക്കുന്നുണ്ടല്ലോ. അതുപോലെയാണു ബ്രഹ്മം തനിക്കൊരു മാറ്റവും വരാതെ സൃഷ്ടി നടത്തുന്നതെന്നു സൂത്ര താത്പര്യം.

ഒരേ ബ്രഹ്മത്തിൽ സ്വരൂപത്തിന് ഒരു കേടും വരാതെ അനേക രൂപത്തിലുള്ള വിചിത്ര സൃഷ്ടി എങ്ങിനെ നടക്കുന്നു എന്നല്ലേ. ഒരേ ഒരു സ്വപ്നദർശിആത്മാവിനൊരു മാററവും സംഭവിക്കാതെ അനേക രൂപമായ വിചിത്ര സൃഷ്ടി നടത്തുന്നതായി ശ്രുതി പ്രഖ്യാപിക്കുന്നു. അവിടെ രഥ മില്ല, രഥ സാമഗ്രികളില്ല, മാർഗങ്ങളില്ല എന്നിട്ടു രഥങ്ങളെയും രഥ സാമഗ്രികളെയും മാർഗങ്ങളെയും സൃഷ്ടിക്കുന്നു. എന്നാണ് സ്വപ്നത്തെക്കുറിച്ച് ബൃഹദാരണ്യകം നാലാമധ്യായം മൂന്നാം ബ്രാഹ്മണം പത്താം മന്ത്രം വിവരിക്കുന്നത്. ലോകത്തും ദേവന്മാരി ഐന്ദ്രജാലികന്മാരിലും മറ്റും സ്വരൂപത്തിന് ഒരു കേടും വരാതെ വിചിത്രങ്ങളായ കുതിരകളുടെയും ആനകളുടെയുമൊക്കെ സൃഷ്ടി കാണപ്പെടുന്നുണ്ട്. ഇതു പോലെ തന്നെ ഒരേ ഒരു ബ്രഹ്മത്തിൽ സ്വരൂപത്തിനൊരു കേടും വരാതെ അനേക രൂപമായ വിചിത്ര സൃഷ്ടി സംഭവിക്കാം
(ബ്രഹ്മസൂത്രം)
Sunil Namboodiri 

No comments: