Wednesday, August 21, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  153
ബുദ്ധൻ അനുഭവിച്ചപ്പോൾ മിണ്ടില്ല എന്നു തീരുമാനിച്ചത്രെ. ബുദ്ധഗയയിൽ പോയാൽ ഈ  ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ ഇദ്ദേഹം രണ്ടാഴ്ചയോ മറ്റോ ഇരുന്നു.അതു കഴിഞ്ഞ് അവിടുന്നു എഴുന്നേറ്റ് വലതു വശത്ത് മുകളിൽ കയറിയിട്ട് അനിമേഷലോചന ബുദ്ധൻ എന്ന് എഴുതി വച്ചിട്ടുണ്ടാവും അവിടെ. കണ്ണു ചിമ്മിട്ടാതെ, അനിമേഷലോചനൻ എന്നാൽ കണ്ണു ചിമ്മിട്ടാത്ത , കണ്ണു ചിമ്മിട്ടാതെ ആ ബോധി വൃക്ഷത്തിനെയും നോക്കിക്കൊണ്ടിരുന്നുവത്രെ രണ്ടാഴ്ച. ഒരു തീരുമാനവും ഇല്ല നിശ്ചലമായി താൻ അനുഭവിച്ച സുഖത്തിനെ അനുഭവിച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. ഒന്നും മിണ്ടിയില്ല . അപ്പൊ ഒരു ദേവത ഇറങ്ങി വന്നു എന്നാണ് അവര് പറയണത്. ബ്രഹ്മ സമ്പത്തി എന്നു പറയണ ദേവത. ആ  ദേവത വന്നു പറഞ്ഞൂത്രേ അങ്ങ് അങ്ങയുടെ അനുഭൂതിയെ പുറത്ത് പറയണം. ബുദ്ധൻ പറഞ്ഞു ഞാൻ ആനന്ദമയമായിട്ടിരിക്കുണൂ. ഞാൻ പറഞ്ഞാൽ ആളുകൾ ഒന്നും മനസ്സിലാക്കില്ല അവരോട് പറഞ്ഞിട്ട് എന്തു കാര്യം? അങ്ങനെ അല്ല അങ്ങു പറയുന്നത് മനസ്സിലാക്കാൻ കഴിവുള്ള  കുറെ ആളുകൾ എങ്കിലും ലോകത്തിൽ ഇപ്പോഴും ഉണ്ട് അവർക്ക് അങ്ങ് പറഞ്ഞിട്ടില്ലെങ്കിൽ വലിയ നഷ്ടം ആവും. അവർക്കു വേണ്ടി പറയണം. അല്ലാതെ എല്ലാവർക്കും വേണ്ടി അല്ല. അങ്ങനെ പറഞ്ഞു ഒരു പാട് നിർബന്ധിച്ചപ്പോഴാണ് ബുദ്ധൻ പറയാനാരംഭിക്കുന്നത്. "ആശ്ചര്യ വദ് വദതി " ആചാര്യസ്വാമികൾ 12-ാ മത്തെ വയസ്സിലാണ് കാശിയില് ബ്രഹ്മവിദ്യയെ പറഞ്ഞു തുടങ്ങിയത്. ശങ്കരാചാര്യർ തന്നെ ആശ്ചര്യമല്ലെ. വിവേ കാനന്ദ സ്വാമി പറയുന്നു "that boy Sankaran was a wonder" ആചാര്യസ്വാമികളെ കുറിച്ച് വിവേകാനന്ദ സ്വാമികൾ പറയുന്നത് "Then god arouse in South this time it was in the form of that wonderful boy Sankara. every thing was wonder with that boy" എല്ലാം ആശ്ചര്യമായിരുന്നു. 8 വയസ്സിൽ വീട് വിട്ടു പോവാ 12 വയസ്സിൽ സത്യം അറിഞ്ഞ് കാശിയിൽ വന്ന് പറഞ്ഞു തുടങ്ങാ 32 വയസ്സിനുള്ളിൽ ഭാരതം മുഴുവൻ നടക്കാ , എഴുതിയിട്ടുള്ള കൃതികളോ അതു തന്നെ ഒരു ആശ്ചര്യം. ആശ്ചര്യം എന്നു വച്ചാൽ ശങ്കരാചാര്യർ ഒരു ആശ്ചര്യം. രമണമഹർഷി ഒരു ആശ്ചര്യമല്ലെ? ഒരു പുസ്തകം പഠിച്ചിട്ടില്ല, ഒന്നു ആലോചിച്ചു നോക്കൂ. ഏതോ പുസ്തകം പഠിച്ച് ഭഗവദ് ഗീത യോ, ഉപനിഷത്തോ കേട്ടിട്ടാണെങ്കിൽ പോട്ടെ  . ഒരിക്കൽ മഹർഷിയുടെ മുന്നിൽ ആരോ വിചാര സാഗരം എന്ന പുസ്തകം വായിച്ചു.അതിലുള്ള കാര്യം ന്യായ ശാസ്ത്രത്തിലുള്ള മറ്റു വിചാരങ്ങൾ ഒക്കെ വായിച്ചു. കേട്ടു കഴിഞ്ഞപ്പോൾ മഹർഷി എന്താ പറഞ്ഞത് അറിയോ എന്റെ ഭാഗ്യം ഇതൊന്നും ഞാൻ ആദ്യം വായിച്ചില്ല എന്ന് . ഇതൊക്കെ വായിച്ചിരുന്നെങ്കിൽ എവിടെ വിടെയും എത്താതെ വട്ടം തിരിഞ്ഞു നിൽക്കുമായിരുന്നു. നേരെ സത്യത്തിലേക്ക് വന്ന് സത്യത്തിൽ നിലച്ചത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ ഇങ്ങനെ ചുറ്റിത്തിരിയും. കൺഫുഷൻ, കൺഫ്യൂഷൻ . ആളുകൾ കൺഫ്യൂഷനിൽ പെട്ടു കൊണ്ടേ ഇരിക്കാ ആണെ. അപ്പൊ ആശ്ചര്യമല്ലെ. ഒരു പുസ്തകവും വായിച്ചിട്ടില്ല. ബ്രഹ്മം എന്ന വാക്കേ കേട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സാക്ഷാത്കാരം ഉണ്ടായ സമയത്ത് ബ്രഹ്മം എന്ന വാക്കേ അദ്ദേഹം കേട്ടിട്ടില്ല. 16-ാ മത്തെ വയസ്സിൽ പഠിച്ചിട്ടുള്ളത് സ്കൂളിൽ കുറച്ച് ബൈബിൾ പഠിപ്പിച്ചിട്ടുണ്ട്. അന്ന് വെള്ളക്കാരുടെ കാലമല്ലെ. എന്നല്ലാതെ തമിഴ്തേവാരം കുറച്ച് പഠിച്ചിട്ടുണ്ട് . പക്ഷേ അതൊന്നും ഓർമ്മ ണ്ടായിരുന്നില്ല അദ്ദേഹത്തിന് . അതൊന്നും സീരിയസ് ആയിട്ട് പഠിച്ചിട്ടും ഇല്ല. കേവല അഭിമാനത്തിനു വേണ്ടിയുള്ള മതപരമായ പoനത്തിനോ കേവലം ശാപ്പാടിനു വേണ്ടിയുള്ള വിദ്യാഭ്യാസത്തിലോ രണ്ടിലും രുചി ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. അങ്ങനെ ഉള്ള ആൾക്ക് ഈ പരിപൂർണ്ണ സാക്ഷാത്ക്കാരം, അപൂർവ്വമായ ബ്രഹ്മറി ഷ്ഠ അത് ആശ്ചര്യമല്ലെ .
( നൊച്ചൂർ ജി )

No comments: