ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമന്റെ ചരിത്രം, രാമായണം, എഴുതുവാന്‍ വാത്മീകി മഹര്‍ഷിയെ പ്രാപ്തനാക്കിയത് മന്ത്രോപാസനയാണ്. രാമന്‍ അവതരിപ്പിക്കുന്നതിനുമുന്‍പുതന്നെ 'രാമ' മന്ത്രം ഈ ജഗത്തിലുണ്ടായിരുന്നു. സപ്തര്‍ഷികളില്‍നിന്ന് 'മന്ത്രം' ഗ്രഹിച്ച് 'മരാ' എന്നാണ് ജപം തുടങ്ങിയത്. കാട്ടാളനായ മനുഷ്യന്റെ ബോധം 'മരം' എന്ന സംജ്ഞയില്‍ നില്‍ക്കുകയാണ്. മന്ത്രോപാസന ആയിരത്താണ്ടുകളായി തുടര്‍ന്നു. ചിതലരിച്ചിട്ടും മുനി ജീവിനോടെ അതിലിരുന്നു. ഗുരുക്കന്‍മാര്‍ വീണ്ടും എത്തിചേര്‍ന്ന് സമാധി ഉണര്‍ത്തി ഋഷിവര്‍ഗ്ഗത്തില്‍ ഒന്നാക്കി- വാത്മീകി! മന്ത്രമൂര്‍ത്തിയായ രാമന്‍ അവതരിച്ച് വനയാത്രാ ഘട്ടത്തില്‍ മുനിയുടെ മുന്നില്‍ എത്തിച്ചേര്‍ന്നു. ആ മഹാസംഗമം നടന്നു. രാമായണ തത്ത്വങ്ങള്‍ ശാസ്ത്രതത്ത്വങ്ങളാണ്. സത്യമാണ്. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരുപോലെ നിലനില്‍ക്കുന്നതിനെയാണ് സത്യം എന്നുപറയുന്നത്. രാമായണം കൃത്യമായും വിരല്‍ചൂണ്ടുന്നത് മാതാപിതാക്കളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനുമാത്രമേ ജീവിതവിജയം ഉണ്ടാകൂ എന്ന തത്ത്വത്തിലേക്കാണ്. ധര്‍മ്മം എന്തെന്നനിയാതെ ജന്മം നശിപ്പിക്കുന്നവന് രാമായണം ആത്യന്തികമായ സത്യം വെളിപ്പെടുത്തുന്നു. ' ബലം' അതായത് ദേഹബലം ഉപയോഗിച്ച് അന്യന്റെ ധനവും മാനവും കയ്യടക്കാന്‍ ശ്രമിക്കുന്നവന് അപമൃത്യു ഉണ്ടാകും എന്നാ തെളിയിക്കുകയാണ് ഓരോ കഥകളും.
No comments:
Post a Comment