Friday, August 23, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  154
ആശ്ചര്യമായിട്ട് ഇതിനെ കണ്ടെത്തുന്നു. കണ്ടെത്തുന്നവർ ഒരു അത്ഭുതം അവർക്ക് എപ്പ വരുണൂ എന്നു പറയാൻ പറ്റില്ല. ഗുരുനാനാക്കിന് ആദ്യമായി സമാധി അനുഭവം ഉണ്ടായത് ഒരു  ആശ്ചര്യമാണ്. അദ്ദേഹം പലചരക്ക് കടയില് സാമാനം പൊതിഞ്ഞു കൊടുക്കുന്ന ജോലിയിലായിരുന്നു . അപ്പൊ ആരോ ഗോതമ്പ് വാങ്ങിക്കാൻ വന്നു. ഗോതമ്പു വാങ്ങിക്കാൻ വന്നപ്പോൾ ഓരോ എടങ്ങഴി ആയിട്ട് അളന്നിട്ടു. അളന്നിട്ടിട്ട് ഏക്, ദൊ, തീൻ, ചാർ, പാഞ്ച്, ഛെ, സാത്ത്, ആട്ട്, നൗ, ദസ്, ഗ്യാരഹ്, ബാരഹ് , പതിമൂന്നിന് തേരാ: എന്നാണ്. ആ തേരാ എത്തിയപ്പോൾ അർത്ഥം മാറിപ്പോയി അദ്ദേഹത്തിന് ഉള്ളില് . തേരാ, തേരാ എന്നു പറഞ്ഞ് ഉള്ള ഗോതമ്പ് മുഴുവൻ വാരി കൊടുത്തുവത്രെ. തേരാ എന്നു വച്ചാൽ എല്ലാം അവിടുത്തെയാണ് എന്നാണ്. ഹിന്ദിയില് തേരാഹ് എന്ന് പറഞ്ഞാൽ 13 എന്നൊരർത്ഥം വരാം. എല്ലാം അവിടുത്തെയാണ് എന്നത് ഓർമ്മ വന്നു പോയതു കൊണ്ട് സർവ്വസ്വവും തന്റെ എല്ലാം അർപ്പിക്കുന്ന ഭാവം, സമാധി അദ്ദേഹത്തിനുണ്ടായി. കണ്ണില് കണ്ണീരു പെരുകി ഡാൻസ് കളിക്കാൻ തുടങ്ങി അവിടെ നിന്നിട്ട് . ആ പല ചരക്ക് കടക്കാരൻ അയാൾ ഒരു ഭക്തനായിരുന്നു. അയാൾക്ക് ഇദ്ദേഹത്തിന് ഏർപ്പെട്ട അനുഭൂതിയുടെ വൈശിഷ്ട്യം മനസ്സിലായി എന്നാണ്  " ആശ്ചര്യ വത് പശ്യതി കശ്ചി ദേനം" ഇത് ആശ്ചര്യമല്ലെ. ഭഗവാൻ ചിലപ്പൊ നമ്മൾ ധ്യാനത്തിനു വേണ്ടി മെഡിറ്റേഷൻ സീറ്റിൽ ഇരിക്കുംമ്പോഴൊന്നും ചിലപ്പൊ വരില്ല ചിലപ്പൊ most unexpected സമയത്തായിരിക്കും ഇത്തരം അനുഭൂതി ദശകൾ ഒക്കെ വരുന്നത്. രാമകൃഷ്ണ ദേവൻ കൊച്ചു കുട്ടി ആയിരിക്കുമ്പോൾ ഒരു ദിവസം പാടത്തു കൂടെ നടക്കായിരുന്നു. മലര് തിന്നോണ്ട് നടക്കായിരുന്നു. പൊരി അത് തിന്നോണ്ട് ഇങ്ങനെ നടക്കുമ്പോൾ ആകാശത്തില് ഇങ്ങനെ കൊക്കുകൾ പറക്കണത് കണ്ടു. നീലാകാശത്തിൽ വെളുത്ത കൊറ്റികൾ ഇങ്ങനെ കാർമേഘത്തിന്റെ  നടുവിലൂടെ പറക്കണത് കണ്ടപ്പോൾ മനസ്സ് ശരീരത്തിനെ വിട്ടു പോയി അഖണ്ഡമായ ചിദാകാശത്തിൽ പറക്കണ ജീവനെക്കുറിച്ച് ഒരു സ്മൃതി ഉണ്ടായി ഒക്കെ മറന്ന് പോയി രാമകൃഷ്ണ ദേവൻ തന്നെ പറയുണൂ ബാഹ്യ പ്രജ്ഞ അററു വീണു പോയി എന്നാണ്. ഒരു ദിവസം മുഴുവൻ പ്രജ്ഞ ഉണ്ടായിരുന്നില്ല .ഉള്ളിൽ പരമാനന്ദനിർവൃതി. ആദ്യത്തെ അദ്ദേഹത്തിന്റെ സമാധി അനുഭവം. സാക്ഷാത്കാരം ശരിക്ക്  അപ്പോൾ ഉണ്ടായിക്കഴിഞ്ഞു. അപ്പൊ തന്നെ ഉണ്ടായിക്കഴിഞ്ഞു. പിന്നെ ഒക്കെ അതിന്റെ further movements ആണ് . ആദ്യത്തെ സാക്ഷാത്കാരം അപ്പൊ ഉണ്ടായിക്കഴിഞ്ഞു. രണ്ടാമത് ശിവരാത്രി ദിവസം യാത്രാക്കളി എന്നാണ് പറയുക ബംഗാളിലൊക്കെ നാടകം പോലെ നടത്തും അവര് ജോ ത്രോ എന്നു പറയും അവര്. ശിവരാത്രി ദിവസം ശിവനായിട്ട് വേഷം കെട്ടണം നാടകത്തില് .ആ വേഷം കെട്ടണ്ട ആള് വന്നില്ല. ഇദ്ദേഹത്തിന് ഗദാധർ ഭട്ടാചാര്യ എന്നാണ് പേര് രാമകൃഷ്ണ പരമഹംസന്.ഗദാധാർ ഭട്ടാചാര്യ എന്നാണ് അദ്ദേഹത്തിന്റെ പൂർവ്വനാമം. ഗദാധ റി നെ കൊണ്ട് ശിവനായിട്ട് വേഷം കെട്ടിച്ചു. ഓരോന്ന് ജs വച്ചു, ചന്ദ്രക്കല വച്ചു തലയില്, രുദ്രാക്ഷമാല ഇട്ടു, ഒരു പാമ്പിന്റെ രൂപം ഒക്കെ ഇട്ടു . ഓരോന്നു കഴിയുംമ്പോഴും ഇദ്ദേഹത്തിന് ബാഹ്യ പ്രജ്ഞ പോയി . ശിവന്റെ ഭാവത്തില് നിന്ന് ആടാൻ തുടങ്ങി. സ്റ്റേജില് കൊണ്ടുചെന്നു നിർത്തിയപ്പോൾ ആ നില്പ് തന്നെ. നിശ്ചലമായിട്ട് കണ്ണിൽ നിന്നും ധാരധാരയായിട്ട് കണ്ണീര് ഒഴുകിക്കൊണ്ടിരിക്കുന്നു അവിടെ വീണു. നാടകം നടിക്കണ്ട ആള് നാടകം ഒന്നും നടിച്ചില്ല. കാണണ്ട വര് ശരിക്ക് പ്രത്യക്ഷമായി ശിവനെക്കണ്ടു. "ആശ്ചര്യ വത് പശ്യതി കശ്ചി ദേനം" . ആശ്ചര്യമാണ് എപ്പൊ ഉണ്ടാവും എങ്ങനെ ഉണ്ടാവും എന്നൊന്നും പറയാൻ വയ്യ. ഇന്ന സ്ഥലത്ത് എന്നൊന്നും ഇല്ല ഇന്ന സമയത്ത് എന്നൊന്നും ഇല്ല. ഈ ആത്മ ദർശനത്തിന് ദേശകാലങ്ങൾ ഒന്നും ബാധകമല്ല. അപ്രതീക്ഷിതമായിട്ട് ഈ അനുഭൂതി ഉള്ളില് സ്ഫുരിക്കും.
(നൊച്ചൂർ ജി )
Sunil Namboodiri 

No comments: