🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പ്രഥമസ്കന്ധം*
*പതിനൊന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_ദ്വാരകാ പ്രദേശത്ത് എത്തിയ ഉടൻ തന്നെ ഭഗവാൻ തന്റെ പഞ്ചജന്യമെന്ന ശംഖ് എടുത്തു വിളിച്ചു. ഗംഭീരമായ ആ ശബ്ദം കേട്ട് ദ്വാരകാ വാസികൾ ഭഗവാന്റെ എഴുന്നുള്ളത്താണെന്നറിഞ്ഞ് ആനന്ദപരവശരായി എതിരേറ്റു. അവർ ബദ്ധാഞ്ജലികളായി ഭഗവാനോട് പറഞ്ഞു. - ''ഹേ നാഥ! ബ്രഹ്മാദികൾക്കു പോലും ദുർദ്ദശമായ അവിടുത്തെ ലോകൈക മോഹന സ്വരൂപം ദർശിക്കുവാൻ ഭാഗ്യമുണ്ടായ ഞങ്ങൾ തന്നെ കൃതാർത്ഥന്മാർ. ഞങ്ങൾക്ക് മാതാവും പിതാവും സുഹൃത്തും പതിയും ഗുരുവും പരദൈവതവും എല്ലാം അവിടുന്നു തന്നെ. ഞങ്ങളിൽ എന്നും കൃപാമൃതം വർഷിക്കണമേ.'' അലംകൃതമായ ദ്വരകയിൽ സർവ്വത്ര ആനന്ദകോലാഹലമായി. ഭഗവാൻ കുശലപ്രശ്നാദികളെക്കൊണ്ടും മന്ദഹാസാദികളെക്കൊണ്ടും എല്ലാവരേയും മാനിച്ചു. ഗുരുജനങ്ങളെ വന്ദിച്ചു. നിത്യവും ഭഗവാന്റെ സൗന്ദര്യാമൃതം കണ്ണുകൾ കാെണ്ടു പാനം ചെയ്യുന്നവരാണെങ്കിലും ദ്വാരകാ വാസികൾക്ക് അതിൽ തൃപ്തിവരുന്നില്ല. നിർന്നിമേഷ ദൃഷ്ടികൾകൊണ്ട് ആ ആനന്ദമൂർത്തിയെ നോക്കിക്കൊണ്ടു തന്നെ നിന്നു._*
*_ഭഗവാൻ മാതാപിതാക്കന്മാരുടെ പാദങ്ങളെ ഭക്തിപൂർവ്വം വന്ദിച്ചു. അവർ പ്രിയപുത്രനെ ആനന്ദാശ്രുക്കൾക്കൊണ്ട് അഭിഷേകം ചെയ്തു. അനന്തരം ഭഗവാൻ അന്തപുരത്തിലേക്ക് പ്രവേശിച്ചു. പുണ്യപുഞ്ജകളായ ഭഗവത്പത്നിമാർ പ്രേമോന്മത്തകളായി അവിടുത്തെ സ്വീകരിച്ചു. ആത്മാരാമനായ ഭഗവാൻ ലോകത്തെ മോഹിപ്പിച്ചു കൊണ്ടു പ്രാകൃതനെപ്പോലെ അവരോടുകൂടി രമിച്ചു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment