Friday, August 23, 2019

https://gyan.page.link/?link=https://gyanapp.in/malayalam/answers/157976/share/?ref=wa&apn=com.gyanapp

*എപ്പോഴും സന്തോഷവാനായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ്?*

എപ്പോഴും സന്തോഷവാനായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില  ചട്ടങ്ങൾ നിങ്ങൾ സ്വീകരിക്കേണ്ടതാണ്. അങ്ങനെ ആയാൽ നിങ്ങളുടെ ഓരോ നിമിഷത്തിലും നിങ്ങൾ സന്തോഷവാനും ഉന്മേഷവാനും ആയിരിക്കും. വാർത്തമാനകാലത്തിൽ ജീവിക്കുക എന്നതാണ് ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചട്ടം. ഭൂതകാലത്ത് നിങ്ങൾ പരാജിതനായേക്കാം. അവയിൽ നിന്നും പാഠങ്ങൾ പഠിച്ചു മുന്നോട്ടു പോകേണ്ടതാണ്. ഭൂതകാലത്തെ സംഭവങ്ങൾക്ക് വർത്തമാനകാലത്തെ മാറ്റാൻ കഴിയുകയില്ല. അതിനാൽ ഭൂതകാലത്തിൽ ലയിക്കുന്നതിൽ യാതൊരു നേട്ടവും ഉണ്ടാകുന്നില്ല.

ജീവിതത്തിൽ അനുകൂല നിലപാടെടുക്കുക എന്നതാണ് മറ്റൊരു പ്രധാന വസ്തുത. നമ്മോടു കിട നിൽക്കുന്നവരോടുള്ള നമ്മുടെ സമീപനത്തെ നാം നിരീക്ഷിക്കുക. ഒരിക്കലും അവരോടു മോശമായ ചിന്താഗതി പുലർത്താതിരിക്കുക. ആരോഗ്യകരമായ മത്സരങ്ങളിൽ ശ്രദ്ധ പുലർത്തുക. സഹജീവികളോട് അനുതാപത്തോടെയുള്ള പെരുമാറ്റം കാത്തു സൂക്ഷിക്കുക. ഇത് നിങ്ങളെ സദാ സന്തുഷ്ടവാനാക്കുന്നതാണ്.

ഒരു തരത്തിലും നിഷേധി ആകാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന വസ്തുത. വാശിയും ദുർവാശിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നുള്ളത് നിങ്ങൾക്ക് തന്നെ തിരിച്ചറിയാനാകും.

*നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് ഷെയർ ചെയ്യൂ*
GyanApp

No comments: