Thursday, August 22, 2019

[23/08, 06:53] +91 97477 94292: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 06 (22/08/2019) വ്യാഴം_

*അധ്യായം 14, ഭാഗം 3 - ഭരതോപാഖ്യാനം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*ഭരതയോഗീശ്വരൻ ഭൂലോകചക്രവർത്തിയായി ജീവിച്ചു, താപസജീവിതം നയിച്ചു. പിന്നീട് ഒരു മാൻകിടാവാകേണ്ടിവന്നു. വീണ്ടും മനുഷ്യനായി പിറന്നു. പക്ഷേ മാനുഷികബാധ്യതകളൊന്നുമില്ലാതെ, ദൈവികമായ തലത്തിലാണ് അദ്ദേഹം പെരുമാറിയത്. ഭാഗവതപരമഹംസന്മാർക്ക് ആപത്തുകൾ ഒരിക്കലും ആകുലത ഉളവാക്കില്ല. കുന്തീദേവി ഭഗവാനോട് പ്രാർഥിച്ചത് ഇനിയും അവിടുത്തേ കയ്യിൽ ആപത്തുകളുണ്ടെങ്കിൽ തരൂ. നമുക്കൊരു കൈ നോക്കാം എന്ന മട്ടിലാണ്. ഭക്തന്മാർക്ക് ആപത്തിനോട് ഒരു വിരോധവും ഇല്ല. ഒന്നിനോടുമില്ല ഒരു വിരോധം. "ആപത്ത് ഭാവിയിലിരിക്കുന്നതായ ഭാഗ്യദീപത്തിനുള്ള നിഴലാണ്, ഉഴലായ്കതിങ്കൽ" എന്നതാണ് അവരുടെ മനസ്സിന്റെ സമീപനം. ഇതേ ജഢഭരതന് മറ്റൊരു ദുർഘടസന്ധിയിൽ ചെന്നുപെടേണ്ടിവന്നു*

*സിന്ധുസൗവീരത്തിലെ രഹൂഗുണൻ എന്ന രാജാവ്. അദ്ദേഹത്തിന് ആത്മീയകാര്യങ്ങളിൽ അല്പം താത്പര്യമുണ്ടായിരുന്നു. ജന്മസിദ്ധമായ ഈ അഭിനിവേശത്തെ പരിപോഷിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം കപിലാശ്രമം അന്വേഷിച്ച് പുറപ്പെട്ടു. പല്ലക്കിലായിരുന്നു യാത്ര. ചുമക്കാൻ നാലുപേർ. അവരിലൊരാൾക്ക് അല്പം അസുഖം ബാധിച്ചതിനെത്തുടർന്ന് മറ്റൊരാളെ ആസ്ഥാനത്തേക്ക് നിയമിക്കേണ്ടിവന്നു. അമലന്മാർ പോയി പിടിച്ചുകൊണ്ടുവന്നത് ഈ ആരോഗ്യദൃഢഗാത്രനായ ജഡഭരതനെയാണ്. അദ്ദേഹത്തിന്റെ തോളിലും പല്ലക്കിന്റെ ഒരുതണ്ട് ഉണ്ടെന്നല്ലാതെ അദ്ദേഹം അതിൽ ശ്രദ്ധിക്കുന്നൊന്നുമില്ല. മറ്റ് മൂന്ന് അമലന്മാർ താളത്തിലും ഈണത്തിലുമാണ് നടക്കുന്നത്. ഇദ്ദേഹത്തിനുമാത്രം ശരീരത്തിന്റെ ഗതിയിലൊന്നും ഒരു താത്പര്യവുമില്ല. അങ്ങിനെ നടക്കുന്നുവെന്നു മാത്രം. പല്ലക്കിനകത്തിരിക്കുന്ന മഹാരാജാവിന് അല്പം ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. "ഏയ്, ഇതെന്താ ഇങ്ങനെ?" എന്നൊക്കെ അദ്ദേഹം ചോദിച്ചു. മറുപടി - "പുതിയതായി നിയമിച്ച ആൾ തോന്നുന്നപോലെയാണ് നടക്കുന്നത്. ഞങ്ങളോടൊത്ത് നടക്കാൻ അയാൾക്ക് പറ്റുന്നില്ല." രാജാവ് നോക്കി, വല്ല ശേഷിക്കുറവുമുള്ളയാളെയാണോ വിളിച്ചുകൊണ്ടുവന്നിരിക്കുന്നതെന്ന്. അല്ലല്ല, നല്ല ആരോഗ്യദൃഢഗാത്രൻ*


*രാജാവ് പരിഹാസ സ്വരത്തിൽ പറഞ്ഞു; ''അയ്യോ! ഈ എല്ലും തോലുമായ പടുകിളവനെ വിളിച്ചുകൊണ്ടുവന്ന നിങ്ങളെവേണം പറയാൻ." ഇങ്ങിനെ പരിഹാസഭാവത്തിൽ പറഞ്ഞിട്ടും ഇദ്ദേഹത്തിന്റെ ഗതിയിൽ ഒരു വ്യത്യാസവുമുണ്ടായില്ല. രാജാവിനല്പം ക്ഷോഭം വന്നു. "ഈ വക സുഖക്കേടുകൾക്കുള്ള ചികിത്സ എന്താണെന്നെനിക്കറിയാം. ഞാൻ ആരെന്നു വിചാരിച്ചു നീ? സിന്ധുസൗവീരത്തിലെ രാജാവാണ്." പിറന്നിട്ടുതുവരെ ഒരാളോടും ഒരക്ഷരം ഉരിയാടിയിട്ടില്ല. 'അതേ' എന്ന പദം പോലും ഉച്ചരിച്ചിട്ടില്ല. ഭഗവാന്റെ നാമം പോലും ജപിച്ചിട്ടില്ല. അങ്ങിനെയുള്ള ആൾ ഇന്നിപ്പോൾ ആദ്യമായി വാക്കുകൾ ഉച്ചരിച്ചു. "വൈദ്യരേ, ആദ്യം സ്വയം ചികിത്സിക്കൂ. എന്റെ ദേഹത്തിൽ ഏൽപിയ്ക്കുന്ന പീഡകൾ എന്റെ മനസ്സിനെ ബാധിക്കും എന്ന മുൻവിധി അങ്ങേക്ക് എവിടുന്നുണ്ടായി? എവിടെ അങ്ങയിലുള്ള രാജത്വം? അങ്ങ് രാജാവാണോ? ഞാനൊന്നു കാണട്ടെ." ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾത്തന്നെ രാജാവ് അമ്പരന്നുപോയി.*




              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*


             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_

© *സദ്ഗമയ സത്സം‌വേദി*

*തുടരും....*
[23/08, 06:53] +91 97477 94292: *ബ്രഹ്മജ്ഞാനാവലീമാല*
*ഭാഗം -11*
*സദ്ഗമയ സത്സംഗ വേദി*
*22/8/2019, വ്യാഴം*

*ഗുണത്രയവ്യതീതോഽഹം ബ്രഹ്മാദീനാം ച സാക്ഷ്യഹം അനന്താനന്ദരൂപോഽഹമഹമേവാഹമവ്യയഃ*

എന്തുകൊണ്ടാണ് ആചാര്യന്മാർ പലരീതിയിൽ സത്യത്തെ അനാവരണം ചെയ്യുന്നത്. നാം സ്വയം കേട്ട് മനനം ചെയ്ത് ഉറപ്പിക്കണം. ഞാൻ എന്ന ബോധം ഗുണരഹിതമാണ്. ത്രിഗുണങ്ങൾക്കും അതീതം അതുകൊണ്ട് നിർഗുണം എന്നു പറയുന്നു. ബ്രഹ്മാവ് മുതൽ, പ്രപഞ്ചത്തിലുള്ള എല്ലാറ്റിനും ഞാൻ സാക്ഷിയാണ്. അപ്പോൾ  ബേഹ്മാവിലെ ബോധവും എന്നിലെ ബോധവും ഏകമാണ്.  "യാ ബ്രഹ്മാദി പിപീലികാന്തതനുഷു പ്രോതാ ജഗത് സാക്ഷിണീ", ബ്രഹ്മാവു മുതൽ പുൽക്കൊടി വരെ  കോർത്തിണക്കിയിരിക്കുന്ന ഒരു തന്തുവുണ്ട്. അതിൽ ഞാൻ  സാക്ഷിയാണ്. എല്ലാറ്റിനും സാക്ഷിയായി വർത്തിക്കുന്ന അഹം, ഞാൻ അളവില്ലാത്ത ആനന്ദമാണ്.

നാം പറയുന്ന പേരും ജാതിയും  സ്ഥാനങ്ങളും ഇവയൊന്നും ഞാനല്ല. അപ്പോൾ നമ്മൾ ആരാണ് ? പൂർണമായ ആ ബോധം തന്നെയാണ് ഞാൻ. ഞാൻ, ഞാൻ തന്നെയാണ്. ആനന്ദമാണ് എന്റെ സ്വരൂപം.

*തുടരും...*

*ശ്രീശങ്കരാചാര്യവിരചിതം*
••••••••••••••••••••••••••••••••••••••••••••
*ലേഖനം: വിഷ്ണു ശ്രീലകം*

No comments: