Sunday, August 25, 2019

സൗന്ദര്യലഹരി 75 -മത്തെ ശ്ലോകത്തിൽ  .
 സൗന്ദര്യലഹരിയിൽ പ്രകീർത്തിച്ചിരിക്കുന്ന 75 -മത്തെ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്ന ദ്രാവിഡ ശിശു 63 ശിവഭക്തന്മാരിൽ പ്രധാനപ്പെട്ട ഒരാളായ തിരുജ്ഞാനസംബന്ധരേ പറ്റിയാകുന്നു .സാക്ഷാൽ സുബ്രഹ്മണ്യന്റെ അവതാരമായിട്ടാണ് അദ്ദേഹത്തെ കരുതിയിരിക്കുന്നത് .അദ്ദേഹം ഹിമാലയത്തിൽ വച്ച് തന്റെ ശിഷ്യന്മാർക്കു ദേവിയുടെ രഹസ്യങ്ങൾ മുഴുവനും 100 ശ്ലോകങ്ങളിൽ കൂടി വിവരിച്ചുകൊടുക്കുന്നതിനു ഒരു പലകയിൽ എഴുതിയിട്ടിരുന്ന സമയത്തു ശങ്കരാചാര്യർ വരുന്ന വിവരം അറിയാനിടയായി .ദേവിയുടെ രഹസ്യം ശങ്കരനറിഞ്ഞാൽ അത് ലോകത്തിനു വിളംബരം ചെയ്തുകളയും അങ്ങിനെ വരാൻ പാടില്ല എന്ന് പറഞ്ഞു അതിനെ അഴിക്കാൻ തുടങ്ങി.എന്നാൽ ആദ്യത്തെ 41 ശ്ലോകങ്ങൾ ശങ്കരന്റെ കണ്ണിൽ പെടുകയും ഏകസന്ധാരണഗ്രാഹിയായ ശങ്കരൻ ആ 41 ശ്ലോകങ്ങൾ ഹൃദിസ്ഥമാകുകയും ബാക്കി 59 ശ്ലോകങ്ങൾ ശങ്കരൻ സ്വയം രചിക്കുകയും ചെയ്തു എന്നും അറിയപ്പെടുന്നു .

വേറെ ഒരു കഥയുമുണ്ട് ...ആചാര്യസ്വാമികൾ മൂകാംബികയിൽ തൊഴുതു നിന്നപ്പോൾ ദേഹമാസകലം കുഴഞ്ഞു ചലിക്കുവാൻ കൂടി ശക്തിയില്ലാതെ അവിടെ കിടന്നു എന്നും അപ്പോൾ അതിസുന്ദരിയായ ഒരു തരുണീമണി രത്നശബളിതമായ ഒരു സുവർണ ചഷകത്തിൽ , കുറുക്കി മധുരം ചേർത്ത കട്ടിപ്പാൽ കൊടുക്കുവാൻ ശ്രമിച്ചു എന്നും അപ്പോൾ അദ്ദേഹം ഇത് വാങ്ങി കഴിക്കുവാൻ പോലും തനിക്കു ശക്തിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ മറുപടിയായി 'ശക്‌തി എന്നൊന്ന് ഉണ്ടോ ' അതായതു ബ്രഹ്മമൊഴിച്ചു ബാക്കിയെല്ലാം മിഥ്യയല്ലേ എന്ന് ചോദിച്ചു എന്നും അപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി ,അവിടെ കിടന്നാണ് ഈ സ്തോത്രം മുഴുവനും രചിച്ചത് എന്നുമാണ് ആ കഥ .

ഇനിയും പല കഥകളുമുണ്ട് .
കഥകളെന്തായാലും ഇവിടെ പ്രധാനം അതിലെ ഉള്ളടക്കത്തിനാണ് .
ജ്ഞാനമാത്രപരമല്ല സൗന്ദര്യലഹരി ,ജ്ഞാനകർ്മസമ്മേളന പരമാണു .അതാണ് ശിവന്റെ ഭാര്യരൂപേണ സഹധർമിണി ശക്തിയെ സ്തുതിക്കുന്നത് . 
srikrishna temple

No comments: