Wednesday, August 21, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  152
പ്രഹ്ലാദനെപ്പോലെ ഒരു കുട്ടിയിൽ ജ്ഞാനം പ്രകാശിക്കുന്നുവെങ്കിൽ ആശ്ചര്യം. ഓരോരുത്തർ കഠിനമായി തപസ്സു ചെയ്തിട്ട് അവർക്കു കിട്ടുന്നില്ല . അതാണ് രാമകൃഷ്ണ പരമഹംസര് പറയും ഈശ്വരൻ കൊച്ചു കുട്ടികളെപ്പോലെയാണ്. ചിലര് ആ കുട്ടിയുടെ കയ്യിൽ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ തരൂ തരൂ എന്നു പറഞ്ഞാൽ കൊടുക്കില്ല. അല്ലെങ്കിൽ വരൂ വരൂ എന്നു വിളിച്ചാൽ ചില കുട്ടികൾ വരില്ല. ചിലപ്പൊ ആരെങ്കിലും കുട്ടികൾക്ക് പ്രത്യേകിച്ച്  ഇഷ്ടമുള്ളവരുടെ അടുത്ത് ചെന്ന് തോളിൽ കയ്യ് വച്ചിരിക്കും. ഇതു പോലെ ഈ സത്യം എവിടെ പ്രകാശിക്കുണൂ എങ്ങനെ പ്രകാശിക്കുണൂ എന്ന് ഒരു നിയമം വക്കാൻ പറ്റില്ല. ആചാര്യസ്വാമികൾ പറഞ്ഞു ആകാശത്തിൽ പറക്കുന്ന പക്ഷികളുടെ റൂട്ട് കണ്ടു പിടിക്കാൻ പറ്റില്ല, വെള്ളത്തിലൂടെ പോകുന്ന മീനിന്റെ റൂട്ട് കണ്ട് പിടിക്കാൻ പറ്റില്ല . അതുപോലെയാണ് ജ്ഞാനം നേടിയവരുടെ ഗതിയും എന്നാണ്. ഇഹ കാലാ യഥാകാശേ ജലേ വാരിജ രസ്യ ജ ആകാശത്തിലുള്ള പക്ഷികളുടെയും വെള്ളത്തിലുള്ള മീനിന്റെയും റൂട്ടു പോലെയാണത്രെ ജ്ഞാനികൾ. അതു കൊണ്ട് ആശ്ചര്യ വദ് പശ്യതി കശ്ചി ദേനം. വളരെ ആശ്ചര്യം. ജ്ഞാനികൾ എങ്ങിനെ ഉണ്ടാവുന്നു എന്നു പറയാൻ വയ്യ. എവിടെയൊക്കേയോ ഉണ്ടാവും . എങ്ങിനെയൊക്കെയോ ഉണ്ടാവും. അതിനൊരു നിയമം പുറത്തു നോക്കിയിട്ടൊന്നും നമുക്ക് കാണാനില്ല. നമ്മള് എന്തൊക്കെ നിയമം പറഞ്ഞാലും ആ നിയമത്തിനെ ലംഘിച്ച് ചിലർ ജ്ഞാനികൾ ആവും. ചിലർ ആത്മാവിനെ കണ്ടെത്തുന്നു .അപ്പൊ ഈ ആത്മാവ് ഒരു ആശ്ചര്യവസ്തു. ഇനി ഇപ്പൊ കണ്ടെത്തിയാലും ഈ കണ്ടെത്തിയവൻ പറയണതുണ്ടല്ലോ അനുഭൂതിയിൽ നിന്നും പറയാ എന്നുള്ളത് വളരെ അപൂർവ്വം. പലരും കണ്ടെത്തിക്കഴിഞ്ഞാൽ ആ അനുഭൂതിരസത്തിൽ മുഴുകി നിന്നു പോകും  ."തൂഷ് ണീം ഭവതി" . ആ മൗനത്തില് തന്നെ നിശ്ചലമായിട്ടു പോകും. അവർക്ക് പറയണം എന്ന് തോന്നില്ലാ എന്നാണ്. അനുഭവിച്ചാൽ പറയണം എന്ന് തോന്നില്ല.
( നൊച്ചൂർ ജി )

No comments: