വിവേകചൂഡാമണി - 6
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
*************************
ആത്മജ്ഞാനം മോക്ഷത്തിന് നിദാനം
മനുഷ്യജന്മം കിട്ടിയിട്ടും ആത്മസാക്ഷാത്കാരത്തിന് യത്‌നിക്കാത്തവരുടെ കാര്യം വളരെ കഷ്ടം തന്നെയാണ്. അവനവനെക്കുറിച്ചുള്ള ശരിയായ അറിവ് നേടുന്നത് തന്നെയാണ് മോക്ഷത്തിന് കാരണമായിരിക്കുന്നത്.
പഠന്തു (വദന്തു) ശാസ്ത്രാണി യജന്തുദേവാന്‍ കുര്‍വ്വന്തു കര്‍മ്മാണി ഭജന്തു ദേവതാഃ
ആത്മൈക്യബോധേന വിനാ വിമുക്തിഃ ന സിദ്ധ്യതി ബ്രഹ്മശതാന്തരേ/പി
ശാസ്ത്രങ്ങള്‍ പഠിക്കലും ദേവന്‍മാരെ യജിക്കലും നിരവധി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ദേവന്‍മാരെ പൂജിക്കുന്നതുമൊക്കെ കൊളളാം. പക്ഷേ ആത്മൈക്യബോധമില്ലെങ്കില്‍ എത്രയോ ബ്രഹ്മാക്കന്‍മാരുടെ ജീവിതകാലംകൊണ്ടു പോലും മുക്തി ലഭിക്കില്ല.
ഓരോ ആളും ഓരോ തരത്തിലാണ് ആദ്ധ്യാത്മിക കാര്യങ്ങളില്‍ മുഴുകുന്നത്. ചിലര്‍ ശാസ്ത്ര പഠനത്തില്‍ മേല്‍ക്കൈ നേടുമ്പോള്‍ മറ്റ് ചിലര്‍ യജ്ഞയാഗങ്ങളിലും കര്‍മ്മാനുഷ്ഠാനുങ്ങളിലുമാണ്. ചിലര്‍ പൂജാദി കാര്യങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ഇവയെല്ലാം പരമാത്മ സാക്ഷാത്കാരം നേടാനുള്ളതിന്റെ ഭാഗമായി ചെയ്യേണ്ടവയാണ്. അല്ലെങ്കില്‍ കോടിക്കണക്കിന് കൊല്ലം ജീവിച്ചാല്‍ പോലും അതുകൊണ്ട് പ്രയോജനമില്ല.
വെറും മൃഗങ്ങളെപ്പോലെ കഴിയുന്ന മനുഷ്യരെ ശരിയായ മനുഷ്യരാക്കാനാണ് ശാസ്ത്ര പഠനം, യജ്ഞങ്ങള്‍, ഹോമം, പൂജ, ഇഷ്ടദേവതാ ആരാധന, നിസ്വാര്‍ത്ഥമായ സേവനം തുടങ്ങിയ വിവിധ ഉപായങ്ങളെയൊക്കെ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇവയെ ഗുരു ഉപദേശപ്രകാരം അനുഷ്ഠിക്കണം, എന്നാല്‍ ഇവകൊണ്ടൊന്നും പൂര്‍ണ സംതൃപ്തിയെ നേടാനാകില്ല. ആദ്ധ്യാത്മിക തൃഷ്ണയെ വര്‍ധിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കണം. ഇവയുടെ സഹായം സദ്ഗുരുവിനെ ആശ്രയിക്കാന്‍ ഉപകാരപ്പെട്ടേക്കും. ആത്മ ശ്രേയസ്സിനെ അന്വേഷിക്കുന്ന സാധകനോട് ആചാര അനുഷ്ഠാനങ്ങളുടെ പരിമിതിയെപ്പറ്റി ഗുരു ബോദ്ധ്യപ്പെടുത്തും. പല ആളുകളുകളും ലൗകിക വ്യവഹാരങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പല ആചാര അനുഷ്ഠാനങ്ങളില്‍ കുടുങ്ങിപ്പോക്കാന്‍ ഇടയുണ്ട്. ആത്മസാക്ഷാത്കാരം നേടാന്‍ ഇതുകൊണ്ടു മാത്രമാകില്ല. അതിനാലാണ് ഗുരു ഇവയെ നിശ്ശേഷം നിരാകരിക്കുന്നത്. ചടങ്ങുകളില്‍ പെട്ട് പോയാല്‍ ആന്തരിക പ്രചോദനത്തിന്റെ ആനന്ദനിര്‍വൃതിയെ അനുഭവിക്കാനാവില്ല.
നമ്മുടെ മനോബുദ്ധികളെ ഉയര്‍ന്ന തലങ്ങളിലേക്ക് വ്യാപരിപ്പിക്കാന്‍ കഴിയണം. അതിനുള്ള പരിശീലനമാകും ഗുരുവില്‍ നിന്ന് ലഭിക്കുക. ശ്രവണം, മനനം, നിദിധ്യാസനം തുടങ്ങിയവയിലൂടെ സാധകന്‍ ക്രമത്തില്‍ മുന്നോട്ടു പോകണം. താന്‍ ആത്മാവാണെന്ന അപരോക്ഷാനുഭൂതിയിലേക്ക് നയിക്കാനായാല്‍ മാത്രമേ മുക്തി നേടാനാകൂ. ഈ ആത്മൈക്യ ബോധമില്ലെങ്കില്‍ നൂറ് ബ്രഹ്മാവിന്റെ ആയുസ്സ് എന്ന വളരെ ദീര്‍ഘമായ കാലം കഴിഞ്ഞാലും മുക്തിയുണ്ടാകില്ല.
4320000 മനുഷ്യവര്‍ഷമാണ് ഒരു ചതുര്‍യുഗം, അങ്ങനെയുള്ള 1000 ചതുര്‍യുഗം ബ്രഹ്മാവിന്റെ പകല്‍ കല്പം. അത്ര തന്നെ രാത്രിയും. അങ്ങനെയുള്ള 30 ദിവസങ്ങള്‍ ഒരു മാസം. 12 മാസങ്ങള്‍ ചേര്‍ന്ന് ഒരു വര്‍ഷം, ഇങ്ങനെ ഒരു ബ്രഹ്മാവിന് 100 വയസ്സ് ആയുസ്സ്. അപ്പോള്‍ 100 ബ്രഹ്മാവിനോ?
എത്രയധികം കാലം ഉണ്ടായാലും ആത്മൈക്യ ബോധമില്ലെങ്കില്‍ മുക്തിയില്ല എന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ഇവിടെ.

No comments:
Post a Comment