Friday, March 13, 2020

[14/03, 05:52] Praveen Namboodiri Hindu Dharma: (91)

ശ്രീ ഗുരുവായൂരപ്പന്റെ ഉ ത്സവ വിശേഷങ്ങൾ :-

ഉഷ പൂജ നട തുറന്ന് ഭക്തജനങ്ങൾ  പുണ്യദർശനം നേടുന്നു.

അതിന് ശേഷം രാവിലത്തെ ശിവേലി ആരംഭിക്കുകയായി.

ശ്രീകൃഷ്ണ ഭഗവാൻ ഭക്തജനങ്ങളെ അനുഗ്രഹിക്കുവാൻ, സ്വർണ്ണ കോലത്തിൽ എഴുന്നള്ളുന്നു.

മേളവാദ്യഘോഷങ്ങളോടെയുള്ള ശിവേലി എഴുന്നളിപ്പ് പ്രൗഡഗംഭീരമാണ്.

കണ്ണനുണ്ണിയുടെ പരിവാര ദേവതകൾക്ക് ഹവിസ്സ് കൊണ്ടുള്ള ബലി സമർപ്പണ പൂജയാണ് ശ്രീഭൂതബലി.

ശ്രീഭൂതബലിക്കുള്ള ഹവിസ്സ് പൂജ ചെയ്ത പരിവാരങ്ങൾക്ക് സമർപ്പിച്ച് പൂജിക്കുന്നു.

അതിന് ഹവിസ്സ് നാക്കിലയിൽ പരത്തി ഉപരിയായി, നാളികേരപ്പൂള്, കദളിപ്പഴം, ശർക്കര എന്നിവ വെച്ച് ഉപസ്തരിച്ച് പൂജിക്കുന്നു.

ഭഗവാന്നെ ആവാഹിച്ച് പൂജിച്ച് അർഘ്യ പുഷ്പാഞ്ജലിയും, മാനസപൂജയും ഭക്തിപൂർവ്വം ചെയ്യണം,

ഹവിസ്സ് മൂന്നായി പകുത്ത് ദേവന്മാർക്കും, പാരിഷദന്മാർക്കും, ഭൂതഗണങ്ങൾക്കുമായി വേർതിരിക്കണം.

ശ്രീഭൂതബലിക്ക്, ആദ്യമായി ശ്രീലകത്ത് നിന്ന് കീഴ്ശാന്തി കുത്തുവിളക്കിൽ ഭദ്രദീപം കൊളുത്തുന്നു. ഭൂതഗണങ്ങളുടെ ആമന്ത്രണത്തെ കല്പിച്ച് പണി കൊട്ടൽ കഴിഞ്ഞാൽ ബലികർമ്മം നിർവഹിക്കുന്ന ഓതിക്കൻ ഗുരുവായുരപ്പനോട് പ്രാർത്ഥിച്ച് പൂർണ്ണപുഷ്‌പാഞ്ജലി ചെയ്യുന്നു.

സൃഷ്ടി, സ്ഥിതി, പരിപാലന കർത്താവായ ശ്രീ ഗുരുവായുരപ്പാ അങ്ങയെ സക്ഷി നിർത്തി അങ്ങയുടെ പാർഷദന്മാർക്ക് ഞാൻ ബലിതൂവുന്നു. എന്നെ അതിന് അനുവദിച്ച് അനുഗ്രഹിക്കേണമെ.

ഗർഭഗൃഹത്തിൽ നിന്ന് പുറത്ത് വന്ന്, ഇരു പാർശ്വങ്ങളിലുള്ള ചണ്ഡ, പ്രചണ്ഡന്മാരെ പൂജിച്ച് ബലിതൂവുന്നു.

ലക്ഷ്മി നരസിംഹമൂർത്തിയുടെ പുത്രന്മാരണവർ.അമിതമായ തേജസോടു കൂടിയ ഇവർ ഭക്തജനങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ദ്വാസ്ഥന്മാരായി നിലകൊള്ളുന്നു.(തുടരും)

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.
[14/03, 05:52] Praveen Namboodiri Hindu Dharma: (92)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവവിശേഷങ്ങൾ :-

ശ്രീഭൂതബലി.. താന്ത്രിക ചടങ്ങുകൾ..... വിവരണം.

ശ്രീ ഗുരുവായൂർ കണ്ണനുണ്ണി ഇരിക്കുന്ന ഗർഭഗൃഹത്തിന്റെ ' വാതിലിന്റെ ഇരുവശത്തുമായി കോമളകുമാരന്മാരായ, അമിത തേജസികളായ  രണ്ട് ദ്വാരപാലകന്മാരുണ്ട് ചണ്ഡനും, പ്രചണ്ഡനും.

അവർ മൗലിയിൽ ശംഖചക്രധാരികളായി, ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് അഭയം നൽകി, വരദായകന്മാരായി നിലകൊള്ളുന്നു.

ശ്രീഭുത ബലിക്ക് ആദ്യമായി ബലി അവരും അവരുടെ പാർഷദന്മാരും സ്വീകരിക്കുന്നു. എല്ലാം ശ്രീ ഗുരുവായുരപ്പനെ സാക്ഷിനിർത്തി ചെയ്യുന്നു.

കായികമായും, മാനസികമായും നല്ല ബലവും, തേജസും ഉള്ള ഇവർ ക്ഷേത്രപരിപാല കരാണ്. ബലിഷ്ഠരായ ഇവർക്ക് നൽകുന്ന നിവേദ്യ സമർപ്പണത്തെ ബലിതൂവുക എന്ന് പറയുന്നു.

ഇവർക്ക് ബലി നൽകി ശ്രീകോവിലിന് പുറത്ത് നമസ്കാര മണ്ഡപത്തിൽ ശ്രീ ഗുരുവായൂരപ്പന്റെ വാഹനമായ ഗരുഡ ഭഗവാനെ ജലപ്രോ ക്ഷണം ചെയ്ത് ജല, ചന്ദന, പുഷ്പങ്ങളെ കൊണ്ട് പൂജാ കർമ്മം ചെയ്ത് ,പൂജിച്ച ഹവിസ്സ് ബലിതൂവുന്നു.

സർവ്വ സർപ്പ ദോഷങ്ങളിൽ നിന്നും, അമൃതകലശ വാഹിയായ പക്ഷി രാജാവായ ഗരുഡ ഭഗവാൻ നമ്മേ രക്ഷിക്കുന്നു. പൂജക്കുള്ള ശംഖുപൂരണം നടത്തുമ്പോൾ ആചാര്യൻ ഗരുഡ മുദ്രകാണിച്ച് പൂജിക്കുന്നു. ഇവിടെ ബലിപൂജകഴിഞ്ഞ് ബലി മുദ്ര കാട്ടി സമർപ്പണം നടത്തുന്നു.

അടുത്തതായി പിൻവശത്ത് പ്രാസാദത്തിൽ അനന്തമൂർത്തിക്കാണു് ബലിതൂവുന്നത്.നാഗങ്ങളുടെ അധിപനാണ് അനന്തൻ.ശ്രീ ഗുരുവായുരപ്പന്റെ, തല്പമാണാനന്തൻ.അദ്ധ്യാത്മതേജസ്സിന്റെ പ്രതീകമായി രണ്ടര ചുറ്റോടു കുടി ഫണമുയർത്തി സാത്വിക മൂർത്തിയായ അനന്തൻ കുണ്ഡലിനീ പ്രതീകമായി നിലകൊള്ളുന്നു.

ഗുരുവായൂരിൽ,അനന്തന്റെ മടിയിലിരിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപം   മനോഹരമായി കളഭച്ചാർത്തണിയിക്കാറുണ്ട്. പാതാള നിവാസിയായ അനന്തൻ ലോകങ്ങളുടെ ആധാരമാണ്.(തുടരും)

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി .9048205785.

No comments: