Sunday, March 08, 2020

*"ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ* *അമൃതകലശഹസ്തായ സർവാമയ വിനാശനായ*
*ത്രൈലോക്യ നാഥായ മഹാവിഷ്ണവേ സ്വാഹാ .."*

     *ചൈന എന്ന ഒരു രാജ്യത്തു നിന്നും ഉത്ഭവിച്ചു എന്ന പറയപ്പെടുന്ന അതി  വിനാശകാരിയായ "കൊറോണ വൈറസ് " ( Kovid 19) നമ്മുടെ ഭാരതത്തിലും ഈ കൊച്ചു  കേരളത്തിലും എത്തിയിരിയ്ക്കുന്നു ..*

   *നമ്മളും സൂക്ഷിയ്ക്കേണ്ടി ഇരിയ്ക്കുന്നു .* *ഭയപ്പെടേണ്ടി വന്നിരിയ്ക്കുന്നു ..രോഗികളുടെ സമ്പർക്കം മൂലം*
*ഈ വൈറസ് അനുദിനം കൂടുതൽ മനുഷ്യരിലേയ്ക് പടരുന്നു ..*
*ഈ വിഷയത്തിൽ ഭിഷഗ്വരൻമ്മാർ  അവരുടെ പരിശ്രമം തുടരട്ടെ . അവരുടെ ലക്ഷ്യം വേഗം സഫലമാവാൻ നമുക്കും കൂട്ടായി പ്രാർത്ഥിയ്ക്കാം ..മാനവരാശിയെ  ഈ ദുരന്തത്തിൽ നിന്നും  രക്ഷിയ്ക്കുക ത ന്നെ വേണം* .
*ജ്യോതിഷ പരമായി വിലയിരുത്തിയാൽ  ഈ വർഷം ഒട്ടും ശുഭമല്ല .. പ്രധാനം വ്യാഴത്തിന്റെ അതിചാരം തന്നെ ..*
" *ഏക സ്മിൻ വത്സരെ ജീവേ രാശിത്രയ മുപാഗതേ*
 *സപ്ത കോടി വിനശ്യന്തി ഗർഗസ്യ വചനം തഥാ ."*
*വ്യാഴം എന്ന ഗ്രഹത്തിന് ഒരു  വർഷത്തിൽ മൂന്നു പ്രാവശ്യം രാശിമാറ്റം സംഭവിയ്ക്കുന്ന കാലം ഭൂമിയിൽ 7 കോടി ജീവജാലങ്ങൾക്ക് നാശം സംഭവിയ്ക്കും എന്ന്  ഗർഗ്ഗ മുനി  പ്രവചിയ്ക്കുന്നു ..ആ കാലമാണ് ഇപ്പോൾ ..*

*പ്രതിവിധികൾ .*

*1.കേരളത്തിൽ രോഗശാന്ത്യർത്ഥം അമൃത കലശം ധരിച്ച ധ്യാനത്തിലും രൂപത്തിലും  പ്രതിഷ്ഠ ചെയ്ത  ധാരാളം ക്ഷേത്രങ്ങൾ ഉണ്ട് .എല്ലാ ക്ഷേത്രങ്ങൾക്കും ആയിരക്കണക്കിന്  വർഷം പഴക്കവും ഉണ്ട് .ഏകദേശം ഒരു ജില്ലയിൽ 3 എണ്ണം എങ്കിലും ഉണ്ട് .ഈ ക്ഷേത്രങ്ങളിൽ നിത്യവും  ധന്വന്തരി ഹോമം മുടങ്ങാതെ നടത്തുക . മിക്ക ധന്വന്തരീ ക്ഷേത്രങ്ങളും ആ പ്രദേശത്തെ പാരമ്പര്യ വൈദ്യ കുടുംബങ്ങളുടെ മുഖ്യ ആരാധനാലയമായാണ് നില കൊള്ളുന്നത് ..*

*2. ആലുവ തന്ത്ര വിദ്യാപീഠം , തൃശൂർ ബ്രമ്ഹസ്വം  മഠം , എന്നിടങ്ങളിൽ വേദവും പൂജയും   പഠിയ്ക്കുന്ന വിദ്യാർത്ഥികളെ കൊണ്ട്  ധന്വന്തരീ ഹോമങ്ങൾ നടത്തുക .*

*3.കേരളത്തിലും കേരളത്തിന്  പുറത്തും ഋഗ്‌വേദ പണ്ഡിതൻമാർ ഋഗ്വേദത്തിലെ സർവ രോഗശമന സൂക്തം ആയ "അക്ഷിഭ്യാന്തേ ..എന്ന്  തുടങ്ങി സർവ്വ സ്‌മാതാത്മനമിദം വിവർഹാമി തേ " എന്ന്  അവസാനിയ്ക്കുന്ന ആ പരമ പവിത്രമായ മന്ത്രം ലോക നന്മയ്ക്കായി നിത്യവും ജപിയ്ക്കട്ടെ ...*

*4. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മേല്പറഞ്ഞ സൂക്തങ്ങൾ ജപിച്ചു  പൂജകൾ നടക്കട്ടെ ..*

*5.ശിവ ക്ഷേത്രങ്ങളിൽ അപമൃത്യു ശാന്തി യ്ക്കായി മഹാ മൃത്യുഞ്ജയ ഹോമങ്ങൾ ഇടവിട്ട ദിവസങ്ങളിൽ എങ്കിലുംവ നടക്കട്ടെ ..അന്തരീക്ഷം ശുദ്ധമാവട്ടെ ..*

*6. ആധ്യാത്മിക രംഗത്ത്  പ്രവർത്തിയ്ക്കുന്ന വിവിധ സംഘടനകൾ  സന്യാസി മഠങ്ങൾ എന്നിവർ  സംയുക്തമായി വിവിധ ഭാഗങ്ങളിൽ ആയി  ഒന്നോ രണ്ടോ വലിയ യാഗങ്ങൾ ഈ വർഷം നടത്തട്ടെ ..*
*തീർച്ചയായും ഫലം കാണും .*
*രോഗികൾ സുഖം പ്രാപിയ്ക്കും .*
*വൈദ്യൻമാർ ഊർജ്വസ്വലരായി* *ഭവിയ്ക്കും .ശക്തരായി തീരും . അവരുടെ  ഔഷധങ്ങൾ  കൂടുതൽ  ഫല പ്രദാനം ചെയ്യും ..ലോകാ സമസ്താ സുഖിനോ ഭവന്തു ..*🙏🙏🙏
Krishnan potti 

No comments: