Friday, March 13, 2020

നാം തീർത്തും ഒറ്റയ്ക്കാണ് എന്ന തിരിച്ചറിയുമ്പോഴാണ് നമ്മളിൽ മാറ്റമുണ്ടാവുന്നത്. മിക്കപ്പോഴും സഹായിക്കാൻ അല്ലെങ്കിൽ വഴികാട്ടാൻ ആളുണ്ടെങ്കിൽ നമ്മളെ അലസത  ബാധിക്കുന്നു.നമ്മളെ തിരുത്താൻ ആളില്ലാതെ വരുമ്പോൾ നാം കുടുതൽ ശ്രദ്ധയോടെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുന്നു. ഗുരുക്കന്മാരുടെ ഏറ്റവും അടുത്ത് നിൽക്കുന്നവർക്കും ഈ അപകടം സംഭവിക്കാം. ഈ ഗുരു എന്നും കാണില്ലയെന്ന് ബുദ്ധിയിൽ ഉറച്ചെങ്കിലും അത് സ്വാഭാവികമായി അനുഭവത്തിൽ വരുമ്പോളാണ് അയാളിൽ മാറ്റമുണ്ടാവുന്നത് .
ഈ ലോകത്ത് നാം എപ്പോഴും ഒറ്റയ്ക്കാണ് . ഒറ്റയ്ക്കാണ് വന്നത് ഒറ്റയായിട്ടാണ് ജീവിക്കുന്നതും ഒറ്റയായിട്ടാണ്, പോവുന്നതും ഒറ്റയ്ക്കാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്.
നാളെ എന്നത് സങ്കൽപ്പം മാത്രമാണെന്നും ഉൺമ എന്നത് ഈ നിമിഷം മാത്രമാണെന്നും ബോദ്ധ്യമാവുന്നു.
ഇത് ബോദ്ധ്യപ്പെട്ടാലും മനസിന്റെ ഇടപ്പെടലിൽ നാം അത് മറന്ന് പോവുന്നു. അഥവാ ആ സാഹചര്യവുമായി മാനസികമായി  പൊരുത്തപ്പെടുന്നത് പ്രശ്നമാവുന്നു. അതോടെ നമ്മളിലെ ശ്രദ്ധയും ജാഗ്രതയും നഷ്ടപ്പെടുന്നു

No comments: