ഈ പ്രപഞ്ചത്തിന് ഒരു സൂക്ഷ്‌മ രൂപമുണ്ട്....
ഒരു വിത്തുനുള്ളിൽ കുടിയിരിക്കുന്ന ബൃഹത്തായ വൃക്ഷരൂപം പോലെ...
ഈ പ്രപഞ്ചശക്തി ശ്രോതസ്സുകളെല്ലാം അതിസൂക്ഷ്മ രൂപത്തിൽ ആദിയിൽ ശൂന്യതയെന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു നിശ്ചേതാനാവസ്ഥയിൽ തന്നിലേക്ക് ചുരുങ്ങി വിലയം പ്രാപിച്ചിരുന്നു.
ആ ജഡാവസ്ഥയിൽ നിന്ന് അതിനെ ഉണർത്തിയത് നാദതരംഗരൂപമുള്ള മായാസ്വരൂപമായിരുന്നു.
ഈ സൂക്ഷമരൂപമായ ജഡശക്തിയായ പുരുഷനും നാദവർണ്ണതരംഗരൂപിണിയായ മായയും തമ്മിലുള്ള സമ്മേളനത്തിൽ നിന്ന് ഒരു പൊട്ടിത്തെറിയിലെന്നപോലെ ഈ എണ്ണിയാൽ ഒടുങ്ങാത്ത പ്രകാശഗോളങ്ങളും, അവയുടെ നിലക്കാത്ത പ്രയാണങ്ങളും പരിണാമങ്ങളും ആരംഭിച്ചു.
ഇത് എപ്പോൾ എങ്ങിനെ? ആർക്കും ഉത്തരമില്ല ! ഇത് ഇങ്ങിനെ ആണ് ! നിരന്തരം പരിണമിക്കുകയും എന്നാൽ സ്ഥായിയാണെന്ന് തോന്നിപ്പിക്കുന്ന മായ ! ഈ മായയുടെ എല്ലാ ഉന്മാദങ്ങളെയും ആസ്വദിച്ചു - എന്നാൽ അവയിൽ ഒന്നിലും ബന്ധനസ്ഥനാകാതെ അനാദിയായ ധ്യാനത്തിൽ ആഴ്ന്നിരിക്കുന്ന പുരുഷൻ.
ആ പുരുഷതത്വത്തെ ആണ് ശിവൻ ആയും, മായയെയാണ് ത്രിപുരസുന്ദരിയായ ദേവിയായും സങ്കൽപ്പിച്ചു ആരാധിക്കുന്നത്.
ഭാഷയും, സംഗീതവും, നൃത്തവും എല്ലാം ഈ ശിവപാർവതീപരിണയത്തിലൂടെ ഉത്ഭവിച്ചു. ഈ അനന്തകോടി യോനികളും അവയിൽ നിന്ന് പിറന്നു വീണ എണ്ണമറ്റ വൃക്ഷങ്ങളും, മൃഗങ്ങളും പക്ഷികളും.
എല്ലാ ജീവജാലങ്ങൾക്കും അവയുടേതായ ഭാഷയും സംഗീതവും നൃത്തവുമുണ്ട്.
പ്രണയമുണ്ട്, രതിയുണ്ട്, പ്രത്യുൽപ്പാദനമുണ്ട് മരണമുണ്ട് പുനർജന്മമുണ്ട്.
ഇത് ആദിയോ അന്തമോ ഇല്ലാതെ - സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലതിയിലേൽക്കും, വീണ്ടും തിരിച്ചു സൂക്ഷ്മതയിലേക്കും പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസവിസ്മയം.
ആരാണോ ധ്യാനത്തിലൂടെ ഈ സത്യം അനുഭവിച്ചു - മായയെ പ്രിയ-അപ്രിയ ഭേദമില്ലാതെ കാണുന്നുവോ അവൻ ബന്ധനങ്ങളിൽ നിന്ന് മുക്തനായി ജ്ഞാനസ്വരൂപമായി തീരുന്നു.
ഇതാണ് സനാതനധർമ്മം.
ഈ ധർമ്മം ആചരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്.
ഒന്നുകിൽ അറിവിനായി യത്നിക്കാം ; അല്ലെങ്കിൽ ഈ അജ്ഞതയിൽ വീണ്ടും വീണ്ടും പല രൂപങ്ങളിൽ സുഖം തേടി ജനിച്ചു മരിക്കാം.
നമഃശിവായ.
©@#നന്ദകുമാർ ഉണ്ണി.

No comments:
Post a Comment