ഓംഃ സര്‍വ്വഭൂതഹൃദയസ്ഥനായ ഭഗവാനെ അവഗണിച്ച് അജ്ഞതനിമിത്തം ബിംബാരാധന നടത്തുന്നു. അത് അഗ്നിയില്‍ ആഹൂതി നടത്തുന്നതിനുപകരം ചാരത്തില്‍ സ്വാഹാ സ്വഹാ നടത്തുകയാണ്. വിഗ്രഹാരാധന തന്‍െറ ഹൃദയത്തില്‍ ആ പരമാത്മാവിനെ ദര്‍ശിക്കാത്ത കാലം വരെ മാത്രം. ഭഗവാന്‍െറ നശിക്കാത്തതും അത്യുല്‍കൃഷ്ടവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത അവിവേകികള്‍ ഇന്ദ്രിയങ്ങള്‍ക്കതീതനായ ഭഗവാനെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു. ഉല്‍പ്പത്തിനാശങ്ങളില്ലാത്തവനാണെന്നറിയുന്നില്ല. എല്ലാ പ്രാണികളുടെയും ഹൃദയത്തിലിരിക്കുന്ന ജീവാത്മാവ് ഭഗവാനാണ് . എല്ലാവരുടെയും ആദിയും മധ്ദ്യവും അന്തവും ഭഗവാനാണ് . ക്ഷേത്രമാകുന്ന ശരീരത്തില്‍ ക്ഷേത്രജ്ഞനെന്ന ജീവാത്മാവ് ഭഗവാനാണ്. ഇന്ദ്രിയങ്ങളില്‍ മനസ്സ് ഭഗവാനാണ്. മനുഷ്യന്‍ പൂര്‍ണ്ണനാണ്. മനുഷ്യന് മാതമേ ഈശ്വരനാകാന്‍ കഴിയൂ. ഭഗവാനെ അറിയണം. അനുഭവിക്കണം.
No comments:
Post a Comment