വാല്മീകീ രാമായണത്തില്‍ സുന്ദരകാണ്ഡത്തിന്റെ അമ്പത്തിയൊന്നാം സര്‍ഗം ഒന്നാകെ-നാല്പ്പത്തഞ്ചു ശ്ലോകങ്ങള്‍-സുഗ്രീവ സന്ദേശകഥനമെന്ന വായുപുത്രന്റെ ദൂതവാക്യമാകുന്നു. ലങ്കേശനു മുഖാമുഖമിരുന്ന് ആഞ്ജനേയന് സന്ദേശവാക്യം തുടങ്ങുന്നതിങ്ങനെ:
അഹം സുഗ്രീവസന്ദേശാ-
ദിഹ പ്രാപ്തസ്തവാന്തികേ
രാക്ഷസേശ ഹരീശസ്ത്വാം
ഭ്രാതാ കുശലബ്രവീത്.
ദിഹ പ്രാപ്തസ്തവാന്തികേ
രാക്ഷസേശ ഹരീശസ്ത്വാം
ഭ്രാതാ കുശലബ്രവീത്.
വായുപുത്രന് തുടരുന്നു: ഹേ രാവണാ. മഹാത്മാവായ സുഗ്രീവന് ഇഹലോകത്തും പരലോകത്തും സുഖമേകത്തക്ക മാര്‍ഗം അങ്ങയ്ക്കായി വെളിപ്പെടുത്തുന്നതിങ്ങനെ- എന്ന ആമുഖത്തോടെ ധര്‍മ്മത്തേയും അര്‍ത്ഥത്തേയും മോക്ഷത്തേയും സിദ്ധിക്കാനുള്ള വഴി വായുപുത്രന് ഉപദേശിക്കുന്നതിനിടയില്‍ രാമന്റെ ചരിത്രം ഒന്നോടിച്ചു പറഞ്ഞു;
സീതാപഹരണത്തെത്തുടര്ന്നുള്ള സുഗ്രീവസഖ്യത്തെ വിശദീകരിക്കുന്നു. രാമന്റെ വീര്യം വിവരിക്കുന്നതിനിടയില്‍ പറയുന്നു: ബാലിയുടെ വീര്യം നീ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആ ബാലിയെ ഒറ്റ അമ്പിനാല്‍ പരലോകത്തെത്തിച്ചവനാണ് രാമന്.
ത്വയാ വിജ്ഞാത പൂര്വശ്ച ബാലീ വാനരപുംഗവഃ
സ തേന നിഹതഃ സംഖ്യേ
ശരണൈകേനവാനരഃ
സ തേന നിഹതഃ സംഖ്യേ
ശരണൈകേനവാനരഃ
സീതാന്വേഷണത്തിനായി സുഗ്രീവന് നിയോഗിച്ച വാനരന്മാരെക്കുറിച്ച് വായുപുത്രന് രാവണനോട് പറയുന്നു: അമിതബലശാലികളായ ആ വാനരന്മാരില് ചിലര്‍ ഗരുഡനെപ്പോലെയും വായുവിനെപ്പോലെയും ഗതിവേഗമാര്ന്നവരാണ്. അവരിലൊരാളാണ് ഞാന്‍. നൂറുയോജന വിസ്തീര്‍ണ്ണമുള്ള സമുദ്രം ചാടിക്കടന്ന് ഞാനിവിടെയെത്തി. അങ്ങയുടെ അധീനതയിലിരിക്കുന്ന സീതാ ദേവിയെ ഞാന്‍ കണ്ടുകഴിഞ്ഞു. അന്വേഷിച്ചറിയാന്‍ മാത്രമേ എന്നോട് കല്പിച്ചിട്ടുള്ളൂ. ദേവിയെ കൊണ്ടുപോകേണ്ടത് എന്റെ ചുമതലയില്‍പ്പെടുന്നില്ല; ആ കര്‍മ്മം നിര്‍വഹിക്കേണ്ടത് ശ്രീരാമസ്വാമിയാണ്.
ഉത്തരം കര്മയച്ഛേഷം നിമിത്തം തത്ര രാഘവഃ
ഈ ലങ്കാരാജ്യത്തെ നിശ്ശേഷം നശിപ്പിക്കാന്‍ ഞാന്‍ പോരും. ഞാനതു ചെയ്യാത്തത് എന്റെ സ്വാമിയുടെ വാനരമധ്യത്തില് വച്ച് സ്വാമി ശപഥം ചെയ്തിട്ടുണ്ട്: സീതയെ അപഹരിച്ചവന്റെ ഉന്മൂലനാശം താന്‍ വരുത്തുമെന്ന്. ആ പ്രതിജ്ഞ എനിക്ക് ലംഘിക്കാനാവില്ലല്ലോ. അനേകമനേകം സ്ത്രീകളെ നീ ഇവിടെ കൊണ്ടുവന്നിട്ടുണ്ടല്ലോ. അവരില്‍ ഒരുവള്‍ മാത്രമാണ് സീതാദേവി എന്നു ലങ്കേശ്വരാ, അങ്ങ് ധരിക്കരുത്. സീതാ രൂപത്തില്‍ അങ്ങയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്നത് കാലപാശമാണെന്നു ധരിച്ചാലും. അതിനാല്‍, ഇനി മതിയാക്കുക; സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുക.
തദലം കാലപാശേന
സീതാ വിഗ്രഹരൂപിണാ
സ്വയം സ്കന്ധാവസത്തോന ക്ഷേമാത്മനിചിന്ത്യതാം
സീതാ വിഗ്രഹരൂപിണാ
സ്വയം സ്കന്ധാവസത്തോന ക്ഷേമാത്മനിചിന്ത്യതാം
രാമന്റെ ദാസനും ദൂതനും വാനരനുമായ എന്റെയീ വാക്കുകള്‍ സത്യമായിത്തീരും. മനസ്സിരുത്തുക. അനശ്വര യശസ്സാര്‍ന്ന ശ്രീരാമചന്ദ്രന് സര്‍വലോകങ്ങളെയും ചരാചരങ്ങളെയും സര്‍വഭൂതങ്ങളെയും നിഷ്പ്രയാസം സംഹരിച്ച്, വീണ്ടും അതുപോലെ സൃഷ്ടിക്കാന്‍ കഴിവുള്ളയാളാണെന്ന്, രാവണാ, നീ മനസ്സിലാക്കുക.
സര്വാന് ലോകാന് സുസംമൃത്യ
സര്വഭൂതാന് നാചരാചരാന്
പുനരേവ തഥാ സൃഷ്ടം
ശക്തോ രാമോ മഹാശയഃ
സര്വഭൂതാന് നാചരാചരാന്
പുനരേവ തഥാ സൃഷ്ടം
ശക്തോ രാമോ മഹാശയഃ
വൈകുണ്ഠപതിയായ മഹാവിഷ്ണുവിന് തുല്യം പരാക്രമേറ്റവീരനാണ് ശ്രീരാമചന്ദ്രന്. യുദ്ധത്തില്‍ അവിടത്തെ ജയിക്കാന്‍ മതിയായിട്ടൊരുവനില്ല. ആ സര്‍വേശ്വരനോട് അപ്രിയം ചെയ്ത അങ്ങയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്, രാക്ഷസേശ്വരാ, അങ്ങ് നിനച്ചാലും!
ക്രോധാവേശത്തില്‍ മതിമറന്ന ലങ്കേശന് സിംഹാസനത്തില്‍ നിന്നു പിടഞ്ഞെണീറ്റു: ഇടുവെട്ടുമ്പോലെ ഗര്‍ജിച്ചു: നിറുത്ത്.
ആ ഇടിമുഴക്കത്തില് എല്ലാ ശബ്ദങ്ങളും നിലച്ചു.
ക്രോധാവേശത്തില്‍ മതിമറന്ന ലങ്കേശന് സിംഹാസനത്തില്‍ നിന്നു പിടഞ്ഞെണീറ്റു: ഇടുവെട്ടുമ്പോലെ ഗര്‍ജിച്ചു: നിറുത്ത്.
ആ ഇടിമുഴക്കത്തില് എല്ലാ ശബ്ദങ്ങളും നിലച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news685306#ixzz4pCxSvQVw
No comments:
Post a Comment