ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 33
ശ്ളോകം 33
തസ്മാദ് ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രുന്‍ ഭുങ്‍ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹാതഃ പൂര്‍വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന്‍
ജിത്വാ ശത്രുന്‍ ഭുങ്‍ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹാതഃ പൂര്‍വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന്‍
അതുകൊണ്ട് എന്‍റെ ഇച്ഛ നടപ്പാക്കാന്‍ നീ എഴുന്നേല്‍ക്കൂ. ശത്രുക്കളെ ജയിച്ച് കീര്‍ത്തി ആര്‍ജ്ജിക്കൂ. ഐശ്വര്യ സമൃദ്ധമായ രാജ്യം അനുഭവിക്കൂ. ഞാന്‍ തന്നെ ഇവരെയെല്ലാം കൊന്നുകഴിഞ്ഞിരിക്കുന്നു. അസ്ത്രവിദ്യാ വിശാദരനായ അല്ലയോ അര്‍ജ്ജുന, എന്‍റെ ഈ സംഹാരപ്രക്രിയയില്‍ നീ നിമിത്തമാത്രമായി ഭവിക്കൂ.
സത്യത്തില്‍ ഇവരുടെ ശാരീരികമായ പ്രവര്‍ത്തനശേഷി നിലനിര്‍ത്തുന്ന ശക്തി ഞാന്‍ നേരത്തേതന്നെ നശിപ്പിച്ചു കഴിഞ്ഞു. ഈ യോദ്ധാക്കളെല്ലാം കുശവന്‍റെ ഗൃഹത്തിലുള്ള കളിമണ്‍ പ്രതിമകളെപ്പോലെ നിര്‍ജ്ജീവമാണ്. പാവകളെ നൃത്തംചെയ്യിക്കുന്ന ചരടുപൊട്ടുമ്പോള്‍ വെറും സ്പര്‍ശനമാത്രയില്‍ അവ താഴെ വീഴുന്നതുപോലെ, നിമിഷങ്ങള്‍ക്കു ള്ളില്‍ നിനക്ക് ഈ ശത്രുസൈന്യത്തെ ചിന്നഭിന്നമാക്കാന്‍ കഴിയും. അതുകൊണ്ട് അല്ലയോ അര്‍ജ്ജുനാ, ഉണരൂ,വിവേകിയെപ്പോ ലെ പ്രവര്‍ത്തിക്കൂ.
വിരാടത്തില്‍ ഗോഹരണം നടന്ന വേളയില്‍ നീ ഈ കൗരവസേനയെ മോഹാസ്ത്രം അയച്ച് അസ്തപ്രജ്ഞമാക്കുകയും ഭീരുവായ ഉത്തരനെക്കൊണ്ട് അവരുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചെടുക്കുകയും ചെയ്തില്ലേ? ഇപ്പോള്‍ ഇവിടെ കാണുന്ന സൈന്യം അന്നത്തെ ശത്രുക്കളേക്കാള്‍ ബലഹീനമാണ്. ഈ സൈന്യത്തെ അനായസേന നശിപ്പിച്ച് ശാശ്വതമായ കീര്‍ത്തി സമ്പാദിക്കൂ. അര്‍ജ്ജുനന്‍ ഏകനായി കൗരവസേനയെ തോല്‍പിച്ചുവെന്ന് ആളുകള്‍ ഉദ്ഘോഷിക്കട്ടെ. ഇതു കേവല വിജയമല്ല. ഈ വിജയം നിനക്ക് ഒരു സാമ്രാജ്യം മുഴുവന്‍ നേടിത്തരും. അതുകൊണ്ട് അല്ലയോ പാര്‍ത്ഥാ, നീ എന്‍റെ ഒരു ഉപകരണമായിത്തീരൂ.
ഒരു വൃക്ഷത്തില്‍നിന്ന് ഒരു ഇല കൊഴിയുന്നതുള്‍പ്പെടെ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെല്ലാം മുന്‍നിശ്ചിതമാണ് എന്നു കരുതുന്നത് ഒരു കണക്കിന് ശരിയാണ്. അല്ലെങ്കില്‍ മറിച്ച് സംഭവിക്കുകയോ അങ്ങനെ സംഭവിക്കാതിരിക്കയോ ഒക്കെ ആകാമായിരുന്നല്ലോ. പക്ഷേ, ഒരു സംഭവത്തിന്റെ ഗതിയെക്കുറിച്ച് നമുക്കുള്ള അറിവുതന്നെ ആ സംഭവത്തിന്റെ പരിണതിയില്‍ മാറ്റങ്ങള്‍ വരുത്താം.
നമുക്കു പങ്കുള്ളതാണ് സംഭവമെങ്കില്‍ നമ്മുടെ നിലപാടും ചെയ്തിയും ഫലത്തെ ബാധിക്കുന്നു. ഇതു രണ്ടും ഉള്‍പ്പെടെ എല്ലാം മുന്‍നിശ്ചിതമാണ് എന്നുകൂടി അപ്പോള്‍ പറയേണ്ടിവരും. നമ്മുടെ ഇച്ഛാശക്തിക്ക് പിന്നെ എന്തു വില? കൂടുതല്‍ നന്നായി ആലോചിച്ചാല്‍ വലിയ വില ഉണ്ടെന്നാണ് ഈ ശ്ലോകം പറയുന്നത്.
നമുക്കു പങ്കുള്ളതാണ് സംഭവമെങ്കില്‍ നമ്മുടെ നിലപാടും ചെയ്തിയും ഫലത്തെ ബാധിക്കുന്നു. ഇതു രണ്ടും ഉള്‍പ്പെടെ എല്ലാം മുന്‍നിശ്ചിതമാണ് എന്നുകൂടി അപ്പോള്‍ പറയേണ്ടിവരും. നമ്മുടെ ഇച്ഛാശക്തിക്ക് പിന്നെ എന്തു വില? കൂടുതല്‍ നന്നായി ആലോചിച്ചാല്‍ വലിയ വില ഉണ്ടെന്നാണ് ഈ ശ്ലോകം പറയുന്നത്.
ഈശ്വരേച്ഛ അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ളതാണ് ആ ഇച്ഛാശക്തി. ഈശ്വരേച്ഛ എങ്ങനെ അറിയാം?ധ്യാനത്തിലൂടെ അറിയാം, ധ്യാനാവസ്ഥയില്‍ കിട്ടുന്ന ദര്‍ശനത്തിലൂടെ അറിയാം. യജ്ഞഭാവനയിലൂടെ, സ്വാഭാവികമായി ത്തന്നെ അറിയാം. നമ്മുടെ ഇച്ഛ ഈശ്വരേച്ഛയുമായി സമരസപ്പെടുമ്പോള്‍ സര്‍വശക്തവും ആനന്ദദായകവുമാവുന്നു. പിന്നെ പ്രയാസങ്ങളോ വേദനകളോ തോല്‍വിയോ ഒരിക്കലുമില്ലതന്നെ.
No comments:
Post a Comment