Saturday, September 02, 2017

ആത്മപ്രശംസ ചെയ്യായ്ക, ഡംഭമില്ലായ്മ, ഹിംസിക്കാതിരിക്കുക, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രുഷ, ശുചിത്വം, സ്ഥിരനിഷ്ഠ, അടക്കം, ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തി, അഹങ്കാര രാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം, ദോഷം എന്നിവയെപ്പറ്റിയുള്ള സൂക്ഷ്മബോധം, ഒന്നിലും സക്തിയില്ലായ്മ, പുത്രകളത്രഗൃഹാദികളില്‍ മനസ്സൊട്ടാതിരിക്കുക, ഇഷ്ടവസ്തു കിട്ടിയാലും അനിഷ്ടവസ്തു കിട്ടിയാലും ഒരേഭാവത്തില്‍ വര്‍ത്തി
ക്കുക, എന്നില്‍ അനന്യവും അചഞ്ചലമായ ഭക്തിയുണ്ടായിരിക്കുക, ഒഴിഞ്ഞ ഏകാന്ത ദേശത്തില്‍ താമസിക്കുക, ജനമദ്ധ്യത്തിലിരിക്കാന്‍ ഇഷ്ടപ്പെടായ്ക, ആത്മജ്ഞാനത്തില്‍ നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ സാരം അറിയുക എന്നിവയാണ് ജ്ഞാനമെന്ന് പറയപ്പെടുന്നത്. ഇതില്‍നിന്നു ഭിന്നമായിട്ടൂള്ളത് അജ്ഞാനവുമാകുന്നു.
അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജവം
ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹഃ (8)
ഇന്ദ്രിയാര്‍ത്ഥേചഷു വൈരാഗ്യമനഹംകാര ഏവ ച
ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദര്‍ശനം (9)
അസക്തിരനഭിഷ്വംഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു (10)
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വമരതിര്‍ജസനസംസദി (11)
അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാര്‍ഥദര്‍ശനം
ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോപ്പന്യഥാ (12)

No comments: