പരമ ശാന്തി /മോക്ഷം ആഗ്രഹിക്കുനവര്‍ ,സ്ത്രീ ആയാലും പുരുഷന്‍ ആയാലും ആദ്യമായി 5 സത്യങ്ങള്‍ അറിയണം -
1.വാര്‍ദ്ധക്യം വരും -അത് ഒഴിവാക്കാന്‍ ആവില്ല
2.രോഗങ്ങള്‍ വരും എന്നെങ്കിലും -ഒഴിവാക്കാന്‍ ആവില്ല
3.മരണം -ഒഴിവാക്കാന്‍ ആവില്ല
4.എന്‍റെ ബന്ധങ്ങള്‍ പ്രിയര്‍ പ്രിയങ്ങള്‍ പിരിഞ്ഞു പോകും -ബന്ധങ്ങള്‍ ശാശ്വതം അല്ല
5.ഞാന്‍ അനുഭവിക്കുന്നത് എന്‍റെ കര്‍മ ഫലങ്ങള്‍ ആണ് .അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി
ഈ അഞ്ചു തത്വങ്ങള്‍ മനനം ചെയ്തു പൂര്‍ണ്ണമായും മനസ്സില്‍ ആകുമ്പോള്‍ നമ്മില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു .
വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യവ്വനത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു ,അല്ലെങ്കില്‍ കുറയുന്നു
രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്‍റെ അഹങ്കാരം ഇല്ലാതെ ആകുന്നു
മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖ ജീവിതം എന്ന അഹങ്കാരം കുറയുന്നു
ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണ ശോകം മാറുന്നു.പ്രിയരുടെ വിയോഗം ബാധിക്കുന്നില്ല .എന്തെങ്കിലും നഷ്ടപെടുമ്പോള്‍ അധികം ദുഃഖം തോന്നില്ല
സ്വന്തം കര്‍മ ഫലം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും കുറ്റപെടുത്താന്‍ കഴ്യില്ല .ലോകത്തോട് ഉള്ള വെറുപ്പ് കോപം അകലുന്നു
അങ്ങനെ സാധകന്‍ അഹങ്കാരം ,തൃഷ്ണ ,കോപം എല്ലാം അടങ്ങി ശാന്ത ചിത്തന്‍ ആകുന്നു .
മനസ് നിയന്ത്രണത്തിനു സാദ്ധ്യം ആകുന്നു
മനസ് നിയന്ത്രണത്തിനു സാദ്ധ്യം ആകുന്നു
അതോടെ പരമ ശാന്തി -മോക്ഷത്തോട് അടുക്കുന്നു...savithri elayat
No comments:
Post a Comment