VEDIC VOICE
വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ വേദപ്രചാരകരെ വാർത്തെടുക്കാനായി കാറൽമണ്ണ യിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ഹ്രസ്വകാല - ദീർഘകാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താംതരം പാസ്സായവരും വൈദിക വിഷയങ്ങളിൽ അഭിരുചി ഉള്ളവരും ധർമ്മപ്രചാരണത്തിൽ പങ്കാളിയാവാൻ സന്നദ്ധതയുള്ളവരുമായ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ആൺകുട്ടികൾ ക്കാണ് പ്രവേശനം നൽകുക. വൈദികസാഹിത്യം (വേദങ്ങൾ, ദർശനങ്ങൾ ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ ) അഷ്ടാധ്യായി വ്യാകരണം, മഹാഭാഷ്യം , നിരുക്തം, ഛന്ദശാസ്ത്രം വേദാംഗ ജ്യോതിഷം, യോഗപ്രണായാമം ഷോഡശസംസ്കാരങ്ങൾ നടത്തുന്നതിനുള്ള പരിശീലനം എന്നിവക്ക് പുറമേ മതങ്ങളുടെ താരതമ്യ പഠനം, കമ്പ്യൂട്ടർ പരിജ്ഞാനം, ശാസ്ത്രർത്ഥം (മതസംവാദങ്ങൾ ) നടത്തുന്നതിനുള്ള പരിശീലനം,കേരളീയ ആയോധനകലകൾ എന്നിവയും പാഠ്യവിഷയങ്ങളായിരിക്കും.
പ്രവേശന പരീക്ഷക്കും അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോധ്യപ്പെട്ടവർക്ക് മാത്രമെ പ്രവേശനം നൽകുകയുള്ളൂ. പഠനം, താമസം, എന്നിവ സൗജന്യമായിരിക്കും. പഠനശേഷം ഇവർ ധർമ്മപ്രചാര പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന നിബന്ധനയുമുണ്ട്. ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്‌കൃതമായിരിക്കും. ബ്രഹ്മചാരികൾ ഗുരുകുലത്തിൽ തന്നെ താമസിച്ചു പഠിക്കണം. ഇടക്കാലത്തു പുറത്തു പോകാൻ അനുവാദമുണ്ടായിരിക്കുകയില്ല. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രശസ്തിപത്രവും വൈദിക ബിരുദങ്ങളും നൽകും. വർണ്ണ - വർഗ്ഗ ഭേദമന്യേ വേദജിജ്ഞാസുക്കളായ യോഗ്യരായ ആർക്കും പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9562529095, 7907077891, 9446017440.

No comments:
Post a Comment