Saturday, September 02, 2017

പൂജാമുറി
കന്നിരാശി പോലുള്ള ഉത്തമസ്ഥലമാണ് പൂജാമുറിയാക്കേണ്ടത്. വീടിന്റെ തെക്കും വടക്കും ഗോവണിക്കു ചുവട്ടിലും പൂജാമുറി പാടില്ല. ദേവീദേവന്മാര്‍ക്ക് മുകളിലൂടെയുള്ള പാദചലനങ്ങള്‍ വര്‍ജ്യമാണ്. ശ്രീ ഭഗവതിയുടെ പ്രതീകമായ വാല്‍ക്കണ്ണാടി, ദേവീദേവന്മാരുടെ ചിത്രങ്ങള്‍, അഷ്ടമംഗല്യവസ്തുക്കള്‍, ആവണപ്പലക, ഭാഗവതം, ദേവീമാഹാത്മ്യം പോലുള്ള ഭക്തിഗ്രന്ഥങ്ങള്‍ എന്നിവ പൂജാമുറിയില്‍ ആവശ്യമാണ്. നിത്യവും വൃത്തിയാക്കി സുഗന്ധപുഷ്പങ്ങള്‍, സുഗന്ധവസ്തുക്കള്‍ എന്നിവകൊണ്ട് അലങ്കരിക്കുകയും ദിവസേന രണ്ടുനേരം വിളക്ക് കത്തിക്കുകയും വേണം. പ്രാതഃസന്ധ്യയില്‍ ഗ്രന്ഥപാരായണം, സായംസന്ധ്യകളില്‍ ഭജന, നാമജപം എന്നിവ നല്ലതാണ്. നിത്യവും വിളക്ക് തുടച്ച് പുതിയ തിരികള്‍ ഇടുകയും പുതിയ എള്ളെണ്ണ ഒഴിക്കുകയും വേണം. വിളക്ക് തറയില്‍ വയ്ക്കരുത്. വിളക്ക് തൊട്ടുവന്ദിച്ചശേഷം ധ്യാനം തുടങ്ങാം. ഇവിടെ സംസാരം ഒഴിവാക്കേണ്ടതാണ്. ത്രിസന്ധ്യാസമയത്തെ നമ്മുടെ ചര്യകള്‍, വചനങ്ങള്‍ എന്നിവക്കനുസൃതമായിരിക്കും ഭാവിദിന ഫലങ്ങള്‍.
പൂജാമുറിയിലെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു നേരെ അഭിമുഖമല്ലാത്ത വിധത്തില്‍ വടക്കുവശത്തേക്ക് തിരിഞ്ഞു പത്മാസനത്തിലോ ചമ്രം പടിഞ്ഞോ വേണം ആസനസ്ഥനാകാന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news698699#ixzz4rZXor9z8

No comments: