Wednesday, September 20, 2017

ആഹാരത്തിലെ ശുദ്ധി ശരീരത്തിന് എത്രകണ്ട് പ്രയോജനം ചെയ്യുമോ അതുപോലെ ചിന്തകളിലെ ശുദ്ധി മനസ്സിനും പ്രയോജനം ചെയ്യും.ചിന്തകളാണ് വാക്കുകളായും പ്രവൃത്തികളായും വെളിയില്‍ വരുന്നത്. ചിന്തകളില്‍ ശുദ്ധി പാലിക്കുക.
പ്രവൃത്തി അന്യരെ ബാധിക്കുമ്പോള്‍ ചിന്തകള്‍ നമ്മെതന്നെയാണ് ബാധിക്കുന്നത്. ചിന്താക്രാന്തമായ മനസ്സുള്ളവന് നന്നായി പുഞ്ചിരിക്കാനാവില്ല. ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സില്‍നിന്ന് കളയാന്‍ ശ്രമിക്കണം.തെറ്റായ പ്രവൃത്തി നമുക്ക് ശിക്ഷ നേടിത്തരും. തെറ്റായ ചിന്തകള്‍ നമ്മുടെ മനസ്സിനേല്‍ക്കുന്ന ശിക്ഷയാണ്. ചിന്തകളെ നിയന്ത്രിക്കണം. അത് കുഞ്ഞുമൂര്‍ഖന്‍ പാമ്പിനെപ്പോലെയാണ്. പതുക്കെ പതുക്കെ വളര്‍ന്ന് വിഷപ്പാമ്പാകും.
സദ്ചിന്തകള്‍ വളര്‍ത്തിയെടുക്കണം.
മനസിനുള്ള പോഷകാഹാരമാണത്. സദ്ചിന്ത സദ്പ്രവൃത്തിയിലേക്കും സദ്പ്രവൃത്തി ശ്രേയസ്സിലേക്കും പ്രേയസ്സിലേക്കും നമ്മുടെ ജീവിതത്തെ നയിക്കും. നമ്മുടെ ഗുണത്തിനായി ലോകനന്മക്കായി സദ്ചിന്തകള്‍ വളര്‍ത്തുക.

No comments: