Thursday, November 23, 2017

പുത്രന്‍/പുത്രി എങ്ങനെയായിരിക്കും?

ഒരാളുടെ ജാതകത്തിലെ അഞ്ചാം ഭാവമാണ് പുത്രനെ അഥവാ പുത്രിയെ സൂചിപ്പിക്കുന്നത്.'മന്ത്രാമാത്യതനൂജാ: പഞ്ചമഭാത്സ്യവ്മന്യസ്യമപിചിന്ത്യം'. തനൂജന്‍ അഥവാ സന്താനം അഞ്ചാം ഭാവമെന്ന് സൂചിപ്പിച്ചിരിക്കുന്നു.

'ധീചില്‍ പുത്രാംഗസൌഖ്യം സുരഗുരു' എന്ന ഗ്രഹകാരകത്വ പ്രമാണമനുസരിച്ച് വ്യാഴം സന്താനകാരകനാണ് എന്നും വരുന്നു.

ലഗ്‌നാധിപന്റെ മിത്രമാണ് അഞ്ചാം ഭാവാധിപന്‍ എങ്കില്‍ പുത്രസുഖം ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 5ല്‍ തന്നെ നില്ക്കുകയും അതിനെ ശുഭഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്താല്‍ മക്കളില്‍ നിന്നും സുഖം ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 7ല്‍ നിന്നാല്‍ മക്കള്‍ സല്‍സ്വഭാവികളാകും. അഞ്ചാം ഭാവാധിപന്‍ 1,4,10 എന്നീ കേന്ദ്രങ്ങളിലും വരുന്നത് നല്ലതാണ്. ഗുരു അഞ്ചാം ഭാവാധിപനാകുകയും ശുഭഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്യുന്നത് സന്താനസമൃദ്ധിക്കു കാരണമാകും.

അഞ്ചാം ഭാവം ശുഭഗ്രഹങ്ങള്‍ക്ക് ഇടയിലാണെങ്കില്‍ ജാതകന് തീക്ഷമായ ബുദ്ധിശക്തി ഉണ്ടാകും. അഞ്ചാം ഭാവാധിപന്‍ പുരുഷ ഗ്രഹമാക്കുകയും, അത് പുരുഷരാശിയില്‍ നില്‍ക്കുക, പുരുഷ നവാംശത്തില്‍ നില്‍ക്കുക എന്നീവ സംഭവിച്ചാല്‍ ആദ്യ സന്താനം പുരുഷ സന്താനമാകും.

ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും ചേര്‍ന്ന് നില്ക്കുന്നത് പിതാവും തന്റെ സന്താനവുമായുള്ള ബന്ധം കാണിക്കുന്നു. സൂര്യന്റെ ഭാവഫലത്തില്‍, രവി 9ല്‍ നിന്നാല്‍ 'ധര്‌മ്മേത സുതാര്ത്ഥത സുഖഭാക്' എന്ന് ഹോരയില്‍ പറഞ്ഞിരിക്കുന്നു. പുത്രന്മാര്‍, ധനം, സുഖം എന്നിവ ഉണ്ടാകുമെന്നാണര്ത്ഥം.

എന്നാല്‍ രവി 5ല്‍ വന്നാല്‍ ഹോരാ പറയുന്നത് 'അസുതോധനവര്ജ്ജി്തസ്ത്രികോണേ' എന്നാണ്. കുട്ടികള്‍ ഉണ്ടാകാന്‍ ബുദ്ധിമുട്ടുണ്ടാകാം എന്നാണ് സൂചന. അഞ്ചാം ഭാവാധിപന്‍ നീചനാകുക, ലഗ്‌നധിപനന്റെ ശത്രു ആകുക എന്നിവയും പുത്രസുഖം കുറയ്ക്കാന്‍ കാരണമാകും. അഞ്ചാംഭാവാധിപന്‍ 3,6,8,12 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുക ഭാവാധിപനെ പാപന്മാര്‍ നോക്കുകയും ചെയ്താല്‍ പുത്രസുഖം കുറയും. അഞ്ചാം ഭാവമോ അഞ്ചാം ഭാവാധിപനോ പാപന്മാര്‍ക്കിടയ്ക്ക് ആകുകയും പുത്രകാരകനായ ഗുരുവിന് പാപബന്ധം വരികയും ചെയ്യുന്നതും പുത്രസുഖമില്ലായ്മയ്ക്ക് കാരണമാകും. ശനി ക്ഷേത്രമോ ബുധ ക്ഷേത്രമോ അഞ്ചാം ഭാവമായി വരിക അവിടേയ്ക്ക് ശനിയും ഗുളികനോ നോക്കുകയും ചെയ്യുകയാണെങ്കില്‍ അത് ദത്തുപുത്രന്മാര്‍ വേണ്ടിവരുന്ന യോഗമാണ്. ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും പരസ്പ്പരം ഷഷ്ഠാഷ്ഠമങ്ങളിലെ ദ്വിദ്വാദശങ്ങളിലോ നില്‍ക്കുന്നത് ദോഷമാണ്. 6,8,12 ഭാവാധിപന്മാര്‍ അഞ്ചാം ഭാവത്തില്‍ വരുന്നതും ഗുണകരമല്ല...
s.unnikrishnan

No comments: