Wednesday, November 22, 2017

സർ‌‌വാതിശായിയും സർ‌‌വാന്തര്യാമിയുമായ ഈശ്വരൻ ജഗത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാന കാരണവുമാണെന്നുള്ള ആശയത്തിന്  ദൃഢത കൈവരികയും അതുവഴി ഓരോ പദാർഥവും അതിന്റെ സാരാംശവും ഈശ്വരനല്ലാതെ മറ്റൊന്നുമല്ലെന്നു പ്രകീർത്തിക്കപ്പെടുകയും ചെയ്തു. എല്ലാ ഭൂതങ്ങളും ഈശ്വരനിൽ സ്ഥിതി, എന്നാൽ ഈശ്വരൻ ഒന്നിലുമില്ല മുതലായ വാദമുഖങ്ങൾക്കെല്ലാം ആധാരം ഈശ്വരനെ കുറിച്ചുള്ള ഈ നവീന ഭാവനകളാണ്. സകലാശ്രയമായ ഈശ്വരനെ സർ‌‌വാത്മനാ ശരണം പ്രാപിക്കുന്നവന് മായാകര്യതിരോഹിതമായ ഈ ദിവ്യരഹസ്യം ഈശ്വരാനുഗ്രഹത്താൽ ഉദ്ഘാടിതമാകുകയും അനുഭവൈകവേദ്യമാവുകയും ചെയ്യുന്നു എന്നു ഭഗവദ്ഗീത സമർഥിക്കുന്നു.
'മായാ തതമിദം സർ‌‌വം..ജഗദവ്യക്തമൂർത്തിനാ
മത്‌‌സ്ഥാനി സർ‌‌വഭൂതാനി..നചാഹം തേഷ്വവസ്ഥിതഃ
'ഈശ്വരഃസർ‌‌വഭൂതാനാം..ഹൃദ്ദേശേ അർജുന തിഷ്ഠതി
ഭ്രാമയൻ സർ‌‌വഭൂതാനി..യന്ത്രാരൂഢാനി മായയാ.
'മത്തഃ പരതരം നാന്യത്..കിഞ്ചിദസ്തി ധനഞ്ജയ!
മയി സർ‌‌വമിദം പ്രോതം..സൂത്രേ മണിഗണാ ഇവ"

No comments: