Thursday, November 23, 2017

ഗായത്രീ ജപം :-
<><><><><><><>
വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീ മന്ത്ര ജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന് ഏകാഗ്രത ലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീ മന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി. എങ്കിലും ഗായത്രീ മന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട് തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും. ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധി നിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ. മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീ മന്ത്രത്തിന്റെ പ്രഭയാൽ തുടച്ചുനീക്കപ്പെടും. ബുദ്ധിയുണർന്ന് പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശ ജ്വാല അതീന്ദ്രീയ സമാധാനം കൈവരുത്തും.
ജപനിയമങ്ങൾ :-
…………………………………
1 - അർത്ഥമറിഞ്ഞും സത്യം ഉൾകൊണ്ടും വേണം ഗായതീമന്ത്രം ചൊല്ലേണ്ടത്.
2 - മന്ത്രം ചൊല്ലാൻ ആരംഭിക്കുന്നതിന്നുമുമ്പ് ഋഷിയും, ഛന്ദസും, ദേവതയും സ്തുതിക്കപ്പെടണം.
" വിശ്വാമിത്ര ഋഷിഃ
ഗായത്രീ ഛന്ദഃ
സവിതാ ദേവത"
3 - ഋഷി വിശ്വാമിത്രനെ സങ്കൽപിച്ചാണ് പ്രണാമിക്കേണ്ടത്.
4 - മന്ത്രത്തിനു മുമ്പ് ഗായത്രീദേവീ രൂപത്തെയോ സവിതാവിനേയോ ഉള്ളിൽ പ്രതിഷ്ഠിക്കണം.
5 - മന്ത്രം താളാത്മകമായിവേണം ചൊല്ലേണ്ടത്. ഇത് യോഗ്യനായ ഗുരുവിൽ നിന്ന് സ്വീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം.
ജപപരിശീലനവഴികൾ :-
……………………………………………………..
1 - വ്യക്തതയോടെയാണ് മന്ത്രം ജപിക്കേണ്ടത്. ഉറക്കെയു ജപിക്കാം. ശരിയായ ഉച്ചാരണം ആരോഹണാവരോഹണങ്ങൾ, വിരാമങ്ങൾ എന്നിവ ശ്രദ്ധിക്കണം, ഇതിനെ വൈഖരീജപം എന്നു പറയും.
2 - നേർത്ത ശബ്ദത്തിലും മന്ത്രം ജപിക്കാം അപ്പോൾ നാവും ചുണ്ടും മാത്രമേ ചലിപ്പിക്കാവൂ. ജപസമയത്ത് മന്ത്രത്തിന്റെ അർത്ഥം സ്മരിക്കണം ഉപാംസുജപം എന്നാണ് ഇതിനു പറയുക.
3 - മന്ത്രം മനസ്സിലും ആവർത്തിക്കാം എന്നാൽ മന്ത്രത്തിന്റെ കേന്ദ്രതത്വത്തിൽ മുഴുകിയിരിക്കണം. ഈ സമയം ഹൃദയചക്രത്തിൽ മന്ത്രധ്വനി ശ്രവിക്കണം. ഇതിനെ മധ്യമജപമെന്നു പറയുന്നു.
4 - ജപിക്കുമ്പോൾ മണിപൂരക ചക്രത്തിൽ പൂവിതളിൽ എഴുതപ്പെട്ടരീതിയിൽ മന്ത്രരൂപങ്ങളെ ശബ്ദവികാസങ്ങൾ വിവിധനിറങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നതായി സങ്കൽപിക്കണം. ഇങ്ങനെ മന്ത്ര ശബ്ദം ദർശിക്കുന്നതിനെ വശ്യന്തി എന്നു വിളിക്കും.
5 - തുടർന്ന് തികഞ്ഞനിശബ്ദതയിലേക്ക് പ്രവേശിക്കണം. തുടക്കത്തിൽ 'ഓം' എന്ന് മനസ്സിൽ ധ്യാനിക്കണം. പിന്നീട് ആത്മാവിന്റെ ശാന്ത ഗംഭിരമായ നിശബ്ദതയിൽ ലീനനായിരിക്കണം. ഈ അവസ്ഥയെ പരായെന്നറിയപ്പെടുന്നു.
പ്രഭാതത്തിലും സായഹ്നത്തിലും ഗായത്രീജപം പരിശിലിക്കാം . നൂറ്റിയെട്ടുപ്രവിശ്യം ജപിക്കുന്നവർക്ക് അതിന്റെ പ്രഭാവം ഉടനുണ്ടകുമെന്നാണ് പറയുന്നത്. ആത്മാർത്ഥമായും അർപണത്തോടെയും ആയിരത്തൊട്ടുതവണ ജപിക്കുന്നവരുടെ ബോധതലം ഒരു മണ്ഡലത്തിനുള്ളിൽ ഉണരും. ആവർത്തിച്ചു മന്ത്രമുരുക്കഴിക്കുമ്പോൾ മന്ത്രത്തിന്റെ അർത്ഥത്തെ ധ്യാനിക്കുകയും ഗായിത്രീപ്രഭാവത്തിന്റെ ദർശനത്തിനു പ്രാർത്ഥിക്കുകയും ചെയ്യണം....rajeev kunnekkaat

No comments: