Thursday, November 30, 2017

ഭൂമി ദേവിയുടെ സ്വന്തം സൺസ്ക്രീൻ ആണ്‌ ഓസോൺ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 20 -30 കിലോമീറ്റർ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ ആണ്‌ ഓസോൺ പാളിയുടെ സ്ഥാനം. സൂര്യ രശ്മിയിലുള്ള ദോഷകാരിയായ അൾട്രാവയലറ്റ്‌ കിരണങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതിരിക്കുക എന്നതാണു ഓസോൺ പാളിയുടെ ദൗത്യം. 99 ശതമാനം അൾട്രാവയലറ്റ്‌ കിരണങ്ങളെയും ഭൂമിയിലേക്ക്‌ കടത്തിവിടാതെ അതിശക്തമായ പ്രതിരോധം തീർക്കുകയാണു ഓസോൺ പാളി.
അൾട്രാ വയലറ്റ്‌ രശ്മിയുടെ അളവ്‌ ഭൂമിയുടെ ഉപരിതലത്തിൽ കൂടുന്നത്‌ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാണ്‌. അൾട്രാവയലറ്റ്‌ കിരണങ്ങൾ മൂലം കണ്ണിനു തിമിരവും ചർമ്മത്തിനു മാരകമായ കാൻസറും ബാധിക്കാം. മാത്രമല്ല ഭൂമിയിലെ ജൈവവൈവിധ്യത്തെയും സാരമായി ബാധിക്കും.ഓസോൺ ശോഷണം മൂലമുള്ള വർധിച്ച ആഗോള താപനവും അനുബന്ധ പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ ശോഷണവും ഭൂമിയിലെ ജീവന്റെ സുസ്ഥിരതയെ സാരമായി ബാധിക്കുന്നു.

No comments: