Thursday, November 23, 2017

സുതനും പുത്രനും
–----------------------------
സുതനും പുത്രനും മകൻ എന്ന അർത്ഥത്തിൽ നാം ധാരാളം ഉപയോഗിക്കാറുണ്ട്. ഓരോ പദത്തിന്റെയും അർത്ഥത്തെപ്പറ്റി അത്ര ആലോചിക്കാറുമില്ല്യ. പക്ഷെ അർത്ഥത്തിൽ വ്യത്യാസമുണ്ടെന്നു അവയുടെ നിർവചനങ്ങൾ പറയുന്നു. നമുക്ക് നോക്കാം.
ആരാണ് സുതൻ?
ആകാര്യകർത്താ താതസ്യ മാതുർവാത്ര പരത്ര ച
സുത ഇത്യുച്യതേ സദ്‌ഭിർ ജന്മമാത്രേണ സംസ്കൃത:
മാതാപിതാക്കന്മാരോടുള്ള കർത്തവ്യം നിർവഹിക്കാതെ ജന്മമാത്രസംസ്കാരത്തോട് കൂടിയവനെ സത്തുക്കൾ സുതനെന്നു പറയുന്നു.
ആരാണ് പുത്രൻ?
പൂതീതി നരകസ്യാഖ്യാ ദുഖം ച നരകം വിദു:
പൂതിത്രാണാത് തത: പുത്രമിഹേച്ഛന്തി പരത്ര ച
ദുഃഖത്തിൽ നിന്നും നരകത്തിൽ നിന്നും മാതാപിതാക്കളെ കരകയറ്റുന്നവനാണ് പുത്രൻ.
ഭഗവാൻ കൃഷ്‌ണനെ പലപ്പോഴും ദേവകീസുതനെന്നു പറയുകയും സംബോധന ചെയ്യുകയും ചെയ്യുന്നു വാസ്വത്തിൽ വസുദേവപുത്രൻ ആയ വാസുദേവൻ എന്നു തന്നെ വേണ്ടേ? അറിയില്യ. വസുദേവസുതം ദേവം കംസചാണൂരമർദനം എന്നൊക്കെ ഉണ്ടല്ലോ? ..savithri

No comments: