Wednesday, November 22, 2017

നാമജപ മഹാത്മ്യം



ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം എന്നു ചിന്തിക്കുന്നവര്‍ പലരും ഉണ്ട്.അതു നാമജപ മഹാത്മ്യം ശരിയായി മനസ്സിലാക്കത്തതുകൊണ്ടാണ്.അലക്ഷ്യമായി അലയുന്ന മനസ്സിനെ ഏകാഗ്രമാക്കിമനോവൃത്തികളെ നിയന്ത്രിച്ചു ഈശ്വരോന്മുഖമാക്കി സാദാ നിര്‍ത്തുകഎന്നത് നിരന്തരമായ നാമജപം ഒന്നു കൊണ്ട് മാത്രമേ സാധ്യമാകു . അങ്ങിനെ മനസ്സിനെ ഏകാഗ്രമാക്കിയാല്‍ മാത്രമേ മറ്റു സാധനകള്‍ ശരിയായി പ്രകാശിക്കുകയുള്ളൂ.
നാമം രൂപത്തെ അടിസ്ഥാനമാക്കിയാണ്. നാമം ഇല്ലാതെ രൂപമോ രൂപം ഇല്ലാതെ നാമമോ ഇല്ല. ഒരു രൂപത്തെ ഉള്ളില്‍ ഉറപ്പിച്ചു അതിന്‍റെ നാമത്തെ നിരന്തരം ജപിക്കുമ്പോള്‍ സാധകനു ആ രൂപത്തോട് രാഗം വളരുകയും ,അതു ഭക്തിയായി ഭവിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരന്തരമായ സ്മരണത്തിലൂടെ മാത്രമേ ധ്യാനം സാധ്യമാകുകയുള്ളൂ. ധ്യാനത്തിലൂടെ മാത്രമേ ബ്രഹ്മാനുഭൂതി ലഭിക്കുകയുള്ളൂ. അതിനാല്‍ ഏതു സാധകനും നാമജപം അത്യന്താപേക്ഷിതമാണ്.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

No comments: