എന്താണ് പ്രേമഭക്തി അനിര്‍വചനീയമായത്.
അത് ഒരു മൂകന്റെ ആസ്വാദനം പോലെയാണ്. മൂകന്‍ ആസ്വദിച്ച് അനുഭവിച്ചറിഞ്ഞ കാര്യം എന്താണെന്ന് മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ അവന്‍ കഴിയുന്നില്ല.
ഇതുപോലെയാണ് പ്രേമഭക്തി. ഇത് അനുഭവിച്ചറിയുന്നവന്‍ ആസ്വദിക്കും. അവന്‍ എന്താണ് ആസ്വദിച്ചതെന്ന് മറ്റുള്ളവരെ വിളിച്ചറിയിക്കുന്നതിന് അവന് സാധ്യമാകണമെന്നില്ല.
അവന്‍ ആസ്വദിച്ചാഹ്ലാദിക്കുന്നതു കണ്ടാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അതു ഭ്രാന്താണെന്നു തോന്നാം.

ശ്രീരാമകൃഷ്ണ പരമഹംസര്‍ പട്ടികളുമായി നടക്കുമ്പോള്‍ പലരും അങ്ങനെ പറഞ്ഞതാണ്. പക്ഷേ അദ്ദേഹം പരമാനന്ദം ആസ്വദിക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദന്‍ വിദേശസഞ്ചാരത്തിനുശേഷം ഭാരതത്തില്‍ തിരിച്ചെത്തിയപ്പോള്‍ മണ്ണില്‍ കിടന്നുരുണ്ട് ആനന്ദിച്ച് എന്റെ ഭാരതഭൂമി, എന്റെ മാതൃഭൂമി എന്നിങ്ങനെ ആര്‍ത്തുവിളിച്ചു.
പൂന്താനം തന്റെ ഏകസന്താനം, ഏറെക്കാലത്തിലെ കാത്തിരിപ്പിനുശേഷമുണ്ടായ സന്താനം ശിശുവായിരിക്കുമ്പോഴേ മരണത്തിനിരയായപ്പോള്‍ പാടി ”ഉണ്ണികൃഷ്ണന്‍ മനസില്‍ കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്”
പുന്താനം ഇങ്ങനെ പാടിയപ്പോള്‍ പൂന്താനത്തിന്റെ അന്തര്‍ജനം പോലും അതംഗീകരിച്ചില്ല.
അതാണ് പ്രേമഭക്തി. അതിന്റെ ആഴവും പരപ്പും ആസ്വദിച്ചവനു മാത്രമേ അറിയൂ. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസവും മാനസികരോഗവും മാത്രം.

ജന്മഭൂമി: http://www.janmabhumidaily.com/news742108#ixzz4zIYdXXae
No comments:
Post a Comment