Wednesday, November 22, 2017

പരമാത്മാവായ ഭഗവാന്‍ സൃഷ്ടി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വയം കൈക്കൊണ്ട ദിവ്യമായ സ്വരൂപമാണ് സാക്ഷാല്‍ ശ്രീ കൃഷ്ണന്‍.പിന്നിട് ശ്രീ കൃഷ്ണന്‍റെ വമാഭാഗത്ത്‌ നിന്നു ഉണ്ടായതാണ്സര്‍വലോക മാതാവായ ശ്രീ രാധാദേവി .അതിനു ശേഷം മറ്റെല്ലാ സൃഷ്ടിയുംരാധാ ദേവിയില്‍ നിന്നും ഉണ്ടായി.(ദേവി ഭാഗവതം നവമസ്ക്കന്ധം).
രാധാകൃഷ്ണ നാമത്തില്‍ തന്നെ ഈ സത്യം അടങ്ങിയിട്ടുണ്ട്.
കൃഷ്ണന്‍ എന്ന നാമത്തിന്‍റെ കകാരം കമലാപതിയായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.ഷകാരം ഷള്‍ഗുണപതിയായ ശ്വേതാധിപന്‍ ശ്രീ ഹരിയേയും ,നകാരം നരസിംഹ മൂര്‍ത്തിയേയും,അകാരം അക്ഷര ബ്രഹ്മം ,നരനാരായണന്‍മാര്‍ ,വിസര്‍ഗ്ഗങ്ങള്‍,എന്നിവയേയും സൂചിപ്പിക്കുന്നു.എങ്ങിനെ പരിപൂര്‍ണ്ണതമങ്ങളായ ആറും ചേര്‍ന്നതാണ് ശ്രീ കൃഷ്ണ നാമം .
ശ്രീ രാധാ ദേവിയുടെ രകാരം രമയെയും(മഹാലക്ഷ്മി) ആകാരം ആദിഗോപിയും,ധകാരം ധരയുംഅകാരം വിരജദേവിയേയും പ്രതി നിധാനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാന്‍റെ ആത്മാവാണ് ശ്രീ രാധാ ദേവി.അതുകൊണ്ടുതന്നെ രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങ ളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു. ഓരോരോ ജിവന്‍റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ .
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !

No comments: