ശ്രാദ്ധം
ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ് ശ്രാദ്ധം എന്നുപറയുന്നത്. പിതൃക്കളുടെ അനുഗ്രഹം ഏത് വംശത്തിനും അത്യാവശ്യമായതുകൊണ്ട് അതിന് വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം അനുഷ്ഠിക്കുന്ന അനുസ്മരണദിനമാണ് ശ്രാദ്ധം. ശ്രാദ്ധം പലതരത്തില്‍ ഉണ്ട് –
“ആളുകള്‍ക്ക് ആഹാരം മാത്രം കൊടുത്തു നടത്തുന്നത് അന്ന ശ്രാദ്ധം. സങ്കല്‍പപൂര്‍വ്വം ആചാര്യന് ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നത് ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള് എന്നിവ നനച്ച് ബലിയിടുന്നത് ആമശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ടി നടത്തുന്ന പാര്‍വ്വണശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത് സപിണ്ഡീകരണ ശ്രാദ്ധം. തിഥി നോക്കിയും നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്. ഇവ അസ്തമനത്തിന് മുന്‍പ് ആറു നാഴികയെങ്കിലും ഉണ്ടായിരിക്കുമെന്നാണ് പ്രമാണം. മരിച്ച തിഥിയോ നക്ഷത്രമോ ആണ് പ്രധാനമായി വര്‍ഷം തോറും ശ്രാദ്ധം നടത്തുന്നതിന് ഉത്തമം

No comments:
Post a Comment