Sunday, December 17, 2017

സീതാ വിവാഹം നമുക്കു കാണിച്ചു തരുന്ന ആത്മ ചിന്തകൾ നോക്കാം.
ജനക പുത്രിയാണല്ലോ സീത .ജനക്പു രിയിൽ പരമശിവന്റെ വില്ല് വെച്ച് പൂജിക്കു ന്നുണ്ട് .5000 യോദ്ധാക്കൾ കൂടിമാത്രം എടുത്താൽ പൊങ്ങുന്ന വില്ലാണത്.ഒരുദിവസം സീത ,ഊർമിള ,മാണ്ഡവി ,ശ്രുതകീർത്തി എല്ലാവരും കൂടി കളിപ്പന്തുകളിക്കുമ്പോൾ വില്ലു വെച്ചിട്ടുള്ള പെട്ടിയുടെ അടിയിൽ പന്തുപോയി .സീതയുടനെ ഇടതു് കൈ കൊണ്ട് പെട്ടിയുന്തിമാറ്റി പന്തെടുത്തു ..ഇതറിഞ്ഞ ജനക രാജാവ് ആ വില്ലെടുത്തു കുലക്കുന്നവന് മാത്രമേ സീതയെ വിവാഹം ചെയ്തുകൊടുക്കു എന്ന് പരസ്യപ്പെടുത്തി. ഇതറിഞ്ഞിട്ടാണ് വിശ്വാമിത്രൻ രാമ ലക്ഷ്മണൻമാരെകൂട്ടി ജനക്പുരിയിലെത്തുന്നതും വില്ലൊടിച്ചു സീതയെ താലിചാർത്തുന്നതും. ഇതിൽ പാമ്പുകളുടെ സ്വഭാവവും ,മയിലുകളുടെ സ്വഭാവവും വിവരിക്കുന്നത് നോക്കൂ..
"ഇടി വെട്ടീടും വണ്ണം വിൽ മുറിഞ്ഞൊച്ചകേട്ടു നടുങ്ങി രാജാക്കന്മാരുരഗങ്ങളെ പോലെ മൈഥിലി മയിൽ പേടപോലെ സന്തോഷം പൂണ്ടാൾ "
അതായത് ഇടിവെട്ടുമ്പോൾ പാമ്പ് പേടിക്കു മെന്നും ,മയിൽ നൃത്തംചെയ്യുമെന്നും അന്നുതന്നെ അറിയുമായിരുന്നു .അതുപോലെവിവാഹം നടത്താൻ തന്നെ ഒരു അച്ഛന്റെ ഉത്തരവാദിത്വം ഗുരുവിനുണ്ടായിരുന്നുവെന്നും അറിയേണ്ടതാണ് .ഒരു പെൺകുട്ടിയെ ഏതു തരത്തിൽ ഉള്ള പുരുഷനെക്കൊണ്ടാണ് കല്യാണം കഴിപ്പിക്കേണ്ടതെന്നും ഒരച്ഛനറിയാം എന്ന സത്യവും ഇതിൽ കാണുന്നു .വീണ്ടും അവരുടെ പേരുകൾ എന്ത് സൂചിപ്പിക്കുന്നുവെന്നും നോക്കാം .സീത എന്നാൽ മണ്ണിൽ( ഉഴവ് ചാലിൽ ) നിന്നും കിട്ടിയവൾ .ഊർമിള എന്നാൽ ഊർമിയിൽ ( തിരമാല /ജലം ) ലയിക്കുന്നവൾ .അതായത് ജലത്തിൽ ലയിക്കുന്നത് .മാണ്ഡവി എന്നാൽ മാതാവിന്റെ അണ്ഡത്തിൽ വിരാജിക്കുന്നത് (തേജസ് / ജീവൻ ).ശ്രുത കീർത്തി എന്നാൽ ശബ്ദത്തിൽ അറിയപ്പെടുന്നത് .ഇവർക്കെല്ലാം ആരോടാണ് ഇണചേർച്ചയെന്നുനോക്കാം .ശ്രീരാമൻ എന്ന ജീവന് സീതയെന്ന മണ്ണുമായി അടുപ്പം .ലക്ഷ്മണനെന്ന ഭൂമിക്ക് ഊർമിള എന്ന ജലവുമായി ബന്ധം ,ഭരണനിപുണൻ ഭരതന് ശ്രുതകീർത്തിയെന്ന ശബ്ദത്തിനോടുബന്ധം .ശത്രുഘ്‌നൻ എന്ന പ്രാണ നാശകന് മാണ്ഡവി എന്ന തേജസ് /പ്രാണനോട് ബന്ധം .ജനകൻഎന്നാൽ ജനിപ്പിക്കുന്നവൻ ( മനസ്സ് ) .അയാളുടെ മക്കൾ നാലുപേരായ സീത /,മണ്ണ്/ഗന്ധം ,ഊർമിള/,ജലം/ രസം ,മാണ്ഡവി /തേജസ്/അഗ്നി/രൂപം ,ശ്രുതകീർത്തി /വായു / സ്പർശം / ശബ്ദം .അതായത് പഞ്ചഭൂതങ്ങളായി ജനകനെയും നാലു പെൺമക്കളെയും കാണിക്കുന്നു .ഇതെല്ലംരാമായണത്തിലേ ആത്മജ്ഞാനമാണ് .ഭൗതികമായി കഥാ പത്രങ്ങൾ അതേപടി നിലനില്കുന്നതുമാണ് ...indians

No comments: