Sunday, December 17, 2017

ചാതുർ വർണ്ണ കവിത
ബ്രഹ്മത്തീന്നല്ലൊ ബ്രൈൻ എന്നതു വന്നു
ബ്രൈനില്ലെങ്കിൽബ്രഹ്മനെവിടെയെന്ന്
 ബ്രൈനുള്ളവരാരും നിഷേധിക്കുകയുമില്ല
ബ്രൈനപ്പോൾ ആകട്ടെ യീബ്രാഹ്മണൻ
ബലമല്ലോ ക്ഷത്റിയൻ എന്നതുമറിയാം 
ബലമില്ലാത്തവരാം മനസ്സിന്നുടയവർക്കും
ബലമീ ഹൃത്തേ യാശ്രയിച്ചിരിപ്പുവെന്നും
ബലഹീനനും ബ്രയിനേ നീതന്നെ മഹാൻ
ക്ഷയ ത്രാണനം ഇതി ക്ഷത്രിയനെങ്കിൽ
ക്ഷയാക്ഷയകർമം വക്ഷസേനിന്റെയുള്ളിൽ
ക്ഷതമേൽകാതതിനെ കാത്തുനിൽക്കും നീ
ക്ഷത്രിയ നെന്നതിനു തർകമൊന്നുമേ യില്ല.
ബലമിരിപ്പു ഹൃദയത്തുടിപ്പിലെന്നാലീഹൃദ്
ബലമിരിപ്പു അശിക്കുമന്ന ഗുണംപോലെ
ബലപ്പെടണംഹൃദയമെങ്കിലോ വൈശ്യനെ
ബലപ്പെടുത്തു ക്ഷത്ര ബ്രാഹ്മണന്മാർക്
വൈശ്യനോ കർമം കൊടുത്തു വാങ്ങൽ
വയറിനുകർമം അന്നം വാങ്ങിയൂർജമേകൽ
വലയുന്ന ഭാഗം പുറന്തള്ളി വീണ്ടും നീയൊരു
വൈശ്യകർമത്തെ വയത്തിലാക്കിയല്ലോ
ബലം വേണമീവൈശ്യനെങ്കിൽ കോർക്കണം
ബലപ്പെടുത്താൻ അസ്ഥിയെ മൂന്നിനോടും
ബോധമൊഴിച്ചൊന്നുമില്ല യീകര്മമേകാൻ
ബോധവാന്മാരായീടുക നീയീശുദ്രനോടും
ബോധമെങ്ങൾക്കിപ്പോൾ ചാതുര്വര്ണ്യമേ
ബോധ്യപ്പെട്ടു നിങ്ങൾ നാലുപേരു മാണിന്നു
ബോധവാന്മാരാക്കി ചമച്ചതീ ഞങ്ങളെ അ
ബോധ പിശാചാം തൊട്ടുതീണ്ടായ്‌മയിൽ
അറിഞ്ഞേൻ ഇന്ന് ഞങ്ങൾ ബ്രാഹ്മണ നീ 
തന്നെ ബ്രൈനായി എല്ലാം നിയന്ത്രിക്കുവോൻ
നിനക്ക് ശക്തിയായിഹൃദയമിരിപ്പു ശുദ്ധ
രക്ത മേകി ബലപ്പെടുത്താൻ എന്നുമെന്നും
ഹൃദയമേ നിന്നിലെ രക്തം ശുദ്ധി ചെയ്‍വാൻ
ഉദരമിരിപ്പു വൈശ്യനായി അന്നമെടുത്തമ്മാ
നമാടി നല്ലതെടുത്തു നിനക്ക് നൽകി തീയത്
വളമാക്കി മാറ്റി വീണ്ടുമീ പ്രകൃതിക്കേകാൻ
നിങ്ങൾ മൂവർക്കിരിപ്പതിനായി ബലമേകും
നൽ അസ്ഥിയായിരിപ്പു ഞാൻ ശുദ്രനായി
ഒരുവർക്കും തൊട്ടു കൂടാതുള്ളിൽ നില്കും
ഞങ്ങൾക്ക്പതിത്വമില്ലതൊട്ടുകൂടായ്മയാൽ
നമ്മളെല്ലാം ഒരു ശരീരമെന്നതോരാതെ
നിത്യവും കലഹിച്ചു കാലംപോക്കിയതും
നിത്യവും സ്മരിച്ചു കൊണ്ടിഹ ഭാരതദേശേ
നൂതന സാമ്രാജ്യ മൊന്നിനി യുണ്ടാക്കും .

No comments: