Sunday, December 17, 2017

ശബരിമല വിശേഷ കാര്യവുമായി ആണ് ഇത് സമർപ്പിയ്ക്കുന്നത്..
@@@@@@@@@@@@@@@@@@@@@@@@@@@@@@@,@@@
ആചാരം എന്തെന്ന് അതിലെ ശാസ്ത്രീയത നോക്കിയാലേ അറിയൂ. അതുപ്രകാരം ഇതുവരെയും നടന്നത് ശരിതന്നെ. മകര ജ്യോതിയെന്നാൽ സൂര്യനും ഭൂമിയും കൂടുതൽ നേരം അഭിമുഖമായിനിൽകുന്നത് കൊണ്ടാണ്. തുലാം എന്നാൽ സമമായി രാത്രിയും പകലും നിൽക്കുന്നതും. വൃശ്ചികമാസം മുതൽ 41 ദിവസം വ്രതമെന്ന് പറയുന്നത് മനുഷ്യന്റെ മനസ്സിനെ പ്രതികൂലമായി ബാധിയ്ക്കുന്ന മൂന്നു വാവുകൾ കഴിയണമെന്നതുകൊണ്ടാണ്. ഈ സമയങ്ങളിൽ പകൽ കൂടിക്കൊണ്ടിരിയ്ക്കുന്നത് സൗരോർജം കൂടുതൽ കിട്ടുമെന്നും കണ്ടിട്ടാണ്. അതിനൊരു സ്ത്രീ കുട്ടിയാകുമ്പോഴും പീരിയേഡ് നിൽക്കുമ്പോഴും മാത്രമാണ് സാധ്യമാകുന്നത്.
അതുവരെ അവർക്കു ഊർജ്ജനഷ്ടം സംഭവിയ്ക്കുന്നതു കൊണ്ടുംകൂടിയാണ് ഈ നിയമം. അതാണൊരുകാരണം. രണ്ടാമത് വന്യമൃഗങ്ങളുടെ ഇടയിൽകൂടിയുള്ള സ്ത്രീകളുടെ യാത്രയിൽ രക്തം ഒഴുകുന്നത് വന്യമൃഗങ്ങൾക്കു തിരിച്ചറിയാൻ കഴിയും. സംശയമുണ്ടെങ്കിൽ നാട്ടാനകളുടെ മുന്നിൽ പീരീഡ് ആയ സ്ത്രീയെ കൊണ്ടുനിർത്തിയാലറിയാം പുരുഷ്നങ്ങനെ പ്രശ്നമില്ല. അതിനും പുറമെ പുറത്തേയ്ക്കുള്ള ഒഴുക്ക് കുറച്ചുകാലത്തേക്കെങ്കിലും നിന്നാൽ സുരക്ഷിതമാകുമെന്നതുകൊണ്ടും, ശാന്തിയുടെ നാഡി ആയ മേധാ നാഡി ഉണ്ടാകുന്നതിനും വേണ്ടിയാണ് 41 ദിവസത്തെ വ്രതമെങ്കിലും വേണമെന്നുപറയുന്നത്. ഹഠ യോഗ പ്രകാരം 12 വര്ഷം തുടരുന്ന ബ്രഹ്മചര്യത്തിലെ ഈ നാഡി സഹസ്രാരത്തിൽ എത്തു.
സ്ത്രീയ്ക് അതുസാധ്യമാകണമെങ്കിൽ മെനുപോസിന് ശേഷമേ പറ്റു. അല്ലാതെ സ്ത്രീ ആയതു കൊണ്ടു അല്ല. പിന്നെ ആചാര പ്രകാരം പത്തിരുപതുദിവസം വീടുവിട്ടു സ്ത്രീ നിൽകുമ്പോൾ കുട്ടികളെല്ലാം താളംതെറ്റും. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്തുള്ള മതേതരന്മാർ
കുട്ടികളെ ബിരിയാണിയും മറ്റുംകൊടുത്തു ജിഹാദികളാക്കി മാറ്റിയിട്ടുണ്ട്‌മുണ്ടാകും. ഒരുപക്ഷെ അതിനു സഹായകമായ ഒരു ചുറ്റുപാടുണ്ടാക്കാൻ വേണ്ടിയാകണം മുസ്ലിം തീവ്രവാദിയായ ഹര്ജിക്കാരനായ വക്കിൽ ഇത്തരമൊരു ഹർജികൊടുത്തതെന്നുവേണം കരുതാൻ. സ്ത്രീകൾ അഞ്ചുദിവസമെങ്കിലും വീടുവിട്ടുനിന്നാൽ വയസ്സായിട്ടുള്ളവർ കഷ്ടപ്പെടും എന്ന ചിന്തയും കണ്ടിട്ടാണ് ഇത്തരമൊരു തീരുമാനം പൂര്വികരെടുത്തത് എന്നും വേണംകരുതാൻ.
പിന്നെ അനാചാരമെന്നൊക്കെ പറയുന്നതിന് മുമ്പ് കുറെ പുരാണങ്ങളും ഉപനിഷത്തുകളും (108 ഒരുമിച്ചെഴുതിയതല്ല )വായിച്ചാൽ പിന്നെ പറയില്ല. ആചാരങ്ങളെ കാലത്തിനനുസരിച് എഴുതിയുണ്ടാക്കണമെന്ന് ലോകത്തിൽ ആദ്യമായി എഴുതിയത് സനാതനധര്മത്തില് തന്നേ. ബ്രഹ്മാണ്ഡപുരാണപ്രകാരം ശാസ്താവ് ലോകത്തിലെ ധര്മഉപദേശ കനായിട്ടാണ് അവതരിയ്ക്കുന്നതുതന്നെ. പാലാഴിമഥനം നടന്ന ഉടനെ അമൃതകുംഭം മോഹിനിവേഷമായി അസുരരിൽ നിന്നും തട്ടിയെടുത്ത വേഷം ശിവഭഗവാന്റെ അഗ്രഹാർത്ഥം കാണിക്കുമ്പോഴാണ് ശാസ്തൃജനനം നടന്നു ദേവകാര്യാർത്ഥമായി ധർമ്മോപദേശകനായി ദേവലോകത്തിൽ കഴിയുന്നത്. പിന്നീട്‌ പന്തളംരാജാവിന് സേവകനായി മണികണ്ഠനായി അവതരിയ്ക്കുകയാണുചെയ്യുന്നത്.
തെളിവ് നോക്കു...
"ദുഷ്ടാനാംധർമഹീനാനാം
ശാ സ്യായതാസ്തു ഭൂതലേ
ധർമശാസ്താ ഇതിപ്രോക്തം"..
ദുഷ്ടന്മാരെയും ധര്മഹീനന്മാരെയും ശാസിച്ചു ധര്മത്തിലെത്തിയ്ക്കുന്നവൻ എന്നർത്ഥം. ബ്രഹ്മചര്യം പാലിയ്ക്കേണ്ടത് ഗൃഹസ്ഥജീവിതത്തിനും (കുർവാണബ്രഹ്മചര്യം )സന്യാസജീവിതത്തിനും (നൈഷ്ഠികബ്രഹ്മചര്യം )അത്യന്താപേക്ഷിതമാണെന്ന് തെളിയിക്കുന്നതാണിത്. അതിനാണ് വ്രതങ്ങൾ. അതും പ്രായോഗികമായി തണുപ്പുകാലം തിരഞ്ഞെടുത്തതിനുപിന്നിലും ശാസ്ത്രമുണ്ട്. ഈ കാലത് കാമം എല്ലാ ജീവികളിലും കുറവായിരിയ്കും. പക്ഷെ ഉണ്ടാവുന്ന പ്രജകൾക് ആയുരാരോഗ്യം കൂടുകയും ചെയ്യും. സ്വന്തം കോശങ്ങളിൽ നിന്നുള്ള കുട്ടികൾ ജനിയ്ക്കാനാണ് ഭക്ഷണക്രമീകരണം. അല്ലെങ്കിൽ ഭക്ഷണത്തിന്റെ സ്വാധീനം വിപരീതഫലവുംചെയ്യും. ഭക്തിയോ ആചാരമോ ഇല്ലാതെ പോയാൽ ഒരു ഗുണവുമുണ്ടാകില്ല എന്നും പുരാണംപറയുന്നു.
"ക്വ പണഗതോ നിർദ്ധനോ യഥാതഥാ " (പണമില്ലാത്തവൻ ചന്തയ്ക്കുപോയാൽ കണ്ടുവരാൻപറ്റും. വാങ്ങാൻ പറ്റില്ല. )
പതിനെട്ടാംപടിയെന്നാലും വിവരിച്ചിട്ടുണ്ട്..
"പഞ്ചേന്ദ്രിയാണി അഷ്ടരാഗാൻ വിദ്യാവിദ്യ ഗുണത്രയാൻ "(അ ഞ്ചിന്ദ്രിയങ്ങളെയും എട്ടുരാഗങ്ങളെയുംവിദ്യയേയും അവിദ്യയേയും ത്രിഗുണങ്ങളെയും കീഴടക്കുകയെന്നതുതന്നെ. അല്ലാത്ത ഭൗതികമായ സ്വര്ണപ്പടികളെയല്ല.. അതായതു കാർമേന്ദ്രിയങ്ങളായിട്ടുള്ള കൈകൾകൊണ്ട് സത്കർമംചെയ്യുകയും, കാലുകൾകൊണ്ട് തീര്ഥാടനംനടത്തുകയും നിന്ദിയ്ക്കാനുപയോഗിക്കാതിരിയ്ക്കുകയും [ചവിട്ടതിരിയ്ക്കു്ക ]ഉപസ്ഥം യോഗചെയ്യാനുംഉപാസിപ്പാനും, ജ്ഞാനേന്ദ്രിയങ്ങളായ കണ്ണുകൾകൊണ്ടുനല്ലതുകാണുകയും ചെവികൾകൊണ്ടുനല്ലതു കേൾക്കുകയും ,നാവുകൾകൊണ്ട് നല്ലതുപറയുകയും ശരീരം വൃത്തിയാക്കിവെയ്ക്കുകയും ചെയ്യുകയെന്നതുമാണ് )
ഇതെല്ലാം ചെയ്തുകഴിയുമ്പോൾ തത്വമസി (അത് നീയാകുന്നുവെന്ന് )എന്നറിയും. ഈ ആത്മജ്ഞാനം നേടിയാൽ പിന്നെ ഒന്നിനെയും ഭയക്കില്ല വെറുക്കില്ല, ഹിംസിയ്ക്കില്ല. ഈ നിലയിലെത്തിയാലേ ചതുരുപായങ്ങളില്കൂടി സമൂഹത്തെ കാർന്നുതിന്നുന്ന ഭീഷണിപ്പെടുത്തിയ മതംമാറ്റവും, പ്രലോഭിപ്പിച്ചമതം മാറ്റവും നേരിടാൻ സമൂഹത്തിനുകഴിയു. അമ്പലങ്ങളിൽ പോയി വഴിപാട്‌നടത്തിയതുകൊണ്ട് വ്യക്തികളും നന്നാവില്ല പണം ഗവെർമെണ്ടും രാഷ്ട്രീയ കമ്മിറ്റികളും തെറ്റായരീതിയിൽ വിനിമയം ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന പാപങ്ങൾ ദാനം ചെയ്യുന്നവരടക്കം അനുഭവിയ്ക്കേണ്ടിയുംവരും. ഇത് നിർത്തിയാൽ ദേവസ്വങ്ങൾ പൊ ളിയട്ടെ, ഓരോ വ്യക്തികളും തന്റേടികളും പ്രതികരണ ശേഷിയുമുള്ളവരുമാകട്ടെ. അതുകൊണ്ട് ലോകം നന്നാക്കാൻപോകുന്ന തലമുറകളായിരിയ്കും ഇവിടെവളരുക.. (കള്ളന്മാരല്ലാത്തവർ എതിർക്കേണ്ടകാര്യമില്ല )...അന്നു നില്കും ഹിന്ദുവിന്റെ ഉച്ചിഷ്ടംതിന്നു ഹിന്ദുവിനെ എതിർക്കുന്ന നപുംസക നാമമാത്ര മന്ത്രിമാർ.
ഇനി നിയമങ്ങളുംആചാരങ്ങളും മാറ്റാൻ പറ്റുമോയെന്നുംകൂടിനോക്കാം.
"ശ്രുതി സ്‌മൃതി വി രുദ്ധേഷു
ശ്രുതിരേവ ഗരീയസി "
താന്ത്രിക ഗ്രന്ഥങ്ങളും പുരാണങ്ങളും സ്‌മൃതിക്കനുസരിച്ചാണ്. ആ സ്‌മൃതിയും ശ്രുതിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ശ്രുതിയെ മാനിയ്ക്കണമെന്ന് പറഞ്ഞിരിയ്കുന്നു. ശ്രുതിയെന്നാൽ ലോകത്തിലെ വിവിധ മേഖലകളിലെ പണ്ഡിതരുടെ സദസ്സെന്നും കല്പിച്ചിട്ടുണ്ട്. ഒരുപക്ഷെ ഇന്നത്തെ അല്പന്മാരായ പരിഷ്കർത്താക്കളെ മുൻകൂട്ടി കണ്ടുകൊണ്ടാകണം പൂർവികർ അങ്ങിനെ എഴുതിയത്.

No comments: