Wednesday, December 06, 2017

യുദ്ധഭൂമിയിൽ കാർപണ്യദോഷോപഹതസ്വഭാവനായി നിന്ന അർജ്ജുനൻ ഗീത ശ്രവിച്ചത് ധർമ്മമേത് അധർമ്മമേത് എന്ന് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോട് കൂടിയായിരുന്നു!!
പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സമീപിയ്ക്കുമ്പോൾ നമുക്ക് അതാണ് ഫലമായി ലഭിയ്ക്കുന്നത്. അർജ്ജുനനും അതുതന്നെ ലഭിച്ചു!!
എന്നാൽ പിന്നീട് ഭഗവാന്റെ തിരോധാനത്തെ തുടർന്ന് ഭഗവത് വിയോഗത്താൽ വേദനിച്ച അർജ്ജുനൻ ഭഗവാന് വേണ്ടി കരഞ്ഞപ്പോൾ........
"ഗീതം ഭഗവതാ ജ്ഞാനം യത്തത് സംഗ്രാമമൂർദ്ധനി
കാലകർമ്മതമോരുദ്ധം പുനരദ്ധ്യാഗമദ്വിഭുഃ"
((യുദ്ധാരംഭത്തിൽ ഭഗവാനാൽ ഉപദേശിയ്ക്കപ്പെട്ടതും, കാലവും കർമ്മവും നിമിത്തം ബാധിച്ച ഇരുട്ടിന്റെ മറവിൽ അകപ്പെട്ടിരുന്നതുമായ ജ്ഞാനത്തെ സമർത്ഥനായ അർജ്ജുനൻ വീണ്ടും പ്രാപിച്ചു))
അങ്ങനെ ബ്രഹ്മസമ്പത്ത് കൊണ്ട് ദ്വൈതഭാവമകന്ന അർജ്ജുനൻ സ്ഥിതപ്രജ്ഞനായി ഭവിച്ചു!!!

No comments: