Friday, March 02, 2018

ഒരേ വൃക്ഷത്തില്‍ അഴകുറ്റ ചിറകുകളുമായി ഉറ്റചങ്ങാതികളായ രണ്ടു പക്ഷികളുണ്ട്. ഒന്നു കനികള്‍ തിന്നുന്നു: മറ്റേതു ശാന്തവും നിശ്ശബ്ദവുമായി ഒന്നും കഴിക്കാതെ ഇരിക്കുന്നു. താഴത്തെ കൊമ്പിലുള്ള പക്ഷി ഇനിപ്പും കയ്പുമുള്ള കനികള്‍ ഇടവിട്ടു തിന്നു, സുഖിക്കയും ദുഃഖിക്കയുമാണ്. മുകളിലുള്ളതു ശാന്തം, ഗംഭീരം. അതു മധുരഫലങ്ങളോ കടുഫലങ്ങളോ ഭക്ഷിക്കുന്നില്ല: സുഖത്തെയും ദുഃഖത്തെയും കൂട്ടാക്കുന്നില്ല. സ്വമഹിമയില്‍ ആണ്ടിരിക്കയാണത്. മനുഷ്യാത്മാവിന്റെ ചിത്രമാണിത്. കനകവും വിഷയസുഖങ്ങളും ജീവിതവ്യര്‍ത്ഥതകളും തേടി, നിരാശപ്പെട്ട്, പരിഭ്രാന്തനായി, അങ്ങനെ പോകുന്ന മനുഷ്യന്‍ ഈ ജീവിതത്തിന്‍േറതായ മധുരഫലങ്ങളും കടുഫലങ്ങളും കഴിക്കയാണ്. ഉപനിഷത്തുകള്‍ മറ്റു സ്ഥലങ്ങളില്‍ മനുഷ്യാത്മാവിനെ തേരാളിയോടുപമിച്ചിട്ടുണ്ട്:

No comments: