Wednesday, May 30, 2018

ഭക്തിയെക്കുറിച്ച് വിശദീകരിക്കുന്ന ശാസ്ത്രങ്ങളെ ഭക്തിയോഗത്തില്‍ താല്‍പര്യമുള്ളവര്‍ ആവര്‍ത്തിച്ച് മനനം ചെയ്തുകൊണ്ടിരിക്കണം. അപ്പോള്‍ അത് ഒരു സിദ്ധമന്ത്രംപോലെ അവരെ സംരക്ഷിച്ചുനില്‍ക്കും.
''ഭക്തി ശാസ്ത്രാണി മനനീയാനി, 
തദുദ്‌ബോധക
കര്‍മാണി കരണീയാനി''
ഭക്തിയെക്കുറിച്ച് വിശദീകരിക്കുന്ന ശാസ്ത്രങ്ങളെ ഭക്തിയോഗത്തില്‍ താല്‍പര്യമുള്ളവര്‍ ആവര്‍ത്തിച്ച് മനനം ചെയ്തുകൊണ്ടിരിക്കണം. അപ്പോള്‍ അത് ഒരു സിദ്ധമന്ത്രംപോലെ അവരെ സംരക്ഷിച്ചുനില്‍ക്കും.
ഭക്തിശാസ്ത്രങ്ങളെക്കുറിച്ച് ബോധനം ചെയ്യുന്ന തരത്തിലുള്ള കര്‍മങ്ങള്‍ പ്രവൃത്തിപഥത്തിലേക്ക് പകര്‍ത്തേണ്ടതാണ്.
ഒരു സാധകന്‍ എപ്പോഴും തന്റെ ഉപാസനാമൂര്‍ത്തിയെ മനസ്സിന്റെ എല്ലാ തലത്തിലും കൊണ്ടുനടക്കണം. വിചാരങ്ങളും വികാരങ്ങളും ഭഗവാനെക്കുറിച്ച്, തന്റെ ഉപാസനാദേവതയെക്കുറിച്ചുതന്നെയാകണം. മനസും ബുദ്ധിയും അതിലുറക്കുമ്പോള്‍ വാക്കും പ്രവൃത്തിയും അതിലേക്കുതന്നെയെത്തും. ക്രമേണ സാധകന്‍ ഉപാസനാദേവതയിലേക്കെത്തി ഭഗവാന്‍തന്നെയായി മാറുന്നു. തന്മയീഭാവത്തിലെത്തുന്നു. കര്‍മങ്ങളെല്ലാം മഹനീയകര്‍മ്മങ്ങളായി മാറുന്നു.
മനനാല്‍ ത്രായതേ ഇതി മന്ത്ര എന്ന് മന്ത്രത്തെ നിര്‍വചിക്കാറുണ്ട്. നാം എത്രത്തോളം മനസില്‍ ഉപാസനാദേവതയെ കൊണ്ടുനടക്കുന്നുവോ അത്രത്തോളം അത് നമ്മെ സഹായിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ ഗോപികമാരും ഗോപകുമാരന്മാരും പഞ്ചപാണ്ഡവരും പ്രഹ്‌ളാദനും എല്ലാംതന്നെ നമുക്കു മുന്നിലുള്ള ഉദാഹരണങ്ങള്‍. നമ്മള്‍ ഓരോരുത്തരുടേയും അനുഭവങ്ങളും ഇതിനു ദൃഷ്ടാന്തം.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ നിത്യം സദാഉപാസനാദേവതയുടെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ മാത്രമാണ് അത് ഉപ-ആസനമാകുന്നത്. കൂടെയിരിക്കുന്ന അവസ്ഥ.
പക്ഷെ പലപ്പോഴും മായയുടെ മറവില്‍പ്പെട്ട് നാമെല്ലാം ദേവതയെ മറവിയിലാക്കുകയാണ്. അതുകൊണ്ടുതന്നെ ദേവത സഹായിക്കുന്നതിലും മറവ് കാട്ടുന്നു. ഈ മായാേദവിയുടെ പിടിയില്‍നിന്നും മോചനം നേടണം. എപ്പോള്‍ അതിനു സാധ്യമാകുന്നുവോ അപ്പോള്‍ നാം രക്ഷപ്പെട്ടു..janmabhumi

No comments: