ശാസ്ത്രീയ നാമം : Areca catechu
സംസ്‌കൃതം: കപീതനം,ക്രമുകം
തമിഴ്: കൊട്ടപ്പാക്ക്, പുഗം
എവിടെകാണാം: തെക്കെ ഇന്ത്യയില്‍ ഉടനീളം കാര്‍ ഷിക വിളയായി കൃഷി ചെയ്യുന്നു.
പുനരുത്പാദനം : തൈ നട്ട്
ഔഷധപ്രയോഗങ്ങള്‍: കമുകിന്റെ ഇളം അടയ്ക്ക 25 ഗ്രാം, വെറ്റില 25 ഗ്രാം ഇവ നന്നായി അരച്ച് ഒരു കിലോ വെളിച്ചെണ്ണയില്‍ കലക്കി നാല് ലിറ്റര്‍ പച്ചവെള്ളവും ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചി അരച്ച് തേയ്ക്കുന്നത് തീപ്പൊള്ളലിന് സിദ്ധൗഷധമാണ്. പൊള്ളലേറ്റ ഭാഗത്തെ പാടുമാറി സാധാരണ നിറം കൈവരും. പൈങ്ങാ അടയ്ക്ക, കഴഞ്ചിക്കുരു, മുരിങ്ങാത്തൊലി, വയമ്പ്, വെളുത്തുള്ളി, ചുക്ക് ഇവ ഓരോന്നും 10 ഗ്രാം വീതം അരച്ച് തേനില്‍ കുഴച്ച് മുട്ടവെളളയില്‍ ചാലിച്ച് ഹെര്‍ണിയയില്‍ തേച്ച് കൂമ്പാളകൊണ്ട് കെട്ടിയാല്‍ ഹെര്‍ണിയ കൊണ്ടുണ്ടാകുന്ന നീരും വീക്കവും വേദനയും ശമിക്കും.
പഴുക്കാത്തൊലിയുടെ ചാറ് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് വിണ്ടുകീറുന്നതും കുരുവും മാറും. കമുകിന്റെ പൂക്കുല, തെങ്ങിന്‍ പൂക്കുല, നറുനീണ്ടിക്കിഴങ്ങ്, അശോകത്തിന്റെ തൊലി, ശതാവരി കിഴങ്ങ്, നിലപ്പന കിഴങ്ങ് ഇവ ഓരോന്നും 50 ഗ്രാം വീതം ഉണക്കിപ്പൊടിക്കുക. അഞ്ച് ഗ്രാം വീതം കല്ലുവാഴയുടെ കുരുവും ചേര്‍ത്ത് പൊടിച്ച് തേനില്‍ നിത്യവും അര സ്പൂണ്‍ വീതം സേവിച്ചാല്‍ അസ്ഥിയുരുക്കവും അസ്ഥിസ്രാവവും മാറും. പഴുക്ക അടയ്ക്കയുടെ ചാറ് പഴുതാര കടിച്ച ഭാഗത്ത് തേയ്ക്കുകയും ഒരു തുള്ളി സേവിക്കുകയും ചെയ്താല്‍ പഴുതാര വിഷം ശമിക്കും. 12 ഗ്രാം കൊട്ടടയ്ക്കാപ്പൊടിയില്‍ രണ്ട് ഔണ്‍സ് ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചാലിച്ച് ഒരു പ്രാവശ്യം കഴിച്ചാല്‍ കൃമി ശല്യം ശമിക്കും.
No comments:
Post a Comment