ആശയങ്ങളുടെ പശ്ചാത്തലത്തില്‍, ധ്യാനത്തിന്റെ വ്യവസ്ഥാലയത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പ് ഓരോ സാധകനും പൂര്‍ണമായ ആത്മസമര്‍പ്പണ മനോഭാവവും സ്വഗുരുവില്‍ മുറ്റിത്തഴച്ച ഭക്തിയും ഉണ്ടായിരിക്കണമെന്ന ആര്‍ഷനിര്‍ദ്ദേശം ഓര്‍ക്കുമ്പോള്‍ ആ മഹത്തായ സന്ദേശത്തിന്റെ പിന്നിലുള്ള യുക്തി നമുക്ക് സ്പഷ്ടമായും ഗ്രഹിക്കാന്‍ കഴിയും. ജഗത്പ്രഭുവിന്റെയോ സാക്ഷാല്‍ ഗുരുവിന്റെയോ മുമ്പില്‍ സ്വന്തം വ്യക്തിത്വത്തെ ഭക്തിപൂര്‍വ്വം അര്‍പ്പണംചെയ്തുകൊണ്ടുള്ള ഒരു മനോഭാവത്തില്‍ വര്‍ത്തിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ സ്വഭാവത്തേയും കൂടുതല്‍ മഹത്തും കൂടുതല്‍ രമ്യവുമായ അഴകിന്റെ നികേതനമായി രൂപപ്പെടുത്തുന്നതിന് നമുക്ക് അനായാസേന സാധിക്കുന്നു. - സ്വാമി ചിന്മയാനന്ദന്‍
No comments:
Post a Comment