Wednesday, May 30, 2018

1. പ്രഭാതചര്യകള്‍
1. സൂര്യോദയത്തിനു 30 മിനിറ്റു മുന്‍പെങ്കിലും എഴുന്നേല്‍ക്കണം. തലച്ചോറ്-ബുദ്ധി-മനസ്സ് എന്നിവ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്ത്‌നോന്മുഖമാകുന്ന സമയമാണിത്.
2. നാലു മുതല്‍ എട്ടുമണിക്കൂര്‍ വരെ കിടക്കയില്‍, ഭൂമിക്കു സമാന്തരമായി കിടന്നിരുന്ന അവസ്ഥയില്‍, ശരീരത്തിലെ രക്തചംക്രമണത്തിന് ഹൃദയം വളരെക്കുറച്ച് ശക്തി മാത്രമേ വിനിയോഗിക്കുകയുള്ളൂ. എന്നാല്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഭൂഗുരുത്വത്തിന് അനുകൂലമായും പ്രതികൂലമായും രക്തചംക്രമണം നടത്തേണ്ടതായി വരുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കൂടുന്നു. ഈ മാറ്റം പെട്ടെന്ന് സംഭവിക്കാതിരിക്കുവാന്‍ കിടക്കയില്‍/മെത്തയില്‍ തന്നെ മൂന്നു മിനിറ്റ് സമയം ശാന്തമായി ഇരിക്കേണ്ടതാണ്.
3. ഈ സമയത്ത് കൈകൂപ്പി മനസ്സിന് സംതൃപ്തി തോന്നുന്ന പ്രാര്‍ത്ഥന നടത്തുന്ന പതിവുണ്ട്. അതില്‍ വിശ്വാസമുള്ളവര്‍ക്ക് ഈ സമയം പ്രാര്‍ത്ഥനയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.
4. വിവിധതരത്തിലുള്ള അണുക്കളുടെ പ്രവര്‍ത്തനഫലമായും വായിലെ ഉമിനീരിലെ തന്നെ ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായും വായ്-പല്ല്-നാക്ക് എന്നിവ ഈ സമയത്ത് അശുദ്ധമായിരിക്കും. അശുദ്ധിക്ക് കാരണമായ പല വസ്തുക്കളും ആരോഗ്യത്തെ ബാധിക്കുന്നു എന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ ആമാശയത്തിലേക്ക് പോകാതെ സൂക്ഷിക്കേണ്ടതാണ്. അതിനാല്‍ ബെഡ് കോഫി/ചായ കുടിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
5. മെത്തയില്‍ മണിക്കൂറുകളോളം കിടന്നുരുളുന്ന വേളയില്‍ ശരീരത്തില്‍ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഭൂമിയിലേക്ക് ഒഴുക്കിക്കളയുവാന്‍ (എര്‍ത്ത് ചെയ്ത് കളയുവാന്‍) ഭൂമി/നിലം തൊട്ടു വന്ദിക്കാവുന്നതാണ്.
2. പ്രഭാതസ്‌നാനം
1. എല്ലാ കാലാവസ്ഥകളിലും ഫാനിടുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. അതിനാല്‍ ശരീരത്തില്‍ നിരന്തരമായുണ്ടാകുന്ന വിയര്‍പ്പിലൂടെ ജലം നഷ്ടപ്പെടുകയും യൂറിയ, വിഘടിത പ്രോട്ടീന്‍, ലവണങ്ങള്‍ എന്നിവത്വക്കില്‍ ഒരു ആവരണമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ ശരീരശുദ്ധിയുടെ പ്രധാനപ്പെട്ട ചര്യയായ പ്രഭാതസ്‌നാനം നിര്‍ബന്ധമായും നടത്തേണ്ടതാണ്.
2. ആല്‍ക്കലി കൂടുതലുള്ള സോപ്പുതേച്ച് കുളി ഇന്ന് സര്‍വ്വസാധാരണമാണ്. സോപ്പ് ഉപയോഗിക്കുന്നതിലൂടെ മനുഷ്യന്റെ ത്വക്കില്‍ പ്രകൃത്യാലുള്ള കൊഴുപ്പിന്റെ ആവരണവും നഷ്ടപ്പെടുന്നു. ഇത് ത്വക്ക് രോഗത്തിന് കാരണമാകുന്നതിനാല്‍, ആഴ്ചയില്‍ രണ്ടു ദിവസം എണ്ണ തേച്ചുള്ള കുളി വേണ്ടതാണ്.
3. രോഗമില്ലാത്തവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണുത്തമം. തണുത്ത ജലം ശരീരത്തില്‍ ഒഴിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയുവാന്‍ തുടങ്ങുന്നു. ഉടനെ ശരീരതാപം (37.3 ഡിഗ്രി) നിലനിര്‍ത്തുവാന്‍ ശരീരത്തിന്റെ ഓരോ ആന്തരീകകോശവും പ്രവര്‍ത്തനതോന്മുഖമാകുന്നു. കൂടാതെ രക്തചംക്രമണ വേഗം വര്‍ധിക്കുന്നു. ഇത് രക്തശുദ്ധീകരണത്തിന് വേഗം കൂട്ടുന്നു. പ്രഭാതത്തിലെ അലസതയില്‍നിന്നും ശരീരം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
4. രോഗമുള്ളവര്‍ അതിരാവിലെ ചൂടുവെള്ളമുപയോഗിച്ചാണ് കുളിക്കേണ്ടത്. ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുമ്പോള്‍ ശരീര താപനില വര്‍ധിക്കുന്നു. താപനില സാധാരണ ഗതിയിലാക്കുവാന്‍ വേണ്ടി രക്തചംക്രമണ വേഗത കൂടുന്നു. കൂടുതല്‍ വിയര്‍ക്കുവാനും, കിഡ്‌നിയുടെ പ്രവര്‍ത്തന വേഗം കൂടുവാനും ഇത് കാരണമാകുന്നതിനാല്‍ ശരീരത്തിലെ രോഗകാരണമായ വിഷാംശത്തെ രക്തത്തില്‍നിന്നും പരമാവധി നീക്കം ചെയ്യുവാനും, ശരീരകോശങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുവാനും ഈ വിധത്തിലുള്ള സ്‌നാനംകൊണ്ട് സാധിക്കും.
5. കുളി കഴിഞ്ഞ ഉടനെ നനഞ്ഞ ശരീരത്തോടെ ഒരു മിനിറ്റുനേരം നില്‍ക്കുന്നതും (അഥവാ പ്രാര്‍ത്ഥിക്കുന്നത്) ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഈ സമയം പൂര്‍വ്വാചാര്യന്മാര്‍ സൂര്യതര്‍പ്പണത്തിനും, പിതൃതര്‍പ്പണത്തിനും വിനിയോഗിച്ചിരുന്നു...janmabhumi

No comments: